Breaking News

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ

തിരുവനന്തപുരം: മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രോളിങ് നിരോധനം ജൂണ്‍ ഒമ്പതിന് ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ട്രോളിങ് സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കിയിരുന്നു. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് ട്രോളിങ് നിരോധനമെന്ന് മന്ത്രി പറഞ്ഞു.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നിരോധനത്തിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരോധന കാലയളവില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി പ്രവര്‍ത്തിക്കും. ഇതരസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് തീരം വിട്ടുപോകും.
കടല്‍ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐഡി കാര്‍ഡ് കൈയില്‍ കരുതേണ്ടതാണ്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകളോടെ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
പി.പി.ചിത്തരഞ്ജന്‍, പുല്ലുവിള സ്റ്റാന്‍ലി, ടി. രഘുവരന്‍, കെ.കെ.രാധാകൃഷ്ണന്‍, ടി.പീറ്റര്‍, ഉമ്മര്‍ ഒട്ടുമാല്‍, ജാക്‌സണ്‍ പൊള്ളയില്‍, ചാള്‍സ് ജോര്‍ജ്, അലോഷ്യസ് ജോര്‍ജ്, എസ്.നാസറുദ്ദീന്‍, ആര്‍.ഓസ്റ്റിന്‍, വൈ.അലോഷ്യസ്, കെ.നന്ദകുമാര്‍, ഡൊമിനിക് ആന്റണി, നിത്യാനന്ദന്‍ പി, എം.പി.വിജേഷ്, എല്‍.വര്‍ഗീസ്, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.


Related Articles

ചെറുപൂരങ്ങള്‍ വരവായി

പൂരങ്ങളുടെ പൂരമായ… എന്ന പ്രാഞ്ചിയേട്ടന്‍ ഡയലോഗ് പോലൊന്ന് കടന്നുവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും പറയാമെന്ന് തോന്നുന്നു. പാര്‍ലമെന്റില്‍ അഞ്ചുവര്‍ഷം തികച്ച എന്‍ഡിഎ ഗവണ്‍മെന്റ് രണ്ടാമൂഴത്തിനായി അരയും തലയും മുറുക്കി

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

ആര്‍ച്ച്ബിഷപ് ബച്ചിനെല്ലി 150-ാം ചരമവാര്‍ഷിക അനുസ്മരണം: പോസ്റ്റല്‍ കവര്‍ പ്രകാശനം ഇന്ന് (നവംബര്‍ 10, ശനി)

കൊച്ചി: പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന ഇടയലേഖനത്തിലൂടെ മലയാളക്കരയില്‍ ജാതി മത ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസത്തിന് ആധുനിക രീതിയില്‍ വ്യവസ്ഥാപിത സംവിധാനത്തിനു തുടക്കം കുറിച്ച വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*