സഭയുടെ സേവനങ്ങള്‍ പ്രത്യേകം സ്മരിക്കുന്നു – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

സഭയുടെ സേവനങ്ങള്‍ പ്രത്യേകം സ്മരിക്കുന്നു – മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

ഓഖി ദുരന്തത്തിന്നിരയായവര്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ചെയ്ത സഹായങ്ങളും സേവനങ്ങളും സര്‍ക്കാര്‍ പ്രത്യേകം സ്മരിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
സര്‍ക്കാരിനോടും സന്നദ്ധസംഘടനകളോടും ബന്ധപ്പെട്ടും പ്രത്യേകമായും പല പദ്ധതികളും അതിരൂപത നടപ്പാക്കിവരുന്നുണ്ട്. നിലവില്‍ എട്ടു കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നതായാണ് അറിയുന്നത്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്കുന്നത്. പുനരധിവാസം മാത്രമല്ല, അവരുടെ ജീവിതം സമഗ്രപുരോഗതി പ്രാപിക്കണമെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും ഒത്തൊരുമിച്ചുനിന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമഗ്രമായൊരു ഭാവി ഉണ്ടാക്കാന്‍ നമുക്കു സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ധനസഹായവിതരണം നിര്‍വഹിച്ചു. ഡെപ്യുട്ടി സ്പീക്കര്‍ വി. ശശി മുഖ്യാതിഥിയായി. എംഎല്‍എമാരായ കെ. ആന്‍സലന്‍, എം. വിന്‍സന്റ്, വി.എസ് ശിവകുമാര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍, പുല്ലുവിള സ്റ്റാന്‍ലി, ഓസ്റ്റിന്‍ ഗോമസ് എന്നിവര്‍ സംസാരിച്ചു. പി.എച്ച് കുര്യന്‍ സ്വാഗതവും എ. വെങ്കടേശ്വരന്‍ നന്ദിയും പറഞ്ഞു.


Related Articles

ബുദ്ധിമതിയായ ഭാര്യ

പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു ട്രൈബല്‍ ചീഫ് ഉണ്ടായിരുന്നു. ഏവരാലും ബഹുമാനിതനായ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടി പല ഗോത്രത്തലവന്മാരും വരുമായിരുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തക്കതായ ഉത്തരം

രാജന്‍ കോട്ടപ്പുറത്തിനെ അനുസ്മരിച്ചു

കോട്ടപ്പുറം: വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊടുങ്ങല്ലൂര്‍ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകാരന്‍ രാജന്‍ കോട്ടപ്പുറത്തിനെ അനുസ്മരിച്ചു. വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ താലൂക്ക് പ്രസിഡന്റ് പി.

മഞ്ചേരിയില്‍ ചികിത്സയ്ക്കിടെ മരിച്ച വ്യക്തിയുടെ കൊവിഡ് ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി (85) ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*