സംസ്ഥാനത്തെ സ്ക്കൂളുകള്‍ തുറക്കും: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ക്കൂളുകള്‍ തുറക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്കൂളുകളിലെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തിച്ചു തുടങ്ങാം.
എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നുമുതല്‍ ആരംഭിക്കും.മാതൃകാപരീക്ഷകളും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെ സ്കൂളില്‍ പോകാം.
കോളേജ് തലത്തില്‍ അവസാന വര്‍ഷ ബിരുദ ക്ലാസുകളും ബിരുദാനന്തര ബിരുദ ക്ലാസുകളും ജനുവരി ആദ്യം മുതല്‍ ആരംഭിക്കും. പകുതി വീതം വിദ്യാര്‍ഥികളെവച്ചാണ് ക്ലാസുകള്‍ നടത്തുക. ആവശ്യമെങ്കില്‍ കാലത്തും ഉച്ചയ്ക്കുശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും.കാര്‍ഷിക സര്‍വകലാശാലയിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും ക്ലാസുകളും വിദ്യാര്‍ഥികളുടെ എണ്ണം ഭാഗിച്ച് പരിമിതപ്പെടുത്തി ജനുവരി ആദ്യം ആരംഭിക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാം വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
യോഗത്തില്‍ മന്ത്രിമാരായ കെ.കെ.ശൈലജ, സി.രവീന്ദ്രനാഥ്, ഡോ.കെ.ടി.ജലീല്‍, വി.എസ്.സുനില്‍കുമാര്‍, ജെ.മേഴ്സിക്കുട്ടിയമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖൊബ്രഗഡെ തുടങ്ങിയവര്‍പങ്കെടുത്തു.
ഒന്‍പത് വരെയുള്ള ക്ലാസുകളുടെ കാര്യം പിന്നീടേ തീരുമാനിക്കൂ. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണ് സൂചന. ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ എല്ലാവര്ക്കും ഓള്‍പാസ് നല്‍കിയേക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒന്‍പതാം ക്ലാസ് വരെയുള്ളവര്‍ക്ക് സ്കൂളുകളില്‍ അധ്യയനം നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും ദിവ്യതേജസ്
നീണ്ട 41 വര്‍ഷങ്ങള്‍ കൊല്ലം രൂപതയില്‍ ജ്വലിച്ചുനിന്ന ആത്മീയാചാര്യനായ ജെറോം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഫെബ്രുവരി 26ന് 26 വര്‍ഷങ്ങള്‍ തികഞ്ഞു. കാലത്തിന് മായ്ക്കുവാന്‍ പറ്റാനാവാത്തവിധത്തില് ഈ പുണ്യപുരുഷനെക്കുറിച്ചുള്ള
രാജ്യാന്തര ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ റാഫേല്‍ ജോണിന് കഴിയുമോ?
കൊച്ചി: ഒരു രാജ്യാന്തര ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുക എന്നത് നിസാരകാര്യമല്ല. ടീമിലിടം ലഭിച്ചതിന്റെ ആഹഌദത്തിലായിരുന്നു ചെല്ലാനത്തുകാരന്‍ റാഫേല്‍ ജോണ്‍. പക്ഷേ ഇന്തോനേഷ്യയില്‍ നടക്കുന്ന
അന്തരിച്ച നടന് അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി.
അന്തരിച്ച നടന് അനില്‍ നെടുമങ്ങാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. ”അനിലേട്ടാ ‘അഭിനയ’ യിലെ ഒരു അഭിനയ കാലത്തിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്,