സംസ്ഥാനത്തെ ബിവ്‌റേജസ് ഔട്‌ലെറ്റുകള്‍ അടയ്ക്കുന്നു

സംസ്ഥാനത്തെ ബിവ്‌റേജസ് ഔട്‌ലെറ്റുകള്‍ അടയ്ക്കുന്നു


കൊച്ചി: മദ്യവില്‍പന കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനത്തെ ബിവ്‌റേജസ് വില്പനശാലകള്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. ഇതുസംബന്ധിച്ച് ബിവ്‌റേജസ് കോര്‍പറേഷന്‍ എംഡിയുടെ അറിയിപ്പ് മാനേജര്‍മാര്‍ക്ക് ലഭിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സമൂഹത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ ഇതുവരെ വഴങ്ങിയിരുന്നില്ല. നിലവില്‍ 320 ഔട്ലെറ്റുകളാണ് കോര്‍പറേഷന്റേതായി സംസ്ഥാനത്തുളളത്. മദ്യവില്‍പനകേന്ദ്രങ്ങളിലെ നീണ്ടനിര പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. തിരക്കു നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ ജീവനക്കാര്‍ കോര്‍പറേഷനില്ലാത്തതും പ്രശ്‌നമായിരുന്നു.
രാജ്യം മുഴുവന്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയും മദ്യശാലകള്‍ തുറക്കുന്നതിന് ന്യായമില്ലെന്ന് സര്‍ക്കാരിന് ബോധ്യമായിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ വിവിധ മത-സ്വകാര്യസ്ഥാപനങ്ങള്‍ അനുസരിക്കുകയും ആരാധനാലയങ്ങള്‍ വരെ പൂട്ടുകയും ആരാധനകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും മദ്യവില്പന ശാലകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഒട്‌ലെറ്റുകള്‍ പൂട്ടുന്നതു സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടാകും. ഏപ്രില്‍ 21വരെയാണ് കേന്ദ്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തീയതി വരെ മദ്യവില്പനശാലകള്‍ അടിച്ചിടണമോ എന്ന കാര്യം മന്ത്രിസഭ തീരുമാനിക്കും.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*