ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ: സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി.

ന്യൂഡല്‍ഹി: ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ (സി.സി.ഐ) പഠിച്ചിരുന്ന, എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുന്ന ഓരോ കുട്ടിയുടെയും വിദ്യാഭ്യാസത്തിനായി പ്രതിമാസം രണ്ടായിരം രൂപ നല്‍കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. സിസിഐകളിലെ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരെ ലഭ്യമാക്കിയിട്ടുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവരുടെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജില്ലാ ശിശു സംരക്ഷണ യൂണീറ്റുകളുടെ ശുപാര്‍ശ പ്രകാരം പ്രതിമാസം 2,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. സിസിഐ കളിലെ കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച് കൈവരിച്ച പുരോഗതിയെക്കുറിച്ച് ശിശു സംരക്ഷണ യൂണീറ്റുകള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ജില്ലാ ശിശുസംരക്ഷണ യൂണീറ്റുകളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സിസിഐകള്ക്ക് 30 ദിവസത്തിനകം നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ 2,27,518 കുട്ടികള്‍ സിസിഐകളിലുണ്ടായിരുന്നു. പിന്നീട് 1,45,788 പേര് രക്ഷിതാക്കളുടെ അടുത്തേക്ക് മാറിയെന്നും ഹേമന്ത് ഗുപ്ത, അജയ് റസ്തോഗി എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.
കുടുംബത്തേടൊപ്പം മാറിയവര്‍ക്കും വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യം ചുണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കോവിഡ് 19 മരണം-
മൃതദേഹം ദഹിപ്പിച്ച് ഭൗതികാവശിഷ്ടം സെമിത്തേരിയിൽ അടക്കം ചെയ്ത്, വരാപ്പുഴ അതിരൂപത.
കോവിഡ് രോഗം ബാധിച്ച് മരിച്ച വരാപ്പുഴ അതിരൂപത കാക്കനാട് സെന്റ് മൈക്കിൾസ് ചെമ്പുമുക്ക് ഇടവകാംഗമായകരുണാലയത്തിലെ അന്തേവാസി കളപ്പുരക്കൽ ലൂസി (91 വയസ്സ് ) യുടെമൃതസംസ്കാരം കോവിഡ പ്രോട്ടോകോൾ
മനുഷ്യസ്നേഹിയായ മത്സ്യത്തൊഴിലാളി നേതാവ് എ. ആന്‍ഡ്രൂസ്
ഫാ. ഫെര്‍ഡിനാന്‍ഡ് കായാവില്‍ കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും ഹൃദയത്തുടിപ്പുകള്‍ തന്റെ ഹൃദയത്തുടിപ്പുകളുമായി ചേര്‍ത്തുപിടിച്ചു ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു ഒക്ടോബര്‍ 16ാം തീയതി നിര്യാതനായ ആന്‍ഡ്രൂസ്. ഒരു ജീവിതകാലം മുഴുവനും മത്സ്യത്തൊഴിലാളികളുടെ
പറവൂര്‍ ജോര്‍ജ് അരനൂറ്റാണ്ടുകാലം അരങ്ങില്‍ നിറഞ്ഞുനിന്ന നാടകപ്രതിഭ
പ്രശസ്ത നാടകകൃത്ത് പറവൂര്‍ ജോര്‍ജ് അരങ്ങൊഴിഞ്ഞിട്ട് 2018 ഡിസംബര്‍ 16ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കര്‍മപഥങ്ങളിലേക്ക് ഒരെത്തിനോട്ടം. മലയാളത്തിലെ അമച്വര്‍ നാടകരംഗത്ത് അരനൂറ്റാണ്ടുകാലത്തോളം