സംവരണ അട്ടിമറി: പ്രക്ഷോഭത്തിന് സമയമായി

സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നടപ്പാക്കാന്‍ ഇടതുമുന്നണി ഗവണ്മെന്റ് സത്വര നടപടി സ്വീകരിക്കുകയാണ്. ഇതിനായി കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് റൂള്‍സും എല്ലാ തസ്തികകളിലേക്കുമുള്ള പി.എസ്.സി നിയമനം സംബന്ധിച്ച ചട്ടങ്ങളും ഭേദഗതി ചെയ്തുകൊണ്ട് വിജ്ഞാപനം ഇറക്കി. മെഡിക്കല്‍ പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷവും പ്ലസ്ടു പ്രവേശനത്തിന് ഇക്കൊല്ലവും മുന്നാക്ക സംവരണം നടപ്പാക്കാനും പിണറായി സര്‍ക്കാര്‍ തിടുക്കം കൂട്ടി.
ജാതിവിവേചനം കൊണ്ട് അധികാരശ്രേണിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട അധ:സ്ഥിത ജനസമൂഹത്തിന് ജനപ്രാതിനിധ്യത്തിലൂടെയും ഉദ്യോഗസ്ഥതലത്തിലും മുഖ്യധാരയില്‍ ഇടം നല്‍കുന്നതിനാണ് ഇന്ത്യന്‍ ഭരണഘടനയില്‍ സാമുദായിക സംവരണം വ്യവസ്ഥ ചെയ്തത്. ഈ സംവരണതത്വം ഉടച്ചുവാര്‍ത്ത് സംവരണത്തിന് സാമ്പത്തിക മാനദണ്ഡം കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതി നിയമവും, നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമായുള്ള സംവരണ തോത് 50 ശതമാനം കവിയരുതെന്ന സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ പരമോന്നത നീതിപീഠം പരിഗണിച്ചുകൊണ്ടിരിക്കെയാണ് രാജ്യത്തെ മറ്റൊരു സംസ്ഥാനവും നടപ്പാക്കാത്ത തോതിലും ഉദാരമായും ഇന്നേവരെ ഒരു പിന്നാക്കവിഭാഗത്തോടും കാണിക്കാത്ത പ്രതിബദ്ധതയോടെയും ഇടത് സര്‍ക്കാര്‍ ഈ കൊവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക സംവരണം കൊണ്ടു പിടിച്ച് നടപ്പാക്കുന്നത്. കൊടിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ഭരണമുന്നണി പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള വലിയ തുറുപ്പു ചീട്ടായി മുന്നാക്കപ്രീണനം കൊണ്ടാടുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് കേരളത്തിലെ ജനസംഖ്യയില്‍ 80 ശതമാനം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളാണ്. പൊതുവിഭാഗത്തിലെ 50 ശതമാനം മെറിറ്റ് ക്വാട്ടയില്‍ നിന്ന് പരമാവധി 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കണം എന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ മൊത്തം ഒഴിവിന്റെ 10 ശതമാനം എടുത്ത് അര്‍ഹതപ്പെട്ടതിന്റെ ഇരട്ടി ആനുകൂല്യം സംവരണസമുദായങ്ങളുടെ വിഹിതത്തില്‍ നിന്നും കവര്‍ന്നെടുത്ത ചട്ടങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമുദായിക സംവരണം അട്ടിമറിക്കുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി കൊവിഡ് കാലത്തും വന്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ്.
Related
Related Articles
എട്ടാം ക്ലാസുകാരന് പഠിപ്പിച്ച കൃപയുടെ പാഠം
വിശുദ്ധ കുര്‍ബാനയ്ക്കിടയിലാണ്, തികച്ചും അവിചാരിതമായി ആ എട്ടാം ക്ലാസുകാരന് എന്റെ ശ്രദ്ധയില്‍പ്പെടുന്നത.് കാല്‍മുട്ട് വരെയുള്ള ട്രൗസറും തൊപ്പിയും-അതായിരുന്നു വേഷം. തുടര്‍ന്നുള്ള ദിവസങ്ങളിലെ ദിവ്യബലിയിലും ആ മകനെ മുന്‍നിരയില്‍
പ്രണബ് മുഖര്‍ജി പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞന് : കെസിബിസി
എറണാകുളം: ലോകത്തിനുമുമ്പില്‍ ഭാരതം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടിയ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനോടാണ് മുന്‍രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വേര്‍പാടിലൂടെ രാഷ്ട്രം യാത്ര പറയുന്നതെന്ന് കേരളകത്തോലിക്ക മെത്രാന് സമിതി (കെസിബിസി) അനുസ്മരിച്ചു. രാഷട്രീയത്തിന്റെ
ക്രിസ്തുമസ് സമ്മാനമായി പാരസെറ്റാമോള്‍ നല്കി പാപ്പ.
വത്തിക്കാന്‍: വത്തിക്കാനിലെ 4000 ത്തോളം വരുന്ന ജീവനക്കാര്‍ക്ക് പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന പാരസെറ്റാമോള്‍ ക്രിസ്തുമസ് സമ്മാനമായി നല്കി ഫ്രാന്‍സിസ് പാപ്പ. ഓരോരുത്തര്‍ക്കും അഞ്ച് പെട്ടി വീതമാണ് നല്‍കുന്നത്.