Breaking News

ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം കഴിഞ്ഞ് ആദ്യബലിയില്‍ തിരുപ്പട്ടം

ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം കഴിഞ്ഞ് ആദ്യബലിയില്‍ തിരുപ്പട്ടം

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണ പരമ്പരയില്‍ 47 കുട്ടികള്‍ ഉള്‍പ്പെടെ 257 പേര്‍ കൊല്ലപ്പെട്ടതിനുശേഷം ശ്രീലങ്കയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ അക്രമഭീഷണിയുടെ നിഴലില്‍ അടച്ചിട്ടിരിക്കെ കിഴക്കന്‍ മേഖലയിലെ ബട്ടിക്കലോവ തണ്ണാമുനൈയില്‍ ഒരു നവവൈദികന്റെ തിരുപ്പട്ടസ്വീകരണത്തോടനുബന്ധിച്ച് പരസ്യമായി ആദ്യ സമൂഹദിവ്യബലി അര്‍പ്പിച്ചു.
മൂന്നൂറോളം സൈനികരും 60 പൊലീസുകാരും കമാന്‍ഡോകളും കാവല്‍നില്‍ക്കെയാണ് സെന്റ് ജോസഫ് പള്ളിയില്‍ തമിഴ് സ്‌തോത്രഗീതങ്ങളോടെ പൗരോഹിത്യത്തിന്റെ തൈലാഭിഷേകശുശ്രൂഷയും തിരുക്കര്‍മങ്ങളും അര്‍പ്പിക്കപ്പെട്ടത്. തണ്ണാമുനൈ പട്ടണത്തിന്റെ അതിര്‍ത്തിയില്‍ സൈനിക ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്കുശേഷമാണ് ദിവ്യബലിയില്‍ സംബന്ധിക്കുന്നവരെ ബസില്‍ പള്ളിയിലെത്തിച്ചത്. സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേക ലൈനില്‍ നിര്‍ത്തി ദേഹപരിശോധന നടത്തിയാണ് ദേവാലയത്തിലേക്കു കടത്തിവിട്ടത്.
വൈദികപട്ടം നല്‍കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷബലിയര്‍പ്പണം രണ്ടാഴ്ച മുന്‍പ് തീരുമാനിച്ചിരുന്നതാണെന്ന് ഇടവകയുടെ ചുമതലയുള്ള ഫാ. നോര്‍ട്ടണ്‍ ജോണ്‍സണ്‍ പറഞ്ഞു. 200 വൈദികരും മൂവായിരം വിശ്വാസികളും പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഈസ്റ്റര്‍ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍ 80 വൈദികരും 350 വിശ്വാസികളുമാണ് ചൊവ്വാഴ്ച രാവിലെ തിരുപ്പട്ടദാന ശുശ്രൂഷയില്‍ സന്നിഹിതരായിരുന്നത്.
ബട്ടിക്കലോവയില്‍ മുസ്‌ലിം സമുദായക്കാരുടെ സാന്നിധ്യമുള്ള പ്രദേശങ്ങള്‍ക്കിടയിലാണ് തണ്ണാമുനൈ പള്ളി സ്ഥിതി ചെയ്യുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ബട്ടിക്കലോവയിലെ സയണ്‍ പ്രോട്ടസ്റ്റന്റ് പള്ളിയിലും നെഗംബോയിലെ സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലും കൊളംബോയിലെ സെന്റ് ആന്റണീസ് തീര്‍ഥാടനകേന്ദ്രത്തിലും മൂന്ന് വന്‍കിട ഹോട്ടലുകളിലും ഉഗ്രസ്‌ഫോടകവസ്തുക്കളുമായി ചാവേര്‍ ആക്രമണം നടത്തിയ ഇസ്‌ലാമിക തീവ്രവാദി സംഘത്തിന്റെ ഭാഗമായ ചില ഭീകരര്‍ തുടര്‍ന്നും ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ദേവാലയങ്ങളില്‍ രണ്ടാഴ്ചയായി തിരുക്കര്‍മങ്ങള്‍ റദ്ദാക്കിയിരിക്കയാണ്.


Related Articles

യുദ്ധജ്വരത്തിന്റെ ഉഷ്ണതരംഗത്തില്‍

ഭ്രാന്തമായ യുദ്ധവെറി തീവ്രദേശീയവാദികളുടെ അടയാളമാണ്. അപ്രഖ്യാപിത യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ ഷെല്ലാക്രമണവും ജമ്മു-കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലും ആള്‍നാശവും തുടരുമ്പോള്‍ രാജ്യരക്ഷയ്ക്കായുള്ള സുശക്തമായ നടപടികളും നിതാന്ത ജാഗ്രതയും പരമ

ജിയോ ട്യൂബ് കടല്‍ഭിത്തി: നടപടി ആവശ്യപ്പെട്ട് ധര്‍ണ നടത്തി തൃശൂര്‍: ചെല്ലാനത്ത് ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം നിവാസികള്‍ തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജലസേചന വകുപ്പ് സുപ്രണ്ടിംഗ് എന്‍ജിനീയറുടെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. 2018 ജൂലൈയില്‍ 8 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയെങ്കിലും ഇതുവരെ ജോലികള്‍ ആരംഭിക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല. കരാര്‍വ്യവസ്ഥകള്‍ പ്രകാരം പുറംകടലില്‍ നിന്ന് ഡ്രെഡ്ജര്‍ ഉപയോഗിച്ച് അഞ്ചു മീറ്റര്‍ വ്യാസവും 25 മീറ്റര്‍ നീളവുമുള്ള ജിയോ ട്യൂബുകള്‍ നിറയ്ക്കാന്‍ വെറും ആറു മണിക്കൂര്‍ മതിയെന്നിരിക്കെ കരാര്‍ അധികാരിയായ സൂപ്രണ്ടിംഗ് എന്‍ജിനിയറുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് പണികള്‍ നീണ്ടുപോകാന്‍ കാരണമെന്ന് സമരക്കാര്‍ ആരോപിച്ചു. ഓഖി ദുരന്തത്തില്‍ രണ്ടു മരണങ്ങള്‍ സംഭവിച്ച ഈ പ്രദേശത്ത് മഴക്കാലമാകുന്നതോടുകൂടി ശക്തമായ കടലാക്രമണം പതിവാണ്. കടല്‍ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ മഴക്കാലത്ത് തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീമമായ നാശനഷ്ടങ്ങള്‍ ഉണ്ടാകും. ഗവണ്‍മെന്റ് പണമനുവദിച്ചിട്ടും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു. തൃശൂര്‍ മ്യൂസിയത്തിനു സമീപത്തുനിന്നാരംഭിച്ച പ്രകടനം ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊച്ചി രൂപത മുന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തംപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാന്‍സീസ് പൂപ്പാടി അധ്യക്ഷത വഹിച്ചു. പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ ഡാല്‍ഫില്‍ സമരപ്രഖ്യാപനം നടത്തി. കെഎല്‍സിഎ കൊച്ചി രൂപത ജനറല്‍ സെക്രട്ടറി ബാബു കാളിപ്പറമ്പില്‍, വിന്‍ സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ ആനി ജോസഫ്, എം.എന്‍ രവികുമാര്‍, ജിന്‍സന്‍ വെളുത്തമണ്ണുങ്കല്‍, ആല്‍ഫ്രഡ് ബെന്നോ, നോബി അരിവീട്ടില്‍, ആന്റോജി കളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എല്‍.എസ് സലിമുമായി നടന്ന ചര്‍ച്ചയില്‍ ഡ്രെഡ്ജര്‍ ഉപയോഗിച്ച് രണ്ടു ദിവസത്തിനകം പണികള്‍ ആരംഭിക്കാന്‍ രേഖാമൂലം കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കരാറുകാരന്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തപ ക്ഷം കരിംപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സമര സമിതിയെ അറിയിച്ചു.

തൃശൂര്‍: ചെല്ലാനത്ത് ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം നിവാസികള്‍ തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജലസേചന വകുപ്പ് സുപ്രണ്ടിംഗ്

വരാപ്പുഴ, എന്റെ അതിരൂപത

”തങ്ങളുടെ ചരിത്രം, ഉത്ഭവം, സംസ്‌കാരം എന്നിവയെക്കുറിച്ച് അറിവും അവബോധവും ഇല്ലാത്ത ഒരു ജനത വേരുകളില്ലാത്ത വൃക്ഷത്തെപ്പോലെ”യാണെന്നു നീഗ്രോ മുന്നേറ്റത്തിന്റെ നേതാവായിരുന്ന മാര്‍ക്കസ് ഗാര്‍വ്വി പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ലത്തീന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*