Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
സന്ന്യസ്തര്‍ സമൂഹത്തെ പ്രകാശിപ്പിക്കുന്ന ധാര്‍മികശക്തി – ജസ്റ്റിസ് എബ്രഹാം മാത്യു

എറണാകുളം: സമൂഹത്തില്‍നന്മയുടെ പ്രകാശം പരത്തുന്ന ധാര്‍മികശക്തിയാണു സന്ന്യാസവും സന്ന്യസ്തരുമെന്ന് ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. സന്ന്യാസത്തിനുനേരെ ഉയരുന്ന വെല്ലുവിളികളെയും അവഹേളനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെസിബിസിയുടെയും കേരള കത്തോലിക്കാ സമര്‍പ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ (മറിയം ത്രേസ്യ നഗര്‍) സംഘടിപ്പിച്ച സന്ന്യസ്ത സമര്‍പ്പിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിര്‍പ്പുകളിലും വെല്ലുവിളികളിലും തളരുന്നവളല്ല സഭ. ചരിത്രത്തില്‍ പല ഘട്ടങ്ങളിലും ഈ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. കേരള സമൂഹത്തിന്റെ ധാര്‍മിക, മൂല്യാധിഷ്ഠിത വളര്‍ച്ചയില്‍ സന്ന്യസ്തര്‍ നല്കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാവുന്നതല്ല. തങ്ങളുടെ ഭൗതികമായ സന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരാണു സന്ന്യസ്തര്‍. എവിടെയെല്ലാം സന്ന്യസ്തരുണ്ടോ അവിടെയെല്ലാം നിസ്വാര്‍ഥമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുഭവങ്ങള്‍ സ്വന്തമാക്കാന്‍ സമൂഹത്തിനു സാധിക്കുന്നു. ലോകം മുഴുവന്‍ അംഗീകരിച്ചതാണ് ക്രൈസ്തവ സന്യസ്തരുടെ സേവനം. മദര്‍ തെരേസയെപ്പോലുള്ള സന്ന്യാസിനികള്‍ ലോകത്തിനു മുമ്പില്‍ സ്നേഹത്തിന്റെയും സേവനത്തിന്റെയും അനശ്വരമായ പ്രകാശമാണ് ഇന്നലെയും ഇന്നും പകര്‍ന്നു നല്‍കുന്നത്.
ഏതുകാലത്തും സമൂഹം വഴിതെറ്റിപ്പോകുമ്പോള്‍ നേരിന്റെയും നന്മയുടെയും കാഹളം മുഴക്കേണ്ടവരാണു സന്ന്യസ്തര്‍. അവര്‍ അന്ധകാരത്തില്‍ പ്രകാശമാണ്, നിരാശകളില്‍ പ്രത്യാശയാണ്. സഭയുടെ സംരക്ഷണത്തിന്റെ തണല്‍വിട്ട് തെറ്റായ കൂട്ടുകളിലേക്കു പോകുന്നവരുടെയും അവരെ ഉയര്‍ത്തിപ്പിടിക്കുന്നവരുടെയും അതിരുവിട്ട വിമര്‍ശനങ്ങള്‍ അവഗണിക്കണം. ഇക്കാര്യത്തില്‍ സ്ഥാപിത താത്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളെ തിരിച്ചറിയാന്‍ സമൂഹത്തിനു സാധിക്കും.
കൂട്ടായ്മയുടെ കരുത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ നമുക്കു സാധിക്കും. പ്രകോപനങ്ങളുണ്ടാകുമ്പോള്‍ ഉള്ളിലെ വെളിച്ചം കൂടുതല്‍ ഉജ്വലമായി പ്രകാശിപ്പിക്കുകയാണു നാം ചെയ്യേണ്ടതെന്നും ജസ്റ്റിസ് എബ്രഹാം മാത്യു അഭിപ്രായപ്പെട്ടു.
കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, സിസ്റ്റര്‍ ഡോ. ജയ സിടിസി, ഡോ. കൊച്ചുറാണി ജോസഫ്, സിസ്റ്റര്‍ ഡോ. വിനീത സിഎംസി, കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ്, സിസ്റ്റര്‍ ഡോ. നോബിള്‍ തെരേസ് ഡിഎം, സിറിയക് ചാഴിക്കാടന്, റോസ് മരിയ, മരിയ ജെസ്നീല മാര്ട്ടിന് എന്നിവര്‍ പ്രസംഗിച്ചു.
എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളിലെ സന്ന്യാസ സമൂഹങ്ങളില്‍നിന്ന് മൂവായിരത്തോളം സന്ന്യസ്തരും വൈദിക, അല്മായ പ്രതിനിധികളും പങ്കെടുത്തു.
Related
Related Articles
വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറിതെവിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
കൊച്ചി:വാളായാര്‍ കേസില്‍ പ്രതികള വെറുതെ വിട്ട വിജരണക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുനര്‍ വിജാരണ നടത്തണമെന്നാണ് ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടുകളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ്
‘ജസ്റ്റിസ് ഫോര്‍ ഓള് പ്രജുഡീസ് ടു നണ്’ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: മിസോറാം ഗവര്‍ണറും മലയാളിയുമായ പി എസ് ശ്രീധരന് പിള്ളയുടെ ‘ജസ്റ്റിസ് ഫോര്‍ ഓള് പ്രജുഡിസ് ടു നണ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം കേരളാ ഗവര്‍ണര്‍ ആരിഫ്
കര്‍ഷക സമരം: മൂന്നാം വട്ട ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് മൂന്നാംവട്ട ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ വിളിച്ച