സദ്‌വാര്‍ത്തയായ് ഒരു ക്രിസ്മസ് നക്ഷത്രമായ്

സദ്‌വാര്‍ത്തയായ് ഒരു ക്രിസ്മസ് നക്ഷത്രമായ്

രക്ഷകനെ ആരെല്ലാം കണ്ടുമുട്ടിയിട്ടുണ്ടോ അവരുടെയെല്ലാം ജീവിതങ്ങള്‍ മാറ്റി മറിക്കപ്പെട്ടിട്ടുണ്ട്. അവരെല്ലാം പിന്നീട് ഒരു സദ്‌വാര്‍ത്തയായി മാറി. അനേകരെ രക്ഷയിലേക്ക് അടുപ്പിക്കുന്ന ഒരു സദ്‌വാര്‍ത്ത. വഴിതെളിക്കുന്ന ഒരു വെള്ളിനക്ഷത്രം. 2020ലെ ക്രിസ്മസ് നമ്മുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും രക്ഷകനായ ഈശോയെ നീ കണ്ടുമുട്ടിയിട്ടുണ്ടോ എന്നതാണ് ചിന്താവിഷയം. ഈ ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ചയില്‍ നാം തെളിയിച്ച തിരി കാന്‍ഡില്‍ ഓഫ് ജോയ് ആനന്ദത്തിന്റെ തിരി അല്ലെങ്കില്‍ ഷെപ്പേര്‍ഡ്‌സ് കാന്‍ഡില്‍ എന്നറിയപ്പെടുന്നു. നാലാമത്തെ ഞായറാഴ്ച നാം തെളിക്കുന്ന തിരി സമാധാനത്തിന്റെ തിരി അല്ലെങ്കില്‍ ഏയ്ഞ്ചല്‍സ് കാന്‍ഡില്‍ എന്നാണറിയപ്പെടുന്നത്. യഥാര്‍ത്ഥ ആനന്ദം നാം കണ്ടെത്തിയിട്ടുണ്ടോ. യഥാര്‍ത്ഥ സമാധാനം നമ്മുടെ ഹൃദയത്തിലുണ്ടോയെന്നും പരിശോധിക്കണം. ബേത്‌ലെഹേമിന്റെ കുന്നുകളില്‍ തങ്ങളുടെ ആടുകളെ കാത്തുകിടന്ന ഇടയന്മാര്‍ക്ക് ആ ഭാഗ്യം സിദ്ധിച്ചു.

ദൂതന്‍ അവരോട് പറഞ്ഞു: ഭയപ്പെടേണ്ട, ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. (ലൂക്കാ 2:10). സദ്‌വാര്‍ത്ത കേള്‍ക്കുവാനും അത് കാണുവാനും അത് മറ്റുള്ളവരിലേക്ക് പകരുവാനും അവരുടെ ജീവിതം തന്നെ ഒരു സദ്‌വാര്‍ത്തയായി മാറുവാനും ഭാഗ്യം സിദ്ധിച്ച ആട്ടിടയന്മാര്‍ മരിയവാള്‍ത്തോര്‍ത്തയുടെ ദൈവമനുഷ്യന്റെ സ്‌നേഹഗീത എന്ന പുസ്തകത്തില്‍ നാം കാണുന്നുണ്ട്. ഉണ്ണിശോയെ ആദ്യമായി കണ്ട ആട്ടിടയനെതേടി തന്റെ പരസ്യജീവിത കാലത്ത് ബേത്‌ലെഹേമില്‍ ആടുമേയ്ക്കുന്നവരുടെ പക്കല്‍ ശിഷ്യരോടൊത്ത് അന്വേഷിച്ച് ചെല്ലുന്ന, അവരുടെ ഹൃദയവിശുദ്ധിക്കും നിഷ്‌ക്കളങ്കതയ്ക്കും തന്റെ ദര്‍ശനം നല്‍കി വീണ്ടും അവര്‍ക്ക് പ്രതിഫലമേകുന്ന ഈശോ. ഉണ്ണീശോയെ ഒരു നോക്ക് കണ്ട ആട്ടിടയര്‍ ആ അനുഭവത്തെ എന്നും മായ്ക്കാതെ മറക്കാതെ ഹൃദയത്തില്‍ സൂക്ഷിച്ചു. ജീവിതത്തിന്റെ കഷ്ടതകളില്‍ നൈരാശ്യങ്ങളില്‍ ആ അനുഭവം അവര്‍ക്ക് ആശ്വാസവും കുളിര്‍മ്മയും നല്‍കി. മാത്രമല്ല അവര്‍ കണ്ട ആ സ്വര്‍ഗീയ ദൃശ്യം വാമൊഴിയായി അവര്‍ മറ്റുള്ളവരോട് പങ്കുവയ്ക്കുകയും അവര്‍ക്കും വിശ്വാസം നല്‍കി രക്ഷകനെ അവര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.

തിരുവചനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈശോയെ കണ്ടുമുട്ടിയവരുടെ ജീവിതം പിന്നീട് സമ്പൂര്‍ണ പരിവര്‍ത്തനത്തിന് വിധേയമായി എന്ന് കാണാനാകും. ഉണ്ണീശോയുടെ പക്കല്‍ വന്ന് കാഴ്ചകള്‍ സമര്‍പ്പിച്ച പൗരസ്ത്യദേശത്തെ ജ്ഞാനികള്‍ തിരിച്ചു പോകുന്നത് വന്ന വഴിക്കല്ല, മറ്റൊരു വഴിയ്ക്കാണ്. ക്രിസ്തുവിനെ കണ്ടെത്തുന്നവര്‍ പുതിയൊരു സൃഷ്ടിയാണ്. വേറിട്ട ഒരു വഴിക്കേ പിന്നെ ജീവിതയാത്ര ചെയ്യാനാവൂ. ഈശോയെ കണ്ടുമുട്ടിയ സമരിയാക്കാരി സ്ത്രീ, സക്കേവൂസ്, ഈശോയുമായി സംവദിച്ച നിക്കദേമൂസ്, സാവൂള്‍ ഇവരുടെയെല്ലാം ജീവിതം നമ്മോടു പറയുന്നത് അവര്‍ രക്ഷയുടെ ഒരു സദ്‌വാത്തയായിയെന്നാണ്. ദിവ്യകാരുണ്യ ഈശോയെ നാം സ്വീകരിച്ചിട്ടും നാം മറ്റൊരു ദിവ്യകാരുണ്യമായി മാറാത്തതെന്തെന്ന്ധ്യാ നവിഷയമാക്കേണ്ടതാണ്. ഈ ലോകത്തിന്റെ സന്തോഷങ്ങള്‍, അല്ലെങ്കില്‍ ജീവിത വ്യഗ്രത, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍, വ്യക്തി വൈരാഗ്യങ്ങള്‍ ഇവ ഹൃദയത്തില്‍ നിറഞ്ഞിരിക്കുകയാണെങ്കില്‍ ഹൃദയത്തില്‍ ഈശോയ്ക്ക് ഇടമില്ലാതാകുന്നു. ഒരു കണ്ടുമുട്ടല്‍ സാധ്യമല്ലാതാകുന്നു.അല്ലെങ്കില്‍ ചില കംഫര്‍ട്ട് സോണുകള്‍-ചില വ്യക്തികളോടുള്ള അമിതമായ അടുപ്പം, ചില ഫോണ്‍കോളുകള്‍ അതുപേക്ഷിക്കുവാന്‍ നാം മടിക്കുന്നു. അതുകൊണ്ട് രക്ഷകനായ ഈശോ അനുഭവമായി മാറുന്നില്ല. തിരിച്ചറിയാന്‍ കഴിയണം ഈ ക്രിസ്മസ്. ഒരു തിരിച്ചുവരവിനുള്ള, തിരിച്ചു നടക്കാനുള്ള അവസരമാണിത്, നാം നഷ്ടപ്പെടുത്തിയ ദൈവാനുഭവത്തിലേക്ക്. അതിന് പോകേണ്ടതാകട്ടെ ഒരു അനുതാപത്തിന്റെ, വിശ്വാസത്തിന്റെ ദൂരം മാത്രം.

യേശു നമ്മെ എത്രയോ തവണ സന്ദര്‍ശിച്ചിട്ടുണ്ട്. വിശുദ്ധ കൂദാശകളിലൂടെ, തിരുവചനങ്ങളിലൂടെ നമുക്ക് ചുറ്റുമുള്ള നമ്മുടെ സഹായം ആവശ്യമുള്ള സഹോദരങ്ങളിലൂടെ സന്ദര്‍ശിച്ചിട്ടില്ലേ? 4000 വര്‍ഷം രക്ഷകനെ പ്രതീക്ഷിച്ച് കാത്തിരുന്ന യഹൂദജനത്തിന് സംഭവിച്ച വലിയൊരബദ്ധം രക്ഷകന്‍ വന്നപ്പോള്‍ അവിടുത്തെ അവര്‍ തിരിച്ചറിഞ്ഞില്ലായെന്നതാണ്. കാരണം അവരുടെ പ്രതീക്ഷയ്‌ക്കൊത്തവിധമായിരുന്നില്ല രക്ഷകന്റെ ജനനവും ജീവിതവും മരണവും. അവന്‍ സ്വജനത്തിന്റെ അടുത്തേയ്ക്കു വന്നു. എന്നാല്‍ അവര്‍ അവനെ സ്വീകരിച്ചില്ല. (യോഹ 1:11)

ലിയോ ടോള്‍സ്റ്റോയിയുടെ വിശ്വപ്രസിദ്ധമായ ഒരു കഥയുണ്ട്. പാപ്പാ പനോവയുടെ സ്‌പെഷല്‍ ക്രിസ്മസ്. ഒരു ചെരുപ്പുകുത്തിയായ പ്രായം ചെന്ന പാപ്പാ പനോവ് ക്രിസ്മസിന്റെ തലേ ദിവസം വൈകുന്നേരം തന്റെ കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ എങ്ങും ക്രിസ്മസിന്റെ ആഘോഷങ്ങള്‍. ക്രിസ്മസ്ട്രീ ഒരുക്കിയും നക്ഷത്രങ്ങളും അലങ്കാരങ്ങളും തൂക്കിയും ആഹ്ലാദിക്കുന്ന കുട്ടികള്‍. വീടുകളില്‍ ക്രിസ്മസ് വിഭവങ്ങള്‍ ഒരുക്കുന്നതിന്റെ സ്വാദിഷ്ടമായ ഗന്ധം. വിഭാര്യനായ അയാളുടെ മക്കളും ഇപ്പോള്‍ കൂടെയില്ല. ഏകനായി വീട്ടിലെ ചാരുകസേരയില്‍ ചെന്നിരുന്ന് ഒരു കപ്പ് ചൂടുകാപ്പി കുടിച്ചതിനുശേഷം അയാള്‍ ബൈബിള്‍ വായിക്കുന്നു. ഈശോയ്ക്ക് ജനിക്കാന്‍ സത്രത്തില്‍ സ്ഥലം ലഭിച്ചില്ലായെന്ന് വായിക്കുമ്പോള്‍ അദ്ദേഹം ആത്മഗതം ചെയ്യുന്നു: അങ്ങെന്റെ വീട്ടില്‍ വന്നിരുന്നെങ്കില്‍ ഞാന്‍ അങ്ങയെ സ്വീകരിക്കുമായിരുന്നു. വീണ്ടും, പൂജരാജാക്കന്മാര്‍ ഉണ്ണീശോയ്ക്ക് കാഴ്ചകള്‍ സമര്‍പ്പിച്ച ഭാഗം വായിക്കുമ്പോള്‍ അദ്ദേഹം ആത്മഗതം ചെയ്യുന്നു: എന്റെ പക്കല്‍ ഉണ്ണീശോയ്ക്ക് സമര്‍പ്പിക്കാന്‍ ഒന്നുമില്ല. പെട്ടെന്ന് താന്‍ കുറെ നാള്‍ മുമ്പ് ഉണ്ടാക്കിവച്ച ഒരു കുഞ്ഞുഷൂവിന്റെ കാര്യമോര്‍ത്ത് അലമാര പരിശോധിക്കുമ്പോള്‍ അത് ഭദ്രമായി അവിടെ കണ്ടെത്തിയ അദ്ദേഹം ഉണ്ണീശോയ്ക്കു നല്‍കുവാന്‍ ഒരു ചെറിയ സമ്മാനമെങ്കിലുമുണ്ടല്ലോയെന്ന സമാധാനത്തില്‍ വീണ്ടും ബൈബിള്‍ വായിച്ച് മയക്കത്തിലേക്ക്ു വഴുതി വീഴുന്നു.

ഒരു സ്വപ്‌നത്തില്‍ ഈശോ ക്രിസ്മസ് ദിനത്തില്‍ അതായത് പിറ്റേന്നാള്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കുമെന്ന സന്ദേശം കേള്‍ക്കുന്നു. അതിരാവിലെ ഉണര്‍ന്ന പാപ്പാ പനോവ് തന്റെ സ്വപ്‌നത്തെക്കുറിച്ചോര്‍ത്ത് വലിയ ഉത്സാഹത്തോടെ ക്യാബേജ് സൂപ്പുïാക്കുന്നു. ഈശോയുടെ വരവ് പ്രതീക്ഷിച്ച് പുറത്തേയ്ക്ക് നോക്കിയ അയാള്‍ റോഡ് വൃത്തിയാക്കുന്ന തൂപ്പുകാരനെ കാണുന്നു. അയാളോട് സഹതാപം തോന്നി വീട്ടില്‍ വിളിച്ച് ആതിഥ്യമരുളുന്നു. തന്നോട് പങ്കുവച്ച സ്വപ്‌നം യാഥാര്‍ത്ഥ്യമാകട്ടെയെന്നാശംസിച്ച് നന്ദി പറഞ്ഞ് തൂപ്പുകാരന്‍ വിടവാങ്ങുന്നു. പിന്നീട് ഒരമ്മയ്ക്കും കുഞ്ഞിനും പനോവ് ആതിഥ്യമരുളി. തണുത്തു വിറയ്ക്കുന്ന കുഞ്ഞിനു താന്‍ സൂക്ഷിച്ചിരുന്ന ഷൂസും നല്‍കുന്നു. ഒരു യാചകനും അദ്ദേഹം ഭക്ഷണം നല്‍കി.

ആ ക്രിസ്മസ് ദിനം സായാഹ്നത്തില്‍ വീണ്ടും തന്റെ ചാരുകസേരയില്‍ വന്നിരുന്ന് പനോവ് ആത്മഗതം ചെയ്തു: താന്‍ തലേനാള്‍ കണ്ടത് ഒരു സ്വപ്‌നം മാത്രമായിരുന്നെന്ന്. അപ്പോള്‍ അയാള്‍ ആതിഥ്യമരുളിയ മൂന്നു പേരും ആ മുറിയില്‍ പ്രത്യക്ഷരായി. പനോവ്, ഞാനിന്ന് മൂന്നു തവണ നിന്നെ സന്ദര്‍ശിച്ചു. നീയെന്നെ സ്വീകരിച്ചു. എന്ന് ഒരശരീരി കേള്‍ക്കുന്നു. യേശുവിന്റെ ശബ്ദം തിരിച്ചറിഞ്ഞ് പനോവ് ചാരിതാര്‍ത്ഥ്യമടയുന്നു.
ഒരു നൂറ്റാണ്ടു പിന്നിടുമ്പോഴും ടോള്‍സ്റ്റോയിയുടെ ഈ കഥ വായിക്കുന്നവരുടെ ഹൃദയത്തിന് കുളിര്‍മയും ഉണര്‍വുമേകുന്നു. മഹാമാരിയുടെ നടുവിലായിരിക്കുമ്പോള്‍ നാമാഘോഷിക്കന്ന ഈ ക്രിസ്മസ് ഒരു സ്‌പെഷല്‍ ആക്കുവാന്‍ നമുക്കു ചുറ്റും വേദനിക്കുന്നവര്‍ക്ക് മുന്നില്‍ കാരുണ്യത്തിന്റെയും കരുതലിന്റെയും മുഖമായി ഞാനും നിങ്ങളും മാറണം. എങ്കില്‍ നാം ഈശോയെ യഥാര്‍ത്ഥത്തില്‍ കണ്ടുമുട്ടും. അനേകര്‍ക്ക് സദ്‌വാര്‍ത്തയായി നാം മാറും. നമുക്കുള്ളത് നാംനഷ്ടപ്പെടുത്തുമ്പോള്‍, പങ്കിടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം നേടുന്നത് ക്രിസ്തുവിനെയാണ്. അങ്ങിനെ അര്‍ത്ഥവത്തായ ഒരു ക്രിസ്മസ് ആഘോഷിക്കുവാന്‍ നമുക്കിടയാകട്ടെ.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ

KRLCC Dubai യുടെ പ്രതിമാസ കമ്മറ്റി മീറ്റിംഗ് ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ നടന്നു.

ദുബായ് : കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ദുബായ് യുടെ പ്രതിമാസ സമ്മേളനം ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ റൂം നമ്പർ 3 ൽ വെച്ച്

ജിയോ ട്യൂബ് കടല്‍ഭിത്തി: നടപടി ആവശ്യപ്പെട്ട് ധര്‍ണ നടത്തി തൃശൂര്‍: ചെല്ലാനത്ത് ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം നിവാസികള്‍ തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജലസേചന വകുപ്പ് സുപ്രണ്ടിംഗ് എന്‍ജിനീയറുടെ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ നടത്തി. 2018 ജൂലൈയില്‍ 8 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയെങ്കിലും ഇതുവരെ ജോലികള്‍ ആരംഭിക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല. കരാര്‍വ്യവസ്ഥകള്‍ പ്രകാരം പുറംകടലില്‍ നിന്ന് ഡ്രെഡ്ജര്‍ ഉപയോഗിച്ച് അഞ്ചു മീറ്റര്‍ വ്യാസവും 25 മീറ്റര്‍ നീളവുമുള്ള ജിയോ ട്യൂബുകള്‍ നിറയ്ക്കാന്‍ വെറും ആറു മണിക്കൂര്‍ മതിയെന്നിരിക്കെ കരാര്‍ അധികാരിയായ സൂപ്രണ്ടിംഗ് എന്‍ജിനിയറുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് പണികള്‍ നീണ്ടുപോകാന്‍ കാരണമെന്ന് സമരക്കാര്‍ ആരോപിച്ചു. ഓഖി ദുരന്തത്തില്‍ രണ്ടു മരണങ്ങള്‍ സംഭവിച്ച ഈ പ്രദേശത്ത് മഴക്കാലമാകുന്നതോടുകൂടി ശക്തമായ കടലാക്രമണം പതിവാണ്. കടല്‍ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ മഴക്കാലത്ത് തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീമമായ നാശനഷ്ടങ്ങള്‍ ഉണ്ടാകും. ഗവണ്‍മെന്റ് പണമനുവദിച്ചിട്ടും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു. തൃശൂര്‍ മ്യൂസിയത്തിനു സമീപത്തുനിന്നാരംഭിച്ച പ്രകടനം ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊച്ചി രൂപത മുന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തംപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാന്‍സീസ് പൂപ്പാടി അധ്യക്ഷത വഹിച്ചു. പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ ഡാല്‍ഫില്‍ സമരപ്രഖ്യാപനം നടത്തി. കെഎല്‍സിഎ കൊച്ചി രൂപത ജനറല്‍ സെക്രട്ടറി ബാബു കാളിപ്പറമ്പില്‍, വിന്‍ സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ ആനി ജോസഫ്, എം.എന്‍ രവികുമാര്‍, ജിന്‍സന്‍ വെളുത്തമണ്ണുങ്കല്‍, ആല്‍ഫ്രഡ് ബെന്നോ, നോബി അരിവീട്ടില്‍, ആന്റോജി കളത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എല്‍.എസ് സലിമുമായി നടന്ന ചര്‍ച്ചയില്‍ ഡ്രെഡ്ജര്‍ ഉപയോഗിച്ച് രണ്ടു ദിവസത്തിനകം പണികള്‍ ആരംഭിക്കാന്‍ രേഖാമൂലം കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കരാറുകാരന്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തപ ക്ഷം കരിംപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സമര സമിതിയെ അറിയിച്ചു.

തൃശൂര്‍: ചെല്ലാനത്ത് ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം നിവാസികള്‍ തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ സ്ഥിതി ചെയ്യുന്ന എറണാകുളം ജലസേചന വകുപ്പ് സുപ്രണ്ടിംഗ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*