സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കും മദ്യവില്പനശാലകള്‍ തുറക്കാന്‍ സാധ്യത

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കും മദ്യവില്പനശാലകള്‍ തുറക്കാന്‍ സാധ്യത

കൊച്ചി: കേരളത്തില്‍ കൊവിഡ്-19ന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്കാന്‍ സാധ്യത. ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനു ശേഷമായിരിക്കും സര്‍ക്കാര്‍ നിലപാടുകള്‍ വെളിപ്പെടുത്തുക. എന്നാല്‍ സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങള്‍ കൂട്ടംകൂടുന്നത് കര്‍ശനമായി തന്നെ നിയന്ത്രിക്കും. തൊഴില്‍ മേഖലകള്‍ ഭാഗികമായി തുറന്നുനല്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിനോദസഞ്ചാരമേഖല, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ രണ്ടാഴ്ചത്തേക്കു കൂടി അടച്ചിട്ടേക്കും. കൃഷി, കെട്ടിടനിര്‍മാണ മേഖല, മത്സ്യബന്ധനം, തോട്ടം മേഖലകള്‍ എന്നിവയ്ക്ക് കൂടുതല്‍ ഇളവുകള്‍ നല്കുമെന്നാണറിയുന്നത്.
അതേസമയം കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളോടെ മദ്യവില്പനശാലകള്‍ തുറക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ വിധി വിലയിരുത്തിയശേഷമായിരിക്കും നടപടികള്‍. ചില സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ തന്നെ മദ്യവില്പനശാലകള്‍ തുറന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. എന്നാല്‍ ബാറുകള്‍ ഉടനെ തുറക്കേണ്ടെന്നാണ് തീരുമാനം. അതേസമയം മദ്യവില്പനശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് എക്സൈസ്, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. മദ്യവില്‍പനശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിസഭാ യോഗം ചേര്‍ന്ന് വിഷയങ്ങള്‍ വിശദമായി ചര്‍ച്ച
ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 14 വരെ തുടരുകയാണ്. തുടര്‍ന്നുള്ള നടപടികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കാനിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ
നടപടികള്‍ മനസിലാക്കിക്കൊണ്ട് തുടര്‍നടപടി സ്വീകരിക്കാനാണ് കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര തീരുമാനം വന്നശേഷം കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് എവിടെയെല്ലാം ഇളവ് വരുത്തണം, എവിടെ തുടരണം എന്നത് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.


Tags assigned to this article:
covidjeeva newsjeevanaadamkerala

Related Articles

മലയാളിയുടെ വികലമായ ഭക്ഷണച്ചിട്ടകള്‍

എഴുപതുകളുടെ ആദ്യം മംഗളം ദൈ്വവാരികയുടെ പത്രാധിപരായിരിക്കെയാണ് എനിക്ക് ജര്‍മ്മനിക്ക് ഉപരിപഠനത്തിനായി പോകുവാനുള്ള അവസരം ലഭിച്ചത്. അറുപതുകളുടെ അവസാനം ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. അക്ഷരങ്ങളെ

നെയ്യാറ്റിന്‍കരയുടെ ഇടയന്‍ സപ്തതിയുടെ നിറവില്‍

‘ആദ് ആബ്സിയൂസ് പ്രൊവഹേന്തും’ [Ad Aptius Provehendum] (ദക്ഷിണേന്ത്യയില്‍ സുവിശേഷവത്കരണം ത്വരിതപ്പെടുത്തുന്നതിന്) – ഇതായിരുന്നു 1996-ല്‍ നെയ്യാറ്റിന്‍കര രൂപത രൂപീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ

ഓര്‍ഡിനറി

മാതൃഭൂമി ബുക്സ് 2017ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഓര്‍ഡിനറി. അതേ വര്‍ഷം തന്നെ മൂന്നു പ്രാവശ്യം ഈ ഗ്രന്ഥം റീപ്രിന്റ് ചെയ്തു. ഇതെഴുതുമ്പോള്‍ ‘ഓര്‍ഡിനറി’ മാതൃഭൂമി ബുക്സില്‍ നിന്നും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*