സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് 10,000 രൂപ. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും.

വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. http://www.minoritywelfare.kerala.gov.in/ ‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 23020 90, 2300524.


Related Articles

ഉറക്കത്തിലും ഹാര്‍ട്ടറ്റാക്ക്

നിദ്രയില്‍ മരിക്കുന്നവരുടെ വാര്‍ത്തകള്‍ ഇന്ന് വിരളമല്ല. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാതിരുന്ന ഒരാള്‍ ഉറക്കത്തില്‍ മരണപ്പെട്ടു എന്ന് വായിക്കാറില്ലേ? പ്രശസ്ത നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഉറക്കത്തിലാണ് മരണപ്പെട്ടത്. നിദ്രാനേരത്തെ മരണത്തിനുള്ള

ജെറി അമല്‍ദേവിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

  എറണാകുളം: പ്രശസ്ത സംഗീതസംവിധായകന്‍ ജെറി അമല്‍ദേവിന്റെ ജീവചരിത്രം തിരക്കഥാകൃത്ത് ജോണ്‍ പോ ള്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്കു നല്കി പ്രകാശനം ചെയ്തു. കലയെ നിസ്വാര്‍ത്ഥമായി

വിശുദ്ധ കുര്യാക്കോസച്ചന്‍ അന്തരിച്ചത് കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തിലോ?

ഫാ. തോമസ് പന്തപ്ലാക്കന്‍ സിഎംഐ എഡിറ്റ് ചെയ്ത് 2014 നവംബര്‍ 23ന് കാക്കനാട് ചാവറ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ നിന്നും പ്രസിദ്ധീകരിച്ച ‘ഒരു നല്ല അച്ചന്റെ ചാവരുള്‍’ എന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*