ശ്രീ.അലക്‌സ് താളൂപ്പാടത്തിന് ദേശീയ അവാര്‍ഡ്

ശ്രീ.അലക്‌സ് താളൂപ്പാടത്തിന് ദേശീയ അവാര്‍ഡ്

വൈപ്പിന്‍:അരങ്ങ് മലയാള നാടക ദേശീയ സംഘടന, ചവിട്ടുനാടക വിഭാഗത്തില്‍ നല്‍കുന്ന അവാര്‍ഡിന് അര്‍ഹനായി പള്ളിപ്പുറം നാലാം വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി അലക്‌സ് താളൂപ്പാടത്ത്.

ചവിട്ടുനാടക കലാകാരനും, കെഎല്‍സിഎ കോട്ടപ്പുറം രൂപതാ പ്രസിഡന്റുമായ അലക്‌സ് താളൂപ്പാടത്ത് ചവിട്ടുനാടക നടന്‍, സംവിധായകന്‍, രചയിതാവ് എന്നീ മേഖലകളില്‍ നാലുപതിറ്റാണ്ടോളമായുള്ള സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.10,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡ് ജനുവരി ഒമ്പതിന് ആലപ്പുഴ എസ്എല്‍ പുരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ അവാര്‍ഡ് നല്‍കും.

ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തും ചവിട്ട് നാടക പരിശീലകനായിട്ടും അലക്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വരുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് അലക്‌സ് താളൂപ്പാടത്ത്.


Tags assigned to this article:
alex thaluppadathawardjeevanaadamnews

Related Articles

പുതിയ ഉണര്‍വിന് ക്രിസ്മസ് കാരണമാകട്ടെ – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ഓഖി ദുരന്തവും പ്രളയവും തകര്‍ത്ത കേരള സമൂഹത്തെ ഒരു പുതിയ ഉണര്‍വിന് കാരണമായി തീരാന്‍ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ക്ക് കഴിയണമെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി

കൊച്ചിയുടെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണം

  തോപ്പുംപടി: ഫോർട്ടുകൊച്ചിയിൽ പൈതൃക മേഖലയെ തിരിച്ചറിയാനും സഞ്ചാരികളെ സ്വാഗതം ചെയ്യുവാനുമായി ഈ മേഖലയിൽ പൈതൃക സ്വാഗത കവാടം (ഹെറിറ്റേജ് ഗെയ്റ്റ് ) നിർമ്മിക്കണമെന്ന് കൊച്ചി രൂപത

അപമാനിച്ചതിന് പ്രതികാരമായി സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ടു സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. ക്ഷേത്രത്തിലെ താല്‍ക്കാലിക താമസസ്ഥലത്തുവച്ചാണ് ഇരിവരും കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*