സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഭാപഠനം അത്യന്താപേഷിതം -ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍

കൊല്ലം: കത്തോലിക്കാ സഭയെക്കുറിച്ച് ആഴത്തിലുള്ള പഠനം സമുദായ സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അത്യന്താപേഷിതമാണെന്ന് ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ വ്യക്തമാക്കി. കെഎല്‍സിഎയുടെ 45-ാമത് ജനറല്‍ കൗണ്‍സില്‍ ജോര്‍ജ് തെക്കയം നഗറില്‍ (തങ്കശേരി ഇന്‍ഫന്റ് ജീസസ് സ്കൂള്‍) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും സഭയെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തത് ദോഷകരമായി ബാധിക്കുന്നുണ്ട്.വത്തിക്കാന്‍ കൗണ്‍സില്‍ ചേര്‍ന്ന് 50 വര്‍ഷം പിന്നിട്ടിട്ടും അതിലെ പ്രബോധനങ്ങളെകുറിച്ച് കാര്യമായ അറിവൊന്നും സമുദായാംഗങ്ങള്ക്കില്ല. മറ്റുള്ളവരുടെ വിമര്‍ശങ്ങള്‍ക്കു പോലും നമുക്ക് മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. കേരളത്തില്‍ ലത്തീന്‍ സഭ സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ ചെയ്തുവരുന്ന സേവനങ്ങളെ തമസ്കരിക്കാനും സഭയെയും സമുദായത്തെയും അവഹേളിക്കുന്നതിനും ചിലര്‍ ശ്രമിക്കുന്ന സാഹചര്യം മനസിലാക്കണം. സഭയോടൊപ്പം ചേര്‍ന്നു നില്‍ക്കാനും പരസ്പരം സ്നേഹിക്കുന്നതിനും നമുക്ക് കഴിയണം.
ചിലപ്പോഴെങ്കിലും ചിലരെങ്കിലും സഭയില്‍ നിന്ന് വ്യതിചലിക്കുവാനുള്ള പ്രവണത കാണിക്കുന്നുണ്ട്. അത്തരം നീക്കങ്ങളെല്ലാം പരാജയമാണെന്ന് മനസിലാക്കണം. അത്തരം വ്യതിചലനങ്ങള്‍ സംഭവിക്കുന്നതുകൊണ്ടാണ് പലരും സഭയുടെയും സമുദായത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടുവരാന്‍ മടിക്കുന്നത്. ലത്തീന്‍ സമുദായം പലപ്പോഴും പല നല്ല പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കാറുണ്ട്. തുടങ്ങിയതുപോലെ അവസാനിപ്പിക്കാനും നമ്മള് ശ്രമിക്കുന്നു. മറ്റു സമുദായ സംഘടനകളുടെ പ്രവര്‍ത്തനം ഈ സന്ദര്‍ഭത്തില്‍ വിലയിരുത്തേണ്ടതാണ്. അവര്‍ ശക്തമായി മുന്നോട്ടു പോകുകയും ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നു.
സംഘടനാ പ്രവര്‍ത്തനം അത്ര സുഗമമായതല്ല. എന്നാല്‍ ഒത്തൊരുമിച്ചുളള പ്രവര്‍ത്തനം കൊണ്ട് പരിമിതികളെ മറികടക്കാനാകും. വല്ലാര്‍പാടത്ത് സംഘടിപ്പിച്ച മിഷന് കോണ്‍ഗ്രസിന്റെ വിജയം ഒത്തൊരുമിച്ച പ്രവര്‍ത്തനത്തിന്റെ ഫലമാണ്. ലത്തീന്‍ സമുദായത്തിന് അവകാശപ്പെട്ടത് പലതും അധികാരസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നത് സത്യമാണ്. അതേസമയം നമുക്കുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ടോയെന്നും പരിശോധിക്കണം. ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ അവിടെ പഠിച്ച് ഉന്നതസ്ഥാനങ്ങളിലെത്തുന്നത് മറ്റു സമുദായക്കാരാണ്. ലക്ഷക്കണക്കിനു രൂപയുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നമ്മുടെ സ്ഥാപനങ്ങളില്‍ നമ്മുടെ കുട്ടികള്‍ക്കായി നല്‍കുന്നുണ്ട്. എന്നാല്‍ അതൊന്നും കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല. കുട്ടികള്‍ ഉന്നത വിദ്യാഭ്യാസമാര്ജിച്ച് മുന്നേറിയാലെ സമുദായത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയുകയുള്ളുവെന്ന് മനസിലാക്കണം. അതിനുള്ള വഴിയിലൂടെ അടുത്ത തലമുറയെ നയിക്കുവാനാണ് ശ്രമിക്കേണ്ടതെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍. കെ പ്രേമചന്ദ്രന് എംപി, കൊല്ലം രൂപതാ വികാരി ജനറല്‍ മോണ്‍. പോള്‍ മുല്ലശേരി, മോണ്‍. ജോസ് നവസ്, ജോസഫ് പെരേര, അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ഇ. ഡി ഫ്രാന്‍സിസ്, എബി കുന്നേപ്പറമ്പില്‍, ഫാ. സഫറിന്, അജു ബി. ദാസ്, സി. ടി അനിത, ജോസഫ് ജോണ്സന്, ബേബി ഭാഗ്യോദയം, ആന്റണി ആല്‍ബര്‍ട്ട്, എം. സി ലോറന്‍സ്, അഡ്വ. ജസ്റ്റിന് കരിപ്പാട്ട്, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍, എല്‍സിവൈഎം ജനറല്‍ സെക്രട്ടറി എം. എ ജോണി എന്നിവര്‍ പ്രസംഗിച്ചു. 12 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
Related
Related Articles
ലോഗോസ് ക്വിസ് 2018: മത്സരം സെപ്തംബര്‍ 30നും ഒക്ടോബര്‍ 14നും
എറണാകുളം: കെസിബിസി ബൈബിള്‍ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന 19-ാമത് അഖിലേന്ത്യ ലോഗോസ് ബൈബിള്‍ ക്വിസിന്റെ പ്രാഥമിക റൗണ്ടായ രൂപതാതല മത്സരം സെപ്റ്റംബര്‍
ജീവിതം തിരിച്ചുപിടിക്കാന്‍ ആന്റിബോഡി ടെസ്റ്റ്
മുഖമറയോ സുരക്ഷാകവചങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യാനും എവിടെയും യാത്രചെയ്യാനുമുള്ള ഇമ്യൂണിറ്റി പാസ്പോര്‍ട്ടാകും ഈ ടെസ്റ്റിന്റെ പോസിറ്റീവ് ഫലം ന്യൂയോര്‍ക്ക്: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് വൈറസിനെ നിര്‍വീര്യമാക്കുന്ന
വീഡിയോ പ്രഭാഷണങ്ങള്‍ പ്രകാശനം ചെയ്തു
എറണാകുളം: ലോകഹൃദയ ദിനത്തിന്റെ ഭാഗമായി ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് തയ്യില്‍ തയ്യാറാക്കിയ വീഡിയോ പ്രഭാഷണങ്ങള്‍ റിലീസ് ചെയ്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ്