സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം

സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമര
നവംമ്പര്‍ 5 രാവിലെ 11ന്
മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍ സി എ യുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍, താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തും. നവംബര്‍ 5 ന് രാവിലെ 11 നാണ് സമരം നടത്തുന്നത്. കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളിലെ കെ എല്‍ സി എ നേതാക്കള്‍ നില്പ്പു സമരത്തില്‍ പങ്കെടുക്കും.
മാര്‍ക്ക് കൂടുതലുള്ളതും പാവപ്പെട്ടവരുമായ സംവരണ വിദ്യാര്‍ത്ഥികളെ മറികടന്ന് മാര്‍ക്ക് കുറഞ്ഞതും അവരെക്കാള്‍ ധനികരുമായ മുന്നാക്ക സംവരണക്കാര്‍ക്ക് പ്രവേശനവും നിയമനവും നല്‍കുന്നതിലെ നീതികേടിന് മറുപടി പറയുക, ലത്തീന്‍ കത്തോലിക്കാ, ആംഗ്ലോ-ഇന്ത്യന്‍, ദളിത് ക്രൈസ്തവ വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന വിദ്യാഭ്യാസ സംവരണക്കുറവ് പരിഹരിക്കുക മുതലായ വിഷയങ്ങളാണ് ഉന്നയിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ കേരള ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ജനങ്ങള്‍ക്ക് 10 ശതമാനം സംവരണം മുഴുവനായും കൊടുത്തതുകൊണ്ടാണ് ഇത്തരം അശാസ്ത്രീയത സംഭവിച്ചത് എന്നാണ് ആരോപണം. ജാതി സംവരണം പ്രാതിനിധ്യമാണ്, സാമ്പത്തിക സംവരണം ക്ഷേമ സംവിധാനമാണ് എന്ന തിരിച്ചറിവ് അധികാരികള്‍ക്ക് ഉണ്ടാകണമെന്നും മൂന്നോക്ക സംവരണ നടത്തിപ്പിലെ അശാസ്ത്രീയത തിരിച്ചറിഞ്ഞ് തിരുത്തല്‍ നടപടികള്‍ വരുത്തണമെന്നുമാണ് ആവശ്യം.
Related
Related Articles
അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം
കൊടുങ്ങല്ലൂര്‍: തൃശൂര്‍-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതും തീരദേശമേഖലയിലെ പ്രധാന യാത്രാമാര്‍ഗവുമായ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് ഉടനെ പുനരാരംഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) മുന്നറിയിപ്പ്
JOMAH ചരിത്ര സെമിനാർ റവ. ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു
ചതിത്ര പഠനത്തിനും ഗവേഷണത്തിനുമായി സ്ഥാപിതമായിരിക്കുന്ന ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (joma) യുടെ ആഭിമുഖ്യത്തില്‍ കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്റെയും കേരളാ ലാറ്റിന്‍ കാത്തലിക്ക് ഹിസ്റ്ററി
കേരള തീരത്തു അതീവ ജാഗ്രതാ മുന്നറിയിപ്പ്
കേരള തീരത്തു 2.5 -3 മീറ്റർ ഉയരത്തിൽ ഉള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് . കൂറ്റൻ തിരമാലകൾ (കൊല്ലം ,ആലപ്പുഴ ,കൊച്ചി,പൊന്നാനി,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ്)എന്ന് ഈ തീരപ്രദേശങ്ങളിൽ 21/4/2018