Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ശുദ്ധീകരണസ്ഥലത്തുനിന്നു വരുന്ന അതിഥികള്‍

ശീതകാലത്തെ ഒരു സായംസന്ധ്യാനേരത്ത് പാദ്രെ പിയോ തന്റെ മുറിയില്‍ പ്രാര്‍ഥന നിരതനായി കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ആരോ തന്റെയടുത്ത് വന്നിരിക്കുന്നു എന്നദ്ദേഹത്തിന് തോന്നി. കണ്ണുതുറന്നപ്പോള്‍ കണ്ടത് ഒരു വയോധികന് തന്റെയടുത്ത് ഇരിക്കുന്നതായാണ്. ഇയാള്‍ എങ്ങനെ തന്റെ മുറിയില്‍ വന്നു എന്ന് പാദ്രെ പിയോ അത്ഭുതപ്പെട്ടു. വാതില്‍ അടച്ചിരിക്കുകയായിരുന്നല്ലോ. വാതില്‍ തുറക്കുന്ന ശബ്ദമൊന്നും കേട്ടില്ല. മാത്രമല്ല, താക്കോലില്ലാതെ പുറത്തുനിന്നു തുറക്കുവാനും സാധിക്കുകയില്ല. നാട്ടുംപുറത്തുള്ള ഒരു കര്‍ഷകന്റെ വേഷമായിരുന്നു സന്ദര്‍ശകന്റേത്.
ആരാണ്, എന്തിനാണ് വന്നത് എന്നു ചോദിച്ചപ്പോള്‍ അതിഥി പറഞ്ഞു: ‘എന്റെ പേര് പിയത്രൊ ഡി മോറോ എന്നാണ്. ഞാന്‍ പതിനാലുവര്ഷങ്ങള്ക്കുമുമ്പ് ഈ ആശ്രമത്തിലെ നാലാം നമ്പര്‍ മുറിയില്‍ താമസിച്ചിരുന്നു. ഒരു രാത്രി ചുരുട്ടുവലിച്ചുകൊണ്ടിരിക്കുന്നതിനിടയില് ഉറങ്ങിപ്പോയി. കിടക്കയ്ക്ക് തീ പിടിച്ച് ഞാന്‍ ആ തീയില്‍ വെന്തുമരിച്ചു. എന്റെ ആത്മാവ് ഇപ്പോഴും ശുദ്ധീകരണ സ്ഥലത്താണ്. അങ്ങയുടെ അടുക്കല്‍വന്ന് പ്രാര്‍ഥനാസഹായം അപേക്ഷിക്കാന്‍ കാരുണ്യവനായ ദൈവം അനുവാദം നല്‍കിയതനുസരിച്ച് വന്നതാണ്. എന്റെ ആത്മാവിനുവേണ്ടി അങ്ങ് ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ഥിക്കണം.’
‘നാളെത്തന്നെ ഞാന്‍ അങ്ങയുടെ ആത്മാവിനുവേണ്ടി കുര്‍ബാനയര്‍പ്പിക്കാം’ എന്നു പറഞ്ഞ് പാദ്രെ പിയോ ആശ്വസിപ്പിച്ചു. അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വാതില്‍ തുറന്നപ്പോഴേയ്ക്കും ആ സന്ദര്ശകന് പെട്ടെന്ന് അപ്രത്യക്ഷനായി.
പിറ്റേദിവസം പാദ്രെ പിയോ ആശ്രമശ്രേഷ്ഠനായ പൗളീസിനോട് കഴിഞ്ഞ രാത്രി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞു. അവര്‍ രണ്ടുപേരും കൂടി ആര്‍ക്കൈവ്സില്‍ പോയി പഴയ രേഖകള്‍ പരിശോധിച്ചു. അപ്പോള്‍ രാത്രിയിലെ സന്ദര്ശകന് പറഞ്ഞതുപോലെ 1908 സെപ്റ്റംബര്‍ 18-ാം തീയതി പിയാത്രൊ ഡി മോറോ എന്നൊരാള്‍ ആശ്രമത്തിലെ നാലാം നമ്പര്‍ മുറിയില്‍ പൊള്ളലേറ്റ് മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടു. ആ കാലത്ത് ആ ആശ്രമം അനാഥരായ വൃദ്ധജനങ്ങള്‍ക്ക് താമസിക്കുവാനുള്ള ഒരു കെട്ടിടമായി ഉപയോഗിച്ചിരുന്നു.
നവംബര്‍ മാസം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെയോര്‍ത്ത് പ്രാര്ഥിക്കുവാനുള്ള ഒരു മാസമാണല്ലോ. പരേതരായ നമ്മുടെ ബന്ധുമിത്രാദികളില്‍ ആരെല്ലാം സ്വര്‍ഗത്തിലുണ്ടെന്ന് നമുക്കറിഞ്ഞുകൂടാ. സ്വര്ഗത്തിലുള്ളവര്ക്കുവേണ്ടിയും നരകത്തിലുള്ളവര്ക്കുവേണ്ടിയും പ്രാര്ഥിക്കേണ്ട ആവശ്യമില്ല. ഒന്നുകില്‍ അവര്‍ എന്നന്നേയ്ക്കുമായി രക്ഷപ്രാപിച്ചിരിക്കുന്നു. അല്ലെങ്കില്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ കാര്യം അതല്ല. അവര്‍ക്ക് തങ്ങളുടെ പാപങ്ങളുടെ ശിക്ഷാവിധി കഴിയുമ്പോള്‍ സ്വര്‍ഗീയസൗഭാഗ്യം ആസ്വദിക്കാന്‍ പറ്റും. അതിന് അവരെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവരായ നമ്മുടെ പ്രാര്‍ഥനകളും ത്യാഗപ്രവൃത്തികളും ഉപകരിക്കും.
എന്താണ് ശുദ്ധീകരണസ്ഥലം? ലത്തീന്‍ ഭാഷയില്‍ ‘പര്ഗറ്റോറിയം’ എന്നും ഇംഗ്ലീഷില്‍ ‘പര്‍ഗറ്ററി’ എന്നുപറയുന്നത് ശുദ്ധീകരണം പ്രാപിക്കുന്ന ഒരവസ്ഥയെയാണ്. അങ്ങനെ ഒരു സ്ഥലമോ അവസ്ഥയോ ഉണ്ടോ എന്ന കാര്യത്തില്‍ വിവിധ ക്രിസ്തീയ വിഭാഗങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പ്രൊട്ടസ്റ്റന്റുകാര്‍ ശുദ്ധീകരണസ്ഥലത്തില്‍ വിശ്വസിക്കുന്നില്ല. ചിലര്‍ തീയും ഗന്ധകവും നിറഞ്ഞ ഒരു സ്ഥലമായി പര്ഗറ്ററിയെ വിശേഷിപ്പിക്കുമ്പോള്‍ മറ്റു ചിലര്‍ക്ക് അത് ഒരു സ്ഥലം എന്നതിനെക്കാളുപരി ഒരു അവസ്ഥയാണ്. ജോണ്‍ പോള്‍ രണ്ടാമന് പാപ്പയും ബനഡിക്ട് പതിനാറാമന്‍ പാപ്പയും പര്ഗറ്ററിയെ ആത്മാവിന്റെ ഒരവസ്ഥയായിട്ടാണ് കാണുന്നത്. യഹൂദന്മാര് ‘ഹൈന്ന’ എന്നു വിശേഷിപ്പിക്കുന്നത് ഈ അവസ്ഥയെയായിരിക്കും.
കത്തോലിക്കാ വിശ്വാസമനുസരിച്ച് ‘ദൈവത്തിന്റെ കൃപയിലും സൗഹാര്‍ദ്ദത്തിലും മരിക്കുന്നവര്‍ക്ക് സ്വര്‍ഗസൗഭാഗ്യം പ്രാപിക്കാന്‍ തങ്ങളുടെ പാപങ്ങള്‍ തടസമാകുന്നെങ്കില്‍ അവയില്‍നിന്ന് മോചനം പ്രാപിക്കുവാനുള്ള ഒരു ശുദ്ധീകരണാവസ്ഥയാണ് പര്‍ഗറ്ററി.
അഗ്നിയിലൂടെയെന്നവണ്ണം അവര്‍ രക്ഷപ്രാപിക്കും എന്നു വിശുദ്ധ പൗലോസ് കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ (3:15) പറയുന്നതും അവസാനകാലത്തു വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയ്ക്കുവേണ്ടി ദൈവശക്തിയാല് വിശ്വാസം വഴി നിങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്നു. അല്പകാലത്തേയ്ക്ക് വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്ക് വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം എന്നു വിശുദ്ധ പത്രോസ് തന്റെ ഒന്നാം ലേഖനത്തില്‍ (1:5-7) പറഞ്ഞിട്ടുള്ളതും, മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിന് അവന് അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു എന്നു മക്കബായുടെ രണ്ടാം പുസ്തകത്തില്‍ (12:45) പറഞ്ഞിട്ടുള്ളതുമാണ് ശുദ്ധീകരണാവസ്ഥയെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിനടിസ്ഥാനം.
പുണ്യജീവിതം നയിച്ചിട്ടുള്ള പല വിശുദ്ധര്‍ക്കും പരേതാത്മാക്കള്‍ പ്രത്യക്ഷപ്പെട്ട് തങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് യാചിച്ചിട്ടുള്ളതായി അവരുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശുദ്ധീകരണസ്ഥലത്തുനിന്നു മോചിതരായ പ്രസ്തുത ആത്മാക്കള്‍ വീണ്ടും ഈ വിശുദ്ധര്‍ക്ക് പ്രത്യക്ഷപ്പെട്ട് നന്ദിപറയുകയും ചെയ്തിട്ടുണ്ട്. വിശുദ്ധനായ പാദ്രെ പിയോയുടെ ജീവിതത്തില്‍ ഇതുപോലെ പല അനുഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരാത്മാവ് ഇങ്ങനെ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു: ‘ഞങ്ങളുടെ ഈ വേദനാജനകമായ അവസ്ഥയില്‍നിന്നും മോചനം ലഭിക്കാന്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രാര്‍ഥനാ സഹായം ആവശ്യമാണ്. കാരണം ഞങ്ങള്‍ക്ക് ഇനി ഞങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. വളരെ ചുരുക്കംപേരേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്ഥിക്കുന്നുള്ളു. ആരാലും ഓര്‍ക്കപ്പെടാത്ത ധാരാളം ആളുകള്‍ ദുരിതമനുഭവിക്കുന്നു’
ആദ്യനൂറ്റാണ്ടു മുതല്‍ തന്നെ സഭ മരിച്ചവരുടെ സ്മരണ കൊണ്ടാടിയിരുന്നു. റോമാനഗരത്തിലെ ഭൂഗര്‍ഭ കല്ലറയില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥനകളും ബലിയും അര്‍പ്പിച്ചിരുന്നു. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രിഗറി ദ ഗ്രെയ്റ്റ് പാപ്പാ മരിച്ചവര്‍ക്കുവേണ്ടി പലപ്പോഴും ബലിയര്‍പ്പിച്ചിരുന്നു. പ്രാര്‍ഥന വഴിയും ബലിയര്പ്പിക്കുന്നതുവഴിയും ദാനധര്‍മങ്ങള്‍ ചെയ്യുന്നതുവഴിയും നമുക്ക് മരിച്ച വിശ്വാസികളെ സഹായിക്കാന്‍ കഴിയും. ഈ നവംബര്‍ മാസം നമുക്ക് നമ്മുടെ പൂര്‍വികരോടുള്ള കടമ അങ്ങനെ നിറവേറ്റാം.
അടുത്ത ലക്കം
ആത്മാക്കളുടെ സന്ദര്‍ശനം
Related
Related Articles
തീരദേശവാസികളുടെ പാര്‍പ്പിടവും തൊഴിലും സംരക്ഷിക്കണം
തീരദേശത്ത് പരമ്പരാഗതമായി താമസിക്കുന്നവര്‍ക്ക് കടലിലും തീരഭൂമിയിലുമുള്ള ജന്മാവകാശത്തിനും അവരുടെ സുരക്ഷയ്ക്കും ഉപജീവനത്തിനും മുന്‍ഗണന നല്‍കിയാണ് 1991ല്‍ കേന്ദ്ര ഗവണ്മെന്റ് തീരപരിപാലന നിയമം ആവിഷ്കരിച്ചത്. കടലിന്റെയും തീരത്തിന്റെയും ആവാസവ്യവസ്ഥയുടെയും
ജീവനാദം കലണ്ടര്‍ പ്രകാശനം ചെയ്തു
എറണാകുളം: 2022ലെ ജീവനാദം കലണ്ടര്‍ ജീവനാദം എപ്പിസ്കോപ്പല്‍ കമ്മീഷന് ചെയര്മാന് ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. ജീവനാദം മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍
പെട്ടിമുടി ഓര്‍മ്മിപ്പിക്കുന്നത്
ഫാ. ഷിന്റോ വെളിപ്പറമ്പില്‍ പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് 2020 സെപ്റ്റംബര്‍ ആറിന്ഒരുമാസം ആകുന്നു.അതുകൊണ്ടുതന്നെ പെട്ടിമുടി സംഭവത്തിന്റെവാര്ത്താപ്രാധാന്യംമാധ്യമങ്ങളെ സംബന്ധിച്ച് അവസാനിച്ചു കഴിഞ്ഞു. എന്നാല്മൂന്നാറില് അതേല്പ്പിച്ചആഘാതവും ഭീതിയും