സംഗീതസാന്ദ്രമീ ‘വലിയകുടുംബം’

സംഗീതസാന്ദ്രമീ ‘വലിയകുടുംബം’

കൊല്ലം: സംഗീതത്തിന്റെ മാസ്മരികഭാവവുമായി സമൂഹത്തിന് സാക്ഷ്യം നല്‍കുകയാണ് കെആര്‍ എല്‍സിസി ഫാമിലി കമ്മീഷന്‍ അംഗമായ ജോസ്ഫിന്‍ ജോര്‍ജ് വലിയവീടും മകള്‍ ഇമ്‌നാ ജോര്‍ജ് വലിയവീടും. അഞ്ചു മക്കളുടെ അമ്മ പഠനത്തിനപ്പുറം കലയുടെ വലിയ ലോകത്തേക്കാണ് മക്കളെ കൈ പിടിച്ചു നടത്തുന്നത്. 2018 ആഗസ്റ്റ് 11 ശനി വൈകുന്നേരം 5.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ ഇവരുടെ ഗസല്‍ സന്ധ്യ നടക്കുകയാണ്. കുടുംബപ്പേരായ വലിയവീട് മ്യൂസിഷ്യന്‍സ് എന്ന ബാനറിലാണ് ഗസല്‍സന്ധ്യ. ജോസ്ഫിന്റെ ഭര്‍ത്താവ് ജോര്‍ജ് എഫ.് സേവ്യര്‍ വലിയവീട് കെസി ബിസി പ്രൊലൈഫ് സമിതി സംസ്ഥാന പ്രസിഡന്റാണ്. അതോടൊപ്പം ട്രാക്ക്, ഇപ്ലോ, ബിഎംബി തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വവും വഹിക്കുന്നു.
സെക്യൂലര്‍ പ്രൊലൈഫ് ഓര്‍ഗനൈസേഷന്‍ ആയ ഇന്റര്‍നാഷണല്‍ പീപ്പിള്‍ ലീപ് ഓര്‍ഗനൈസേഷന്‍ അഥവാ ഇപ്ലോ, കമ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ 107.8, ബൃഹസ്പതി സംഗീതവിദ്യാപീഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ ലോക സമാധാന ദിനാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത സന്ധ്യ നടക്കുന്നത്. കേരളത്തില്‍ ആദ്യമായിട്ടായിരിക്കാം അമ്മയും മകളും ഒരുമിച്ചുള്ള ഗസല്‍ ഗാന ആലാപനങ്ങള്‍.
ആശ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ജോസ്ഫിന്‍ ജോര്‍ജ് വലിയവീട് ചിന്ന ശീര്‍ഗായി ഉമയനല്ലൂര്‍ ഗോവിന്ദരാജിന്റെ ശിഷ്യയായി കര്‍ണാടക സംഗീതം അഭ്യസിച്ചു. കൊല്ലം എസ്എന്‍ വനിതാ കോളജില്‍ ബിഎ മ്യൂസിക്കും തിരുവനന്തപുരം വിമന്‍സ് കോളജില്‍ എംഎ മ്യൂസിക്കും കഴിഞ്ഞതിന് ശേഷം പട്ടത്താനം വിമലഹൃദയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ സംഗീത അധ്യാപികയായി.
ജോസ്ഫിന്റെ രണ്ടാമത്തെ മകളാണ് ഇമ്‌നാജോര്‍ജ് വലിയവീട് എന്ന എട്ടാം ക്ലാസുകാരി. തങ്കശേരി മൗണ്ട് കാര്‍മല്‍ ആംഗ്ലോഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി. രണ്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ ഗാനമേളയില്‍ അരങ്ങേറി. പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിലുള്‍പ്പെടെ നിരവധി പരിപാടികളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മുഖത്തല അനന്തുകൃഷ്ണയാണ് കര്‍ണാടക സംഗീതത്തിലെ ഗുരു. അഞ്ചു കൊല്ലം മുന്‍പ് ബാംഗ്ലൂരിലുള്ള പണ്ഡിറ്റ് ദത്താത്രേയ വലങ്കറുടെ ശിഷ്യരായാണ് ജോസ്ഫിനും ഇമ്‌നായും ഹിന്ദുസ്ഥാനി സംഗീത രംഗത്തേക്ക് വരുന്നത്. ദത്താത്രേയ വലങ്കറുടെ ശിഷ്യരായ സോംജിത്, ബാസ്റ്റിയന്‍ ജോണ്‍ എന്നിവരായിരുന്നു ക്ലാസുകള്‍ നയിച്ചിരുന്നത്. മെഹ്ദി ഹസന്‍, ഗുലാം അലി, കെ. എല്‍ സൈഗാള്‍, പങ്കജ് ഉദാസ്, ഫരീദാഖാന്‍, ജഗജിത് സിങ്ങ് തുടങ്ങിയവരുടെ ഗസലുകള്‍ക്കൊപ്പം ജോര്‍ജ് എഫ.് സേവ്യര്‍ വലിയവീട് രചിച്ചു സബീഷ് ബാല സംഗീതം നിര്‍വഹിച്ച നാലു ക്രിസ്തീയ ഭക്തിഗാനങ്ങളും ഗസല്‍ സന്ധ്യയില്‍ ആലപിക്കുന്നുണ്ട്.


Related Articles

സമുദായദിന സമ്മേളനം വന്‍ വിജയമാക്കണം – സിഎസ്എസ്

കൊച്ചി: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) ഇന്റര്‍നാഷണലിന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി റെയ്‌ഞ്ചേഴ്‌സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സിഎസ്എസ് ചെയര്‍മാന്‍ പി. എ ജോസഫ് സ്റ്റാന്‍ലി

21 പേര്‍ സുഖംപ്രാപിച്ചു; 6 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 21 പേരുടെ ഫലം നെഗറ്റീവായി.

സാമ്പത്തിക സംവരണം മരവിപ്പിക്കണം

  സംവരണ പരിധി 50 ശതമാനം എന്നതില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെ കേരളത്തില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കുവേണ്ടി (ഇഡബ്ല്യുഎസ്) ജനറല്‍ കാറ്റഗറിയില്‍ 10 ശതമാനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*