‘സഭയും നാസി-ഫാസിസവും; തേലക്കാട്ടചന്‍ പറയാത്ത ചരിത്രങ്ങള്‍”

‘സഭയും നാസി-ഫാസിസവും; തേലക്കാട്ടചന്‍ പറയാത്ത ചരിത്രങ്ങള്‍”

 

ഫാ.മെട്രോ സേവൃര്‍ OSA

”നിങ്ങള്‍ എന്തെന്കിലും അറിയാന്‍ ആഗ്രഹിക്കുന്നെന്കില്‍ അതിന്റെ ആരംഭവും വികാസവും നിരീക്ഷിക്കുക”.

തത്വചിന്തകനായ അരിസ്റ്റോട്ടില്‍ പറഞ്ഞതാണ്.ചരിത്രത്തെ അപഗ്രഥിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട മനോഭാവമാണിത്.ചരിത്രസംഭവങ്ങളെ വൃാഖൃാനിക്കുന്പോഴോ,വിധിക്കുന്പോഴോ,അതിന്റെ ആരംഭവും വികാസവും സാമൂഹിക,സാംസ്ക്കാരിക,രാഷ്ട്രീയ പശ്ചാത്തലവും അറിയാന്‍ ശ്രമിക്കുന്നത്, സംഭവങ്ങളെക്കുറിച്ച് കൂടുതലറിയാനായി സഹായിക്കും.തേലക്കാട്ടച്ചന്‍ ഡിസംബര്‍ 21ാംതീയതി മലയാളം വാരികയില്‍ എഴുതിയ ”ഫാസിസം ആത്മീയ ആവരണം അണിയുന്പോള്‍” എന്ന ലേഖനം വായിച്ചപ്പോള്‍ ആ ലേഖനത്തില്‍ ഈ നിരീക്ഷണമനോഭാവത്തിന്റെ കുറവ് ശ്രദ്ധയില്‍പെടുകയുണ്ടായി. ഫാസിസത്തോടും നാസിസത്തോടും വത്തിക്കാന്‍ ഉടന്പടിയില്‍ ഏര്‍പ്പെട്ടെന്നും സഭാവിശ്വാസികള്‍ ഈ രാഷ്ട്രീയപാര്‍ട്ടികളോട് സജീവമായ ബന്ധം സൂക്ഷിച്ചുവെന്ന ആരോപണങ്ങളില്‍ എത്രമാത്രം കഴന്പുണ്ടെന്ന് തോന്നി അന്വേഷിച്ചു. പറയാത്ത അനവധികാരൃങ്ങളുണ്ടെന്ന് അന്വേഷണത്തില്‍ നിന്നും മനസ്സിലായി. 1930കളില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലങ്ങള്‍ മനസ്സിലാക്കാതെയുള്ള ഇത്തരം വിധിയെഴുത്തുകള്‍ സഭയെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാനേ കഴിയൂ. രണ്ടാംലോകമഹായുദ്ധത്തിന്റെ ആരംഭവര്‍ഷങ്ങളില്‍ നടന്ന സംഭവങ്ങളെ വര്‍ഷങ്ങള്‍ക്കിപ്പുറത്തുനിന്ന് വിധിക്കുന്നത് തീര്‍ത്തും അപഹാസൃമായ പ്രവൃത്തിയാണെന്ന് പറയാതെ വയ്യ. അത്തരം വിധിയെഴുത്തുകള്‍ തേലക്കാട്ടച്ചന്റെ ലേഖനത്തിലുടനീളം കാണാം.അദ്ദേഹത്തിന്റെ ആരോപണങ്ങളും അവയുടെ ചരിത്രപശ്ചാത്തലവും ഇവിടെ വിശദീകരിക്കാന്‍ ആഗ്രഹിക്കുകയാണ്.

1. ജര്‍മ്മനിയിലെ നല്ല പന്ക് സഭാധികാരികളും ഹിറ്റ്ലറിനെ,സ്വാഗതം ചെയ്യ്തിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജര്‍മ്മനിയിലെ കത്തോലിക്കാ സഭയും ( പ്രൊട്ടസ്റ്റന്റ് സഭകളും) ഹിറ്റ്ലറെ പിന്താങ്ങിയിരുന്നുവെന്നു ആരോപിക്കുന്പോള്‍ അതിലെത്രമാത്രം ശരിയുണ്ട് എന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. അന്നത്തെ സാമൂഹികവും മതപരവും രാഷ്ട്രീയപരവുമായ കാരണങ്ങള്‍ കൂടി അറിഞ്ഞാലേ ചിത്രം പൂര്‍ണ്ണമാവൂ.ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ജര്‍മ്മനിയുടെ സാമൂഹിക സാന്പത്തികമേഖല പാടേതകര്‍ന്നു.യുദ്ധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനും വലിയൊരു തുക എതിര്‍ സഖൃകക്ഷികള്‍ക്കു കൊടുക്കുവാനും നിര്‍ബന്ധിക്കപ്പെട്ടു. പണപ്പെരുപ്പം വര്‍ദ്ധിച്ചു.തൊഴിലില്ലായ്മ രൂക്ഷമായി. വൃാവസായികമേഖലകളൊക്കൊ ജര്‍മ്മനിക്കു നഷ്ടമായി. ഈ പ്രശ്നങ്ങളെ ഫലപ്രദമായി കെെക്കാരൃം ചെയ്യുന്നതില്‍ അന്നത്തെ വെയ്മര്‍ സര്‍ക്കാര്‍ അന്പേ പരാജയപ്പെട്ടു. ബോള്‍ഷെവിക്കുകളുടെ ( കമ്മൃണിസ്റ്റ്) മതവിരുദ്ധ സംഘര്‍ഷങ്ങള്‍ അനുഭവിച്ചവരായിരുന്നു ജര്‍മ്മന്‍ജനത. യുദ്ധത്തിലെ പരാജയവുംഅതിനെതുടര്‍ന്നുണ്ടായസാന്പത്തിക മാന്ദൃവും ജര്‍മ്മന്‍ ജനതയുടെ അഭിമാനത്തിനേറ്റ ആഘാതമായിരുന്നു.വെയ്മര്‍ ഭരണകൂടത്തിലുള്ള പതീക്ഷ നഷ്ടപ്പെട്ടതും കമ്മൃണിസ്റ്റ് പാര്‍ട്ടിയോടുള്ള ഭയവും ജര്‍മ്മന്‍ ജനതയെ പുതിയൊരു നേതൃത്വാന്വേഷണത്തിലേക്ക് നയിച്ചു. ആ അന്വേഷണം സ്വാഭാവികമായി പ്രാരംഭദശയിലായിരുന്ന നാസിപാര്‍ട്ടിയിലാണ് എത്തിച്ചേര്‍ന്നത്.ദേശീയതയിലൂന്നിയ ഹിറ്റ്ലറിന്റെ ദര്‍ശനങ്ങളാണ് അതിനു കാരണമായത്. സാഹചരൃങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു ഹിറ്റ്ലര്‍. (1933ല്‍ ജര്‍മ്മന്‍ സര്‍ക്കാരിനെ നയിച്ചിരുന്നത് വെയ്മര്‍ റിപ്പബ്ലിക്കിന്റെ നേതൃത്വത്തില്‍ പോള്‍ വോന്‍ ഹിഡന്‍ബര്‍ഡ് ആയിരുന്നു. ശക്തമായ സമ്മര്‍ദ്ദത്താലാണ് ഹിറ്റ്ലറിനെ ചാന്‍സലറായി അദ്ദേഹം നിയമിച്ചത്.)ഹിറ്‌ലര്‍ ജര്‍മ്മനിയുടെ ചാന്‍സലറായെന്കിലും മാര്‍ച്ചില്‍ enable ആക്ട്പാസാക്കുന്നതുവരെ നാസിപാര്‍ട്ടിയുടെ നിഗൂഡ അജണ്ടയെക്കുറിച്ചോ, വരാനിരിക്കുന്ന നാസിഭീകരതയെക്കുറിച്ചോ എല്ലാമേഖലകളിലും തകര്‍ന്നിരുന്നജര്‍മ്മന്‍ ജനതയ്ക്ക്അറിയില്ലായിരുന്നു. സഭയുടെ നിലപാട് വൃതൃസ്തമായിലുന്നു. കടുത്ത ദേശീയത പ്രസംഗിച്ച നാസിപാര്‍ട്ടിയെ സഭ സംശയദൃഷ്ടിയോടെയാണ് കണ്ടിരുന്നതെന്ന് അമേരിക്കന്‍ ചരിത്രക്കാരന്‍ തിയഡോര്‍ ഹമേരോ തന്റെ ”ഹിറ്റ്ലറിനെതിരെയുള്ള ജര്‍മ്മന്‍ ചെറുത്തുനില്പ്പ്” എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. സഭാനേതൃത്വത്തിന് നാസിപാര്‍ട്ടിയുടെ നിലപാടുകളിലെ അപകടങ്ങള്‍ മനസ്സിലായിരുന്നുവെന്നുവേണം കരുതാന്‍. ജനങ്ങള്‍ സ്വാഗതം ചെയ്തപ്പോള്‍ സഭാനേതൃത്വം ജാഗ്രത കാണിച്ചുവെന്നു സാരം.

2 സജീവസഭാവിശ്വാസികളും വെെദീകരുമായി നാസിസത്തിന് സജീവബന്ധമുണ്ടായിരുന്നു എന്നതാണ് മറ്റൊരു ആരോപണം.

ആ ആരോപണത്തില്‍ കഴന്പില്ല എന്ന് ചരിത്രം ഒന്നിരുത്തി പരിശോധിച്ചാല്‍ മനസ്സിലാകും. 1920 മുതല്‍ ഉയര്‍ന്ന തീവ്രദേശീയതയ്ക്കുംപിന്നീട് വന്ന നാസിസത്തിനും ഹിറ്റ്ലറിനുമെതിരായി ആദൃം എതിര്‍പ്പുകള്‍ ഉയര്‍ത്തിയത്കത്തോലിക്കാ സഭയായിരുന്നുവെന്ന് ഫ്രാന്ക്ളിന്‍ ലിറ്റല്‍എന്ന ചരിത്രകാരന്‍ തന്റെ ”മൂന്നാം സാമ്രാജൃത്തിലെ ജര്‍മ്മന്‍ സഭകള്‍” എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നു ”നാസി ഓഫീസര്‍മാര്‍ക്ക് ജര്‍മ്മന്‍ മെത്രാന്മാര്‍ കൂദാശകള്‍ നിഷേധിച്ചിരുന്നു”.1931ല്‍ കൊളോണിലെ മെത്രാന്‍ സമിതി നാസിപാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ അപലപിച്ചുകൊണ്ട് പ്രസ്താവനയിറക്കി. ഹിറ്റ്ലര്‍ കത്തോലിക്കനായിരുന്നെന്കിലും കടുത്ത മതവിരോധിയായിരുന്നു. മതങ്ങളെ ”മാനുഷികപരാജയങ്ങളെ ശാസ്ത്രീയമായി വളര്‍ത്തുന്നവരായി” കണ്ട് വെറുത്തിരുന്നു. മതങ്ങള്‍ നശിഞ്ഞാലേ നാസിസത്തിന് നിലനില്പുള്ളുവെന്ന് വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്തു. സമാനചിന്താഗതിക്കാരായ ഗീബല്‍സും ഹിമ്മ്ലറും അതിനെ പിന്താങ്ങുകയും ക്രിസ്തൃന്‍ സഭകളെയും മൂലൃങ്ങളെയും ശത്രുവായി കാണുകയും ക്രെെസ്തവപീഢനങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്തു. അതിന്റെ ഫലമായി കത്തോലിക്കാസ്ഥാപനങ്ങള്‍ പിടിച്ചടക്കുകയും വെെദീകര്‍ക്കും കനൃാസ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കുമെതിരായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു. അനേകം പേരെ കോണ്‍സന്‍ട്രേഷന്‍ കൃാപുകളില്‍ അടച്ചു.ദാഖാവ് എന്ന കൃാംപ് വെെദീകര്‍ക്കുവേണ്ടിയുള്ളതായിരുന്നു.ആ കൃാപില്‍ 2579 കത്തോലിക്കാവെെദീകര്‍ ഉണ്ടായിരുന്നു. നുറുകണക്കിനു വെെദീകര്‍ കൊല്ലപെടുകയും അനേകം വെെദീകര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. അനേകം പള്ളികളില്‍ വെെദീകരില്ലായിരുന്നു. കോണ്‍സന്‍ട്രേഷന്‍ കൃാംപിലടക്കപ്പെട്ട അത്മായര്‍ ലക്ഷങ്ങളാണെന്ന് സതേണ്‍ ക്രോസിന്റെ എഡിറ്റര്‍ ഗുന്തര്‍ സിമ്മര്‍ രേഖപ്പെടുത്തുന്നത്. 1937ല്‍ നാസികളെയും ഹിറ്റ്ലറിനെയും വിമര്‍ശിച്ചുകൊണ്ട് പോപ്പ് പയസ് പതിനൊന്നാമന്‍ എഴുതിയ ” കത്തുന്ന ആശന്കയോടെ” എന്ന ചാക്രികലേഖനം ജര്‍മ്മനിയിലെത്തുന്പോള്‍ ഇതായിരുന്നു ജര്‍മ്മന്‍ സഭയുടെ അവസ്ഥ. 1934ല്‍ ഒരു കത്തോലിക്കാ കോണ്‍ഗ്രസില്‍ നാസിവിരുദ്ധപ്രസംഗം നടത്തിയ വൃക്തിയാണ് എറിക് ഗ്ലൗസ്നര്‍.അദ്ദേഹത്തെ നാസികള്‍ പിന്നീട് വെടിവെച്ച്കൊല്ലുകയായിരുന്നു. നാസിവിരുദ്ധനിലപാടെടുത്തതിന് കൊല്ലപ്പെട്ട അത്മായരാണ് അഡല്‍ബെര്‍ട്ട് പ്രാബ്സ്റ്റ്, ഫ്രിറ്റ്സ് ഗെര്‍ലിച്ച്,നാസികളുടെ സെമിറ്റിക് വിരുദ്ധങ്ങളെ തള്ളിപ്പറയാന്‍ തന്റെ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്ത ഫാ.ബെര്‍നാര്‍ഡ് ലിച്ചന്‍ബര്‍ഗ്, വാഴ്ത്തപ്പെട്ട ജോഹന്നാന്‍ പ്രാസ്സെറ്റ്, എഡ്വേര്‍ഡ് മുള്ളര്‍, ഹെര്‍മന്‍ ലാന്‍ഗ് തുടങ്ങിയവരൊക്കെ നാസിസത്തിനെതിരായി പോരാടി മരിച്ച ധീരന്മാരാണ്. നാസികള്‍ മറ്റനേകംയൂറോപ്പൃന്‍ വെെദീകരെയും അത്മായരെയും നാസിവിരുദ്ധരായികണ്ട് ദക്സാവു കൃാംപിലും മറ്റു കൃാംപുകളിലുമിട്ട് വധിച്ചിട്ടിട്ടുണ്ടെന്ന് ഗുന്തര്‍ സിമ്മര്‍ പറയുന്നുണ്ട്. നാസികള്‍ക്കെതിരെ ലേഖനങ്ങള്‍ പ്രസിദ്ധീക്കരിച്ചും അവരുടെ ഭീകരതതുറന്നു കാണിച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ട ഫ്രാന്‍സിസ്ക്കന്‍ വെെദീകനാണ് കേരളം സന്ദര്‍ശിച്ച വി. മാക്സിമില്ലൃന്‍ കോള്‍ബെ. രണ്ടായിരത്തോളംയഹൂദരെ ആ്രശമത്തില്‍ സംരക്ഷിച്ചതിന് നാസികള്‍ ആ മനുഷൃസ്നേഹിയെ അറസ്റ്റ് ചെയ്ത് വിഷംകുത്തിവെച്ച് കൊന്ന നമ്മള്‍ക്കേവര്‍ക്കും അറിയാവുന്ന സംഭവമാണ്.. യഹൂദയാണെന്ന കാരണത്താല്‍ നാസികള്‍ അറസ്റ്റ് ചെയ്തു കൊന്ന കര്‍മ്മലീത്ത വിശുദ്ധ എഡിത്ത് സ്റ്റെയിന്‍ യഹൂദര്‍ക്കുവേണ്ടിയും ജര്‍മ്മന്‍ജനതയ്ക്കുവേണ്ടിയും ശബ്ദം ഉയര്‍ത്തണമെന്ന് 1933ല്‍ തന്നെ പയസ് പാപ്പായോട് ആവശൃപ്പെട്ടിരുന്നു. നാസിസത്തില്‍ സഭാവിശ്വാസികള്‍ സജീവമായി ഉണ്ടായിരുന്നെന്കിള്‍, അവരുടെ ക്രൂരതകള്‍ക്കെതിരെകണ്ണടച്ചിരുന്നുവെന്കില്‍ ഇവരാരും മരിക്കില്ലായിരുന്നു. അതിനാല്‍ തേലക്കാട്ടച്ചന്റെ ആരോപണം ധീരരായ അനേകം കത്തോലിക്കരെ അവഹേളിക്കുന്ന ആരോപണമായി എന്നത് സന്കടകരമായ വസ്തുതയാണ്.

3 വത്തിക്കാന്‍ ഫാസിസ്റ്റ്-നാസിസ്റ്റുകളുമായി ഉടന്പടിയിലേര്‍പ്പെട്ടുവെന്ന ആരോപണം സംശയം ജനിപ്പിക്കുന്നതാണ്.

കൃതൃമായ വിശദീകരണം നല്കാതെ എഴുതിയ ഈ വാക്കുകള്‍ വായനക്കാരനെ എത്രമാത്രം ആശയക്കുഴപ്പത്തിലാക്കുന്നുവെന്നു തേലക്കാട്ടച്ചന്‍ അറിയുന്നില്ല. എന്താണ് ആ ഉടന്പടികള്‍? എന്തിനായിരുന്നു ആ ഉടന്പടികള്‍ എന്ന് നാം അറിഞ്ഞിരിക്കണം.ആദൃത്തേത് ഇറ്റാലിയന്‍ സര്‍ക്കാരുമായി നടത്തിയ ലാറ്ററന്‍ ഉടന്പടി.1929 ഫെബ്രുവരി 11ാം തീയതി പോപ്പ് പയസ് പതിനൊന്നാമനും ഇറ്റാലിയന്‍ സര്‍ക്കാരുമായി നടത്തിയ ഉടന്പടിയാണ്ലാറ്ററന്‍ ഉടന്പടി. പോപ്പിന്റെ ലാറ്ററന്‍ വസതിയില്‍ വെച്ചു ഒപ്പിട്ടതുകൊണ്ടാണ് ഇതിനെ ലാറ്ററന്‍ ഉടന്പടി എന്നു വിളിക്കുന്നത്.

ഐകൃ ഇറ്റലി എന്ന ആശയം പത്തൊന്പത്താംനൂറ്റാണ്ടില്‍ ആരംഭിച്ചപ്പോള്‍ അതില്‍ ചേരാതെ നിന്നത് പോപ്പിന്റെ കീഴിലുള്ള ഇറ്റലിയിലെ സംസ്ഥാനങ്ങളായിരുന്നു. 1900 ല്‍ വിക്ടര്‍ ഇമ്മാനുവേല്‍ ഇറ്റാലിയന്‍ രാജൃത്തിന്റെ രാജാവായതിനുശേഷം പോപ്പിന്റെ കീഴിലുള്ള സംസ്ഥാനങ്ങള്‍ കൂടി ചേര്‍ത്ത് വിശാലമായ ഇറ്റലി രൂപീകരിക്കാന്‍ പോപ്പുമായി ചര്‍ച്ച ആരംഭിച്ചു.
വത്തിക്കാന്‍ അന്ന് രാജൃമായിരുന്നില്ല. ഇറ്റാലിയന്‍ സര്‍ക്കാര്‍ വളരെക്കാലം പോപ്പുമായി ചര്‍ച്ചനടത്തിയതിന്റെ ഫലമായി ഉടന്പടി രൂപീകരണത്തിന് പോപ്പ് പയസ് സമ്മതിച്ചു.രാജാവിന്റെ (സര്‍ക്കാരിന്റെ) പ്രതിനിധിയായി പ്രധാനമന്ത്രി മുസ്സോളിനിയും പോപ്പിന്റെ പ്രതിനിധിയായി കര്‍ദിനാള്‍ പിയത്രോ ഗസ്പാരിയും ലാറ്ററന്‍ പാലസില്‍വെച്ച് ഉടന്പടിയില്‍ ഒപ്പുവെച്ചു. അനേകം സ്ഥലങ്ങള്‍ നഷ്ടപ്പെട്ടെന്കിലും വത്തിക്കാന്‍ എന്ന രാജൃം ഔദൃാേഗികമായി നിലവില്‍ വന്നു. വത്തിക്കാന്‍ ഉടന്പടി നടത്തിയത് ഫാസിസ്റ്റ് ഭരണകൂടത്തോടല്ല മറിച്ച് ഇറ്റാലിയന്‍ ഭരണകൂടത്തോടാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. മുസ്സോളനിയെ വിമര്‍ശിച്ചുകൊണ്ട് ”non abbiamo bisogno”( ഞങ്ങള്‍ക്ക് ആവശൃമില്ല) എന്ന ചാക്രികലേഖനമെഴുതിയതും ഇതേ പോപ്പ് തന്നെയാണെന്ന് ഓര്‍ക്കണം. ഇറ്റലിയിലെ കത്തോലിക്കായുവജനങ്ങളെയും ലീഗുകളെയും ഫാസിസത്തിലേക്ക് അടുപ്പിക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ട് പാപ്പാ എഴുതിയതായിരുന്നു ഈ ചാക്രികലേഖനം.
വിശ്വാസികളുടെ മതസ്വാതന്ത്രൃത്തെയും സഭാസംവിധാനങ്ങളെയും സ്വത്തുകളെയും സംരക്ഷിക്കുക എന്നലക്ഷൃത്തോടെ വിവിധ രാജൃങ്ങളുമായി ഉടന്പടിയിലേര്‍പ്പെടുക വത്തിക്കാന്റെ നയമാണെന്ന് നാം മനസ്സിലാക്കി.സമാനസ്വഭാവമുള്ള ഉടന്പടിയാണ് കോണ്‍കോര്‍ദാദ് എന്നപേരിലറിയപ്പെടുന്ന ജര്‍മ്മന്‍ സര്‍ക്കാരുമായി 1933 ജൂലെെ 20 ന് ഒപ്പിട്ട ഉടന്പടി. 1933ല്‍ ജര്‍മ്മനി ഭരിച്ചിരുന്നത് വെയ്മര്‍ റിപ്ലബിക്കിയിരുന്നു. വെയ്മര്‍ പാര്‍ട്ടിക്കാരനായ പോള്‍ വോന്‍ ഹിന്‍ഡന്‍ബര്‍ഗ് ആയിരുന്നു ജര്‍മ്മനിയുടെ പ്രസിഡന്റ്.
1933ജനുവരിയില്‍ കടുത്ത മതവിരോധിയായ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്റെ ശത്രവായി കണ്ടത് കത്തോലിക്കാ സഭയെയും സഭാസംവിധാനങ്ങളെയുമായിരുന്നു. നാസി പാര്‍ട്ടി എന്ന ആധുനിക പേഗനിസത്തിന്റെ എതിരാളി ക്രെെസ്തവരാണെന്ന് ഹിറ്റ്ലര്‍ വിശ്വസിച്ചു. സഭയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടന്പടി നടത്തുവാന്‍ തീരുമാനിക്കുകയും വെെസ് ചാന്‍സലറായിരുന്ന ഫ്രാന്ക് വോന്‍ പാപ്പാനെ നിയമിക്കുകയും ചെയ്തു. സഭാനേതൃത്വത്തോടും സ്ഥാപനങ്ങളോടും വിശ്വാസികളോടും സഹിഷ്ണുതപുലര്‍ത്തുമെന്ന വാഗ്ദാനമുണ്ടായിരുന്നതിനാലും 20 മില്ലൃന്‍ വിശ്വാസികളുടെ മതസ്വാതന്ത്രൃത്തെയോര്‍ത്തും ഉടന്പടിയില്‍ ഒപ്പിടാന്‍ വത്തിക്കാന്‍ നിര്‍ബന്ധതിനായി.പിന്‍ചാസ് ലാപിഡേ എന്ന ഇസ്രയേലി ചരിത്രകാരന്‍ പറയുന്നത് ഉടന്പടിയില്‍ ഒപ്പിടാന്‍ വത്തിക്കാന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി നാസികള്‍ 92 വെെദീകരെ അറസ്റ്റ് ചെയ്യുകയും ഒന്പത് കത്തോലിക്കാ പ്രസീദ്ധീകരണശാലകളെ അടക്കുകയും അനേകം കത്തോലിക്കാ യൂത്ത്ലീഗുകളെ അടിച്ചമര്‍ത്തുകയും ചെയ്തുവെന്നാണ്. അതിന്റെ ഫലമായി പോപ്പ് പയസ് പതിനൊന്നാമന്‍ ലക്ഷകണക്കിന് വിശ്വാസികളെയോര്‍ത്ത് ഉടന്പടിയില്‍ ഒപ്പുവെച്ച് അവരുടെ സംരക്ഷണം ഉറപ്പുവരുത്തി.സ്വേച്ഛാധിപതൃമെന്ന ആഗ്രഹവുമായി മുന്നേറുന്ന ഭരണാധികാരികള്‍ക്കിടയില്‍ നിഷ്പക്ഷത പാലിച്ഛുകൊണ്ട് സഭയെ സംരക്ഷിക്കുകയെന്നലക്ഷൃം മാത്രമായിരുന്നു ഈ ഉടന്പടിക്കു പിന്നില്‍ വത്തിക്കാനുണ്ടായിരുന്നത്. രാഷ്ട്രീയപരമായ അനേകം വൃാഖൃാനങ്ങള്‍ ഉണ്ടെന്കിലും വിശ്വാസസംരക്ഷണത്തിനും ജര്‍മ്മന്‍സഭയുടെ നിലനില്പിന് കടുത്ത ഭീഷണി ഉയരുന്ന സാഹചരൃത്തിലും കലുഷിതമായ രാഷ്ട്രീയസാമൂഹികസാഹചരൃത്തിലും പോപ്പിന് തന്റെ അജഗണത്തെ സംരക്ഷിക്കുവാനായി ഉടന്പടിയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല എന്ന യാഥാര്‍ത്ഥൃത്തെ മനപൂര്‍വ്വം മറച്ചുവെച്ച് തേലക്കാട്ട് എഴുതിയ വാക്കുകള്‍ തീര്‍ത്തും അപലപനീയമാണ്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
paul thelakkad

Related Articles

ശബരിമല സംഘര്‍ഷഭൂമിയാക്കരുത്

ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമല ക്ഷേത്രത്തില്‍ 10-50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാണെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായവും കാലത്തിനൊപ്പം

ആ കുരുന്നുപ്രാണന്റെ മിടിപ്പില്‍ ജീവമഹത്വത്തിന്റെ സങ്കീര്‍ത്തനം

വത്തിക്കാന്‍ സിറ്റി: പ്രാണനുതുല്യം സ്‌നേഹിക്കുന്ന മക്കളെ ദയാവധത്തിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിയമപോരാട്ടം തുടരുന്ന മാതാപിതാക്കളെ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ‘സ്വര്‍ഗത്തിന്റെ രാജ്ഞി’ (റെജീന ചേലി) പ്രാര്‍ത്ഥനാ

അയോധ്യയുടെ നീതി ഇന്ത്യയുടെ സമാധാനം

യുദ്ധം പാടില്ലാത്ത ഇടം എന്നര്‍ഥമുള്ള അയോധ്യ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും രക്തപങ്കിലമായ വര്‍ഗീയ കലാപങ്ങളുടെയും രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും കൊടിയടയാളമായി മാറിയെങ്കില്‍, രാഷ്ട്രത്തിന്റെ ചരിത്രഭാഗധേയം മാറ്റികുറിക്കുന്ന നീതിന്യായ രാജ്യതന്ത്രജ്ഞതയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*