ശുശ്രൂഷിക്കുന്നവരായിരിക്കണം നേതൃത്വം -ആര്‍ച്ച്‌ബിഷപ്പ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍

ശുശ്രൂഷിക്കുന്നവരായിരിക്കണം നേതൃത്വം -ആര്‍ച്ച്‌ബിഷപ്പ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍

എറണാകുളം: ക്രിസ്‌തുവിനെ അനുകരിച്ച്‌ ശുശ്രൂഷാ മനോഭാവത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും, ഭാവി നേതൃത്വത്തെ കൈപിടിച്ച്‌ ഉയര്‍ത്തുന്നവരുമായിരിക്കണം നേതാക്കളെന്ന്‌ ആര്‍ച്ച്‌ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍. കേരള ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍ വരാപ്പുഴ അതിരൂപത നടത്തിയ നേതൃത്വപരിശീലന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ദിവസങ്ങളിലായി ആലുവ ആത്മദര്‍ശനന്‍ സെമിനാരിയില്‍ നടന്ന ക്യാമ്പില്‍ സമകാലിക സാമുദായിക സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചചെയ്‌തു. അതിരൂപത പ്രസിഡന്റ്‌ സി ജെ പോള്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ആന്റണി നൊറോണ, ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, കെആര്‍എല്‍സിസി വൈസ്‌ പ്രസിഡന്റ്‌ ഷാജി ജോര്‍ജ്‌, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്‌, പറവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യേശുദാസ്‌ പറപ്പിള്ളി, ഫാദര്‍ സ്റ്റാന്‍ലി മാതിരപ്പിള്ളി, ഫാ. വിന്‍സെന്റ്‌ വാരിയത്ത്‌, ഫാ. ആന്റണി വിപിന്‍ സേവ്യര്‍ വേലിക്കകത്ത്‌, ജോയി ഗോതുരുത്ത്‌, അലക്‌സ്‌ താളൂപ്പാടത്ത്‌, തോമസ്‌ പഞ്ഞിക്കാരന്‍, ലൂയിസ്‌ തണ്ണീക്കോട്ട്‌, ഹെന്‍റി ഓസ്റ്റിന്‍, എം സി ലോറന്‍സ്‌, റോയി ഡിക്കൂഞ്ഞ, റോയി പാളയത്തില്‍, ടോമി കുരിശുവീട്ടില്‍, പി. എം ബെഞ്ചമിന്‍, മോളി ചാര്‍ലി, സോണി സോസ, സെബാസ്റ്റ്യന്‍ വി. എ, ബാബു ആന്റണി, മേരി ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.


Related Articles

മത്സ്യോത്പാദനത്തിന്റെ അവകാശം സ്വകാര്യ സാമ്പത്തിക ശക്തികള്‍ക്ക് കൈമാറരുത്

പ്രളയാനന്തരം ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികളും ലോകബാങ്കും നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ കേരളസര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുള്ള നവകേരള പദ്ധതിയിലെ മത്സ്യമേഖലാ ഘടകത്തിലെ നിര്‍ദ്ദേശങ്ങളില്‍ കേരള മത്സ്യത്തൊഴിലാളി ഫോറം (കെഎംറ്റിഎഫ്) നടത്തിയ

ഫാ. അംബ്രോസ് മാളിയേക്കല്‍ റോസ്മീനിയന്‍മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി

റോസ്മീനിയന്‍ സമൂഹത്തിന്റെ കോയമ്പത്തൂരിലുള്ള മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായ ഫാ. അംബ്രോസ് മാളിയേക്കല്‍. വരാപ്പുഴ അതിരൂപത എടവനക്കാട് സെന്റ് അംബ്രോസ് ഇടവകാംഗമാണ്. യുകെ ബ്രിസ്‌റ്റോളിലായിരുന്നു സേവനം ചെയ്തിരുന്നത്.

കൊവിഡ് വാക്‌സീന്‍ കുത്തിവയ്പ് ആരംഭിക്കുന്നു

  ഇന്ത്യയില്‍ കൊവിഡ്-19 പ്രതിരോധ വാക്സീന്‍ കുത്തിവെയ്പ് ജനുവരി 16 ന് ആരംഭിക്കും. കേരളത്തില്‍ 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സീന്‍ നല്കുന്നത്. കേരളത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*