Breaking News

ശമ്പളം പിടിക്കുന്നതിന് കോടതി സ്‌റ്റേ

ശമ്പളം പിടിക്കുന്നതിന് കോടതി സ്‌റ്റേ

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറുദിവസത്തെ ശമ്പളം വീതം അഞ്ചുമാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയില്‍ വരുമെന്നും പറഞ്ഞ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവയ്ക്കാനാകില്ലെന്നും വ്യക്തമാക്കി. ശമ്പളം മാറ്റിവയ്ക്കുന്നത് നിരസിക്കുന്നതിന് തുല്യമാണ്. കൊവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ അതിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ചോദ്യംചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു.
സര്‍ക്കാരിന്റെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഉത്തരവിനെതിരെ പ്രതിപക്ഷ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സംഘടനകളാണ് ഹൈക്കോടതിയെ സമീപിപിച്ചത്. മാറ്റിവയ്ക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്നു തിരികെ തരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിച്ചപോലെ ഇവിടെ തിരഞ്ഞെടുപ്പിനുള്ള അവസരവുമില്ല. അതിനാല്‍, മാറ്റിവയ്ക്കല്‍ യഥാര്‍ഥത്തില്‍ വെട്ടിക്കുറയ്ക്കലായി മാറുന്നവെന്നും ഹര്‍ജികളില്‍ പറയുന്നു.
അതേസമയം, സാലറി കട്ടല്ല താത്കാലികമായ മാറ്റിവയ്ക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് കോടതിയില്‍ വാദിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് 8000 കോടി രൂപയാണ് ആവശ്യം. സൗജന്യ റേഷനും സമൂഹ അടുക്കളയും ക്ഷേമ പെന്‍ഷന്‍ വിതരണവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാര്‍ തയ്യാറാണ്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നിവ അനുസരിരിച്ച് സര്‍ക്കാരിന് ശമ്പളം പിടിക്കാമെന്നും അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. ഈ വാദം തള്ളിയ കോടതി സാമ്പത്തിക പ്രതിസന്ധി ശമ്പളം നീട്ടിവയ്ക്കാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്നും പണം എന്തിനുവേണ്ടിയാണ് ചെലവാക്കുകയെന്ന് പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഉത്തരവിനെതിരെ സര്‍ക്കാരിന് അപ്പീലിന് പോകാന്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി.Related Articles

അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം

കൊടുങ്ങല്ലൂര്‍: തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശമേഖലയിലെ പ്രധാന യാത്രാമാര്‍ഗവുമായ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടനെ പുനരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) മുന്നറിയിപ്പ്

വരാപ്പുഴ ബസിലിക്ക കേരളസഭയുടെ ദേവാലയ മാതാവ്

ചരിത്രപ്രസിദ്ധമായ വരാപ്പുഴയിലെ പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദേവാലയം മൈനര്‍ ബസിലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ. കര്‍മ്മലീത്താപൈതൃകം പേറുന്ന വരാപ്പുഴ ദ്വീപിലെ ദേവാലയവും ആശ്രമവും കേന്ദ്രീകരിച്ചുകൊണ്ടാണ് കേരള

സാമൂഹ്യ രാഷ്ട്രീയ രംഗത്ത് മുന്നേറ്റത്തിന് തയ്യാറാവുക: ബിഷപ്പ് ഡോ അലക്സ് വടക്കുംതല

  ( ലത്തീൻ കത്തോലിക്കാ സമുദായ ദിനം ആചരിച്ചു)   കണ്ണൂർ: സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അദ്ധ്യാത്മിക രംഗങ്ങളിൽ ഒരു മുന്നേറ്റത്തിന് തയ്യാറെടുക്കാൻ ലത്തീൻ സമുദായ അംഗങ്ങളോട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*