Breaking News

സഭയിലെ സഹനകാലം കടന്നുപോകും – ബിഷപ് ഡോ. ജോസഫ് കരിയില്‍

സഭയിലെ സഹനകാലം കടന്നുപോകും – ബിഷപ് ഡോ. ജോസഫ് കരിയില്‍

എറണാകുളം: െ്രെകസ്തവ സന്യാസത്തിലെയും സഭയിലെയും സഹനകാലങ്ങള്‍ കടന്നുപോകുമെന്നും എല്ലാവരും ഒരുപോലെ ശോഭിക്കുന്ന നല്ല നാളെ രൂപപ്പെടുമെന്നും ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സന്ന്യസ്ത സമര്‍പ്പിതസംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതാനും ഇടങ്ങളിലും ചില വ്യക്തികളിലും മാത്രമാണ് അപചയം എന്നു പറഞ്ഞു നിസാരവത്കരണം നടത്താതെ പൂര്‍ണമായും ശരിയാകാനാണ് നാം പരിശ്രമിക്കേണ്ടത്. എന്തെല്ലാം വെല്ലുവിളികള്‍ ഉണ്ടായാലും നന്മ ചെയ്യുന്നതില്‍നിന്നു നാം ഒരിക്കലും പിന്മാറരുത്. ഏതാനും പേരുടെ അപഭ്രംശങ്ങളുടെ പേരില്‍ സന്ന്യസ്ത സമൂഹത്തെയാകെ അവഹേളിക്കുന്നവരുണ്ട്. ചില മാധ്യമങ്ങളും അക്കൂട്ടത്തിലുണ്ട്. ആരെല്ലാം അവഹേളിച്ചാലും ശക്തമായി മുന്നോട്ടുപോകാന്‍ സന്ന്യസ്ത സമൂഹത്തിനൊപ്പം സഭയാകെ ഉണ്ടാകും. സഭയില്‍ നിന്നു പുറത്തുപോകുന്നവര്‍ പറയുന്നതിലല്ല, ക്രിസ്തീയമായ ആനന്ദത്തോടെ അകത്തുകഴിയുന്നവര്‍ പറയുന്നതാണു സന്ന്യാസമെന്നു മുഖ്യപ്രഭാഷണം നടത്തിയ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. സന്ന്യാസത്തെ സംരക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ആവശ്യമില്ല. സംരക്ഷണം സഭയ്ക്കു സാധിക്കും. സഭയില്‍നിന്നു പുറത്തുപോകുന്നവരെ മറയാക്കി സഭയെ അവഹേളിക്കുന്നവരെ തിരിച്ചറിയാന്‍ മാധ്യമങ്ങള്‍ക്കും സമൂഹത്തിനും സാധിക്കണം.
വലിയവരാകാനല്ല ചെറുതാകാന്‍ ശ്രമിക്കുന്നവരാണു സന്ന്യസ്തര്‍. വലിയവരെ നോക്കാനല്ല, ചെറിയവരെ പരിചരിക്കുന്നവരാണ് അവര്‍. ഇതാണ് സന്ന്യാസത്തിന്റെ സൗരഭ്യം. ഈ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാതെ അന്ധമായി വിമര്‍ശിക്കുന്നവരെ തിരിച്ചറിയണം. സന്ന്യസ്തരുടെ അച്ചടക്കത്തെ അടിമത്തമെന്നു വിളിക്കരുത്. വിശ്വാസവും വിശ്വസ്തതയും ഇല്ലാത്തവര്‍ക്കു സമര്‍പ്പിതജീവിതം അസാധ്യമാണെന്നും ഫാ. ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു.


Tags assigned to this article:
catholic newskeralalatin catholics

Related Articles

ഒഴുകുന്ന പുൽക്കൂട് ഒരുക്കി കോതാട് സേക്രട്ട് ഹാർട്ട് ഇടവക

പ്രളയ ദുരന്തത്തിന് ശേഷം എത്തിയ ആദ്യ ക്രിസ്മസ് വ്യത്യസ്തമാക്കിയിരിക്കുകയാണ് കോതാട് സേക്രട്ട് ഹാർട്ട് ഇടവകയിലെ വികാരി ഫാ മാർട്ടിൻ തൈപ്പറമ്പിലും വിശ്വാസികളും ചേർന്നാണ്. ഇപ്രാവശ്യം ഇടവകജനങ്ങൾ ഒരുക്കിയിരിക്കുന്നത്

മലയാളത്തെ കപ്പലുകയറ്റിയഒരു പാതിരിയും ലോക വിസ്മയമായ ഒരു മഹാഗ്രന്ഥവും

മലയാളികളുടെ മത, സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളിലെ നവോത്ഥാന പ്രക്രിയകള്‍ക്കെല്ലാം നാന്ദി കുറിച്ച ഉദയംപേരൂര്‍ സൂനഹദോസില്‍ (1599 ജൂണ്‍ 20-26) നിന്ന് ഉടലെടുത്ത അസ്വാസ്ഥ്യങ്ങള്‍ ”മേലില്‍ തങ്ങള്‍ ഈശോസഭക്കാരുടെ

യൗസേപ്പിതാവിന്റെ വര്‍ഷം ആചരിക്കാന്‍ ഒരുങ്ങി കെസിബിസി.

കൊച്ചി: ഫ്രാന്‍സിസ് പാപ്പ 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാന്‍ ആഗോള കത്തോലിക്കാ സമൂഹത്തോട് നടത്തിയ ആഹ്വാനമനുസരിച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*