സഭയുടെയും സമൂഹത്തിന്റെയും പ്രത്യാശ – മോണ്‍. പീറ്റര്‍ ചടയങ്ങാട്

സഭയുടെയും സമൂഹത്തിന്റെയും പ്രത്യാശ – മോണ്‍. പീറ്റര്‍ ചടയങ്ങാട്

കൊച്ചി: കേരള കത്തോലിക്കാ യുവജനദിനത്തോടനുബന്ധിച്ച് കെസിവൈഎം കൊച്ചി രൂപതയുടെ നേതൃത്വത്തില്‍ സമാധാന പദയാത്ര നടത്തി. കൊച്ചി രൂപതയിലെ വിവിധ ഇടവകകളില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ടാണ് പദയാത്ര നടത്തിയത്. ഫോര്‍ട്ടുകൊച്ചി സാന്താക്രൂസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന പദയാത്ര ബസിലിക്ക റെക്ടര്‍ ഫാ. ജോപ്പന്‍ അണ്ടിശേരിയില്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ക്രിസ്റ്റി ചക്കാലക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി ബിഷപ് ഹൗസില്‍ എത്തിച്ചേര്‍ന്ന യാത്രയ്ക്ക് വികാരി ജനറല്‍ മോണ്‍. പീറ്റര്‍ ചടയങ്ങാട് സമാപന സന്ദേശം നല്‍കി. യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്റെയും പ്രത്യാശയാണെന്നും സമൂഹത്തില്‍ സാമാധാനം സ്ഥാപിക്കുന്നതിനുള്ള ദൗത്യം യുവജനങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ഒര്‍മ്മിപ്പിച്ചു. യുവജന ദിന ആഘോഷങ്ങളുടെ ഭാഗമായി കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ നേതൃത്വ പരിശീന ക്ലാസുകള്‍, കലാകായിക മത്സരങ്ങള്‍, അവാര്‍ഡ് വിതരണം, രക്തദാന ക്യാമ്പ് എന്നിവ നടന്നു.
രൂപത ജനറല്‍ സെക്രട്ടറി കാസി പൂപ്പന, ഫാ. ചില്‍ട്ടണ്‍ ഫെര്‍ണാണ്ടസ്, കെസിവൈഎം ലാറ്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്റണി ആന്‍സില്‍, സിസ്റ്റര്‍. ഫിലോമിന കുടിയാഞ്ചേരി, ബിനോയ് പി.കെ, ജോസ് പള്ളിപ്പടന്‍, മരിയ റോഷിന്‍, ജോസഫ് ദിലീപ്, യേശുദാസ് പുളിക്കല്‍, തോബിത പി.റ്റി എന്നിവര്‍ പ്രസംഗിച്ചു.


Related Articles

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച വരെ ബാലരാമപുരം ഫൊറോന ആദരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ബാലരാമപുരം ഫൊറോനയിലെ അംഗങ്ങളെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ബാലരാമപുരം സോണൽ സമിതി ആദരിച്ചു. ജനപ്രതിനിധികൾ വെരി. റവ. ഫാ. ഷൈജു

സെയിന്റ്‌സ് ഫാന്‍സ് അസോസിയേഷന്‍; ജീവിത വിശുദ്ധിക്കായി അല്മായ ഭക്തസംഘടന

കൊല്ലം: കൊല്ലം രൂപതയിലെ അല്മായ ഭക്തസംഘടനയായ സെയിന്റ്സ് ഫാന്‍സ് അസോസിയേഷന്‍ രൂപതാതലത്തില്‍ ഔദ്യോഗിക ഭക്തസംഘടനയായി ഉയര്‍ത്തിയതിന്റെ ഒന്നാം വാര്‍ഷികം 2020 നവംബര്‍ 30ന് ആഘോഷിക്കുന്നു. അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ്

അസംഘടിതരായി തുടരുന്ന വില്പന – വിപണന മേഖലയിലെ ജീവനക്കാർ

കേരളത്തിലെ തൊഴിൽ മേഖലയിൽ അസംഘടിതരായ ഒരു വിഭാഗമാണ് വില്പന – വിപണന മേഖലയിലെ ജീവനക്കാർ സാധാരണ ഭാഷയിൽ പറഞ്ഞാൽ ബാഗും തോളിലിട്ട് കിലോമീറ്ററുകൾ സഞ്ചരിക്കുന്ന എക്സിക്യൂട്ടീവുകൾ, ഒരു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*