Breaking News

ഷൈനച്ചൻ തിരക്കിലാണ് ഈ ലോക് ഡൗൺ കാലത്തും

ഷൈനച്ചൻ തിരക്കിലാണ് ഈ ലോക് ഡൗൺ കാലത്തും

 

കൊച്ചി : ” ഷൈനച്ചോ സുഖമാണോ ? എന്തൊക്കെയാണ് വിശേഷങ്ങൾ ? ഷൈനച്ചന്റെ കൂട്ടുകാരനായ വൈദീകൻ ഫോൺ വഴി വിശേഷങ്ങൾ അന്വഷിച്ചപ്പോൾ , ഷൈനച്ചൻ മരുന്നുമായി ഒരു രോഗിയുടെ പക്കലേക്കു പോകാനുള്ള തിരക്കിലായിരുന്നു . കാരണം അച്ചൻ കേരള സർക്കാരിന്റെ വോളണ്ടീയറായി ഈ ലോക് ഡൗൺ കാലത്തു രജിസ്റ്റർ ചെയ്തു സേവനം ചെയ്യുകയാണ് .

രോഗികൾക്ക് മരുന്ന് എത്തിച്ചു കൊടുക്കാനുള്ള വലിയ സേവനം വിനയത്തോടെ ചെയ്യുകയാണ് അദ്ദേഹം . തന്റെ പക്കലേക്കു മരുന്നുമായി വരുന്നത് ഒരു വൈദീകനാണെന്നു അറിയുമ്പോൾ രോഗികൾക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .

വരാപ്പുഴ അതിരൂപതയിലെ യുവ വൈദീകനായ ഷൈൻ കാട്ടുപറമ്പിലച്ചൻ അങ്ങനെ ഈ ലോക് ഡൗൺ കാലത്തു ക്രിസ്തുവിൻറെ നന്മയുടെ സുവിശേഷത്തിന്റെ പരിമിളമായി മാറുകയാണ് . ഒപ്പം വരാപ്പുഴ അതിരൂപതക്ക് അഭിമാനവും. .അച്ചനിപ്പോൾ തേവർകാട് തിരുഹൃദയ പള്ളി വികാരിയായും വരാപ്പുഴ അതിരൂപത കരിസ്മാറ്റിക് കമ്മീഷൻ ഡയറക്ടർ ആയും പ്രശംസനീയമായ സേവനം ചെയ്തു കൊണ്ടിരിക്കുന്നു .

കഴിഞ്ഞ ദിവസം ഏഴിക്കര ആശ്രയഭവനിൽ മരുന്നുമായി അച്ചനെത്തിയപ്പോൾ അവർക്കുണ്ടായ സന്തോഷം അച്ചൻ മറ്റെന്തിനെക്കാളും വലിയ സമ്മാനമായി കാണുന്നു.Related Articles

പത്രോസിന്റെ നൗകയില്‍ യുവജനങ്ങള്‍ക്ക് പ്രത്യാശ – ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റേതായ ക്രൂരമായ കൊടുങ്കാറ്റ് സഭയ്‌ക്കെതിരെ ആഞ്ഞടിക്കുമ്പോഴുംപത്രോസിന്റെ തോണിയില്‍ പ്രത്യാശയുണ്ടെന്നും അത് തങ്ങള്‍ക്ക് ഇടം നല്ക്കുമെന്നും അതില്‍ പിടിച്ചു കരകേറാമെന്നും യുവജനങ്ങള്‍ ഇനിയും വിശ്വസിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ്

എംപിമാരെയും എംഎല്‍എമാരെയും ഇല്ലാതാക്കാം, എന്നാല്‍ ‘ഇന്ത്യന്‍’ എന്ന പേരു നിലനില്‍ക്കും – ഡെറക് ഒബ്രയന്‍ എംപി

ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ പരിരക്ഷ എടുത്തുകളയുന്നതിന് ഇത്ര കുടിലവും വഞ്ചനാപരവും പൈശാചികവുമായ രീതി അവലംബിക്കേണ്ടിയിരുന്നോ എന്ന് രാജ്യസഭയിലെ

ശുഭപ്രതീക്ഷകളോടെ

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സാമ്പത്തിക വിദഗ്ദ്ധരും ശാസ്ത്ര മേഖലയിലുള്ളവരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും ചിന്തകരുമെല്ലാം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. പുനര്‍നിര്‍മിതിക്കാവശ്യമായ പണം പല

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*