ശ്രദ്ധേയമായ ബഹുമതി നേടി കത്തോലിക്കാ വൈദീകന്‍

ശ്രദ്ധേയമായ ബഹുമതി നേടി കത്തോലിക്കാ വൈദീകന്‍

പാളയംകോട്ട: ലോകത്തിലെ ഏറ്റവും മികച്ച ജീവശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ പാളയംകോട്ടയിലുള്ള കത്തോലിക്ക വൈദികനായ ഫാ. ഇഗ്നാസിമുത്തു.

12 ഇന്ത്യന്‍ പേറ്റന്റുകളും രണ്ട് യുഎസ് പേറ്റന്റുകളും സ്വന്തമായുള്ള ഈ ജസ്യൂട്ട് വൈദികന്‍ നൂറിലധികം വിദ്യാര്‍ഥികള്‍ക്കു ഡോക്ടറല്‍ ഗവേഷണത്തിനു ഗൈഡായും പ്രവര്‍ത്തിച്ചു.

ജീവശാസ്ത്രഗവേഷണ മേഖലയില്‍ ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ശാസ്ത്രജ്ഞര്‍ തയാറാക്കിയ പ്രബന്ധങ്ങള്‍ പരിശോധിച്ചശേഷമാണു യുഎസിലെ ശാസ്ത്രജ്ഞര്‍ ജെസ്യൂട്ട് വൈദികനായ ഫാ. ഇഗ്നാസിമുത്തുവിന്റെ ഗവേഷണമികവിനെക്കുറിച്ച് പറയുന്നത്. ജീവശാസ്ത്രമേഖലയില്‍ 1985 മുതല്‍ 2019 വരെ ഫാ. ഇഗ്നാസിമുത്തു നല്‍കിയ സംഭാവനകളാണു പരിശോധനയ്ക്കു വിധേയമാക്കിയത്.

കഴിഞ്ഞ 20 വര്‍ഷവും പട്ടികയില്‍ ആയിരത്തിനു താഴെയായിരുന്നു ഫാ. ഇഗ്നാസിമുത്തുവിന്റെ സ്ഥാനം. ഇത്തവണ ജീവശാസ്ത്രജ്ഞരുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലൊന്നാണ് കൈവരിച്ചിരിക്കുന്നത്.
കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല, ചെന്നൈയിലെ മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലെ മുന്‍ വൈസ് ചാന്‍സലറും സെന്റ് സേവ്യേഴ്സ് കോളജ് ഡയറക്ടറുമായ ഡോ. ഇഗ്നാസിമുത്തു.Related Articles

നാം ആരുടെ മക്കള്‍?

ശരത് വെണ്‍പാല മുന്‍മൊഴി ”ആ മരമീമരം രാമനാകുമ്പോള്‍ വാത്മീകത്തില്‍ രാമായണരാഗം ഹേറാം ഹേറാം വെടിയുണ്ടയാകുമ്പോള്‍ നാഥുറാം ഗോഡ്‌സെ വെളുക്കെച്ചിരിക്കുന്നു’ ഈ കവിതയുടെ ആദ്യവരികളെഴുതിയപ്പോള്‍ ഒരു സുഹൃത്തു കമന്റു

കൊവിഡില്‍ പോര്‍മുഖം തുറന്ന് രാഷ്ട്രീയക്കാര്‍; ആശങ്കയില്‍ ജനം

ആരോപണവും പ്രത്യോരോപണവുമായി ഭരണപക്ഷവും പ്രതിപക്ഷവും തകര്‍ത്താടുമ്പോള്‍ കേരളത്തിലെ സാധാരണജനത ഇപ്പോഴും കൊവിഡ് ആശങ്കയിലാണ്. വൈറസ് വ്യാപന പ്രതിരോധത്തെ രാഷ്ട്രീയക്കാരുടെ തമ്മില്‍ത്തല്ല് പ്രതിരോധത്തിലാക്കുമോ എന്ന ശങ്കയിലാണ് ജനം. കൊച്ചി:

തിരുക്കുടുംബത്തിന്റെ തിരുനാൾ

വിചിന്തനം:- വിശുദ്ധിയുടെ കൽപ്പടവ് (ലൂക്കാ 2: 41-52) വീടാണ് ഏറ്റവും ദുർബലമായ ഇടമെന്ന് പലപ്രാവശ്യവും ഓർക്കാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഏറ്റവും വിശുദ്ധമായ ഇടം.  കൃത്യതയോടെ കൈകാര്യം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*