സഭാപിതാക്കന്മാര്‍

സഭാപിതാക്കന്മാര്‍

ആദ്യകാല െ്രെകസ്തവ സഭയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് പുതിയ നിയമത്തിലെ അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ്. സഭ എന്നതിനു ഗ്രീക്ക് മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘എക്ലേസിയാസ്’ എന്നാണ്. അതിന്റെ വാച്യാര്‍ഥം സമൂഹം, കൂട്ടം എന്നൊക്കെയാണ്. ഇംഗ്ലീഷില്‍ ചര്‍ച്ച് എന്നാണ് അര്‍ഥം. യേശുവിന്റെ ശിഷ്യരാണ് ലോകമെമ്പാടും സഭകള്‍ സ്ഥാപിച്ചത്. അപ്പസ്‌തോലന്മാര്‍ക്കു ശേഷം സഭാനേതൃത്വത്തിലെത്തിയവരെയാണ് സഭാപിതാക്കന്മാര്‍ എന്നു പൊതുവെ വിശേഷിപ്പിക്കുന്നത്. റോമന്‍ ലത്തീന്‍ കത്തോലിക്കാ പാരമ്പര്യത്തില്‍ സഭാപിതാക്കന്മാര്‍ക്ക് പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. വേദശാസ്ത്രങ്ങളിലുള്ള അഗാധജ്ഞാനവും തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവുമുപയോഗിച്ച് സഭയുടെ വിശ്വാസം കാത്തുസൂക്ഷിച്ചവരെയാണ് സഭാപിതാക്കന്മാരായി അംഗീകരിക്കുന്നത്. പിതാവ് എന്ന പ്രയോഗം യഹൂദപാരമ്പര്യത്തില്‍ നിന്നുമുണ്ടായതാണ്. അബ്രഹാം, ഇസഹാക്ക്, യാക്കോബ്, ദാവീദ് എന്നിവരെ യഹൂദപിതാക്കന്മാരായാണ് പരിഗണിച്ചിരുന്നത്. ഗോത്രം, വംശാവലി, രക്തബന്ധം എന്നിവയായിരുന്നു ഇവരുടെ യോഗ്യത.
കത്തോലിക്കാ സഭയുടെ അഖണ്ഡപാരമ്പര്യത്തിന്റെ സാക്ഷികളാണ് ആദിമപിതാക്കന്മാര്‍. അപ്പസ്‌തോലന്മാരില്‍ നിന്നോ അവരുടെ ശിഷ്യന്മാരില്‍ നിന്നോ ശിക്ഷണം ലഭിച്ചവരായിരുന്നു അപ്പസ്‌തോലിക പിതാക്കന്മാര്‍. റോമിലെ ക്ലെമെന്റ്, ബാര്‍ണബാസ്, അന്ത്യോക്യയിലെ ഇഗ്നേഷ്യസ്, സ്മിര്‍ണയിലെ പോളിക്കാര്‍പ്, ഹെര്‍മാസ് തുടങ്ങിയവരാണ്. പ്രധാനപ്പെട്ട അപ്പസ്‌തോലിക പിതാക്കന്മാര്‍. ആദ്യനൂറ്റാണ്ടുകളില്‍ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നവര്‍ കഠിനമായ പീഡനങ്ങള്‍ക്ക് വിധേയരായിരുന്നു. പീഡനങ്ങളില്‍ തകരാതെ സഭ പിടിച്ചുനിന്നത് സഭാപിതാക്കളുടെ പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും സ്വരൂപിച്ച വിശ്വാസത്തിലായിരുന്നു.
കോണ്‍സ്‌റ്റൈന്റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരേ നിലനിന്നിരുന്ന നിരോധനം നീ്ക്കം ചെയ്തതോടെയാണ് സഭ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ വിശ്വാസികളുടെ ഈ കൂട്ടത്തെ ദൈവശാസ്ത്രപരമായുള്ള വ്യാഖ്യാനങ്ങളുടെ അഭാവം വല്ലാതെ ബാധിച്ചിരുന്നു. പ്രഭാഷണങ്ങളും എഴുത്തുകളുമായി കൂടുതല്‍ പണ്ഡിതര്‍ കടന്നുവരുന്നത് ഈ ഘട്ടത്തിലാണ്. ഗ്രീക്ക് യഹൂദപാരമ്പര്യത്തെ ആശ്രയിച്ച് ലത്തീനിലും ധാരാളം വ്യാഖ്യാനങ്ങളുണ്ടായി. ലത്തീനില്‍ എഴുതിയിരുന്നവര്‍ ലാറ്റിന്‍ (സഭാ) പിതാക്കന്മാര്‍ എന്നും ഗ്രീക്കില്‍ എഴുതിയിരുന്നവര്‍ ഗ്രീക്ക് (സഭാ) പിതാക്കന്മാരെന്നും അറിയപ്പെടുന്നു.
യേശുവിന്റെ ദൈവത്വവും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള സങ്കല്പവും വ്യാഖ്യാനങ്ങളും സഭയില്‍ ധൈഷണികമായ ഭിന്നതകള്‍ ഉളവാക്കി. അത് രാഷ്ട്രീയവും സാംസ്‌കാരികവുമായ തലങ്ങളിലേക്ക് വ്യാപിക്കുകയും വിശ്വാസികള്‍ക്കിടയില്‍ ശത്രുതതക്കുവരെ കാരണമാകുകയും ചെയ്തു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മതപണ്ഡിതരുടെ സമ്മേളനങ്ങള്‍ (സൂനഹദോസുകള്‍ അഥവാ എക്യുമെനിക്കല്‍ കൗണ്‍സിലുകള്‍) വിളിച്ചുകൂട്ടാന്‍ തുടങ്ങിയത് ഇതേതുടര്‍ന്നാണ്.
ലത്തീന്‍ പാരമ്പര്യത്തില്‍ 20 പേരെ സഭാപിതാക്കന്മാരായി അംഗീകരിച്ചിട്ടുണ്ട്. അവരില്‍ വിശുദ്ധ അംബ്രോസ്, വിശുദ്ധ ആഗസ്തിനോസ്, വിശുദ്ധ ജറോം, വിശുദ്ധ ഗ്രിഗോറിയോസ് പാപ്പാ, തെര്‍ത്തുല്യന്‍ എന്നിവര്‍ക്കാണ് ഉന്നതസ്ഥാനം. സഭയില്‍ ഗുരുസ്ഥാനമുള്ള രണ്ട് ശ്രേഷ്ഠവനിതകളാണ് ആവിലായിലെ വിശുദ്ധ തെരേസയും, സിയന്നയിലെ വിശുദ്ധ കാതറിനും. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡമാസ്‌കസിലെ വിശുദ്ധ യോഹന്നാനെ അവസാനത്തെ സഭാപിതാവായാണ് കണക്കാക്കുന്നത്.


Related Articles

ബച്ചിനെല്ലിക്ക് ദേശീയ അംഗീകാരമുദ്ര: പോസ്റ്റല്‍ കവര്‍ ഇറക്കി

എറണാകുളം: മലയാളക്കരയില്‍ ആധ്യാത്മിക നവീകരണത്തിനും സാമൂഹിക വികസനത്തിനും സാംസ്‌കാരിക നവോത്ഥാനത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ വരാപ്പുഴ വികാരിയാത്തിലെ വികാരി അപ്പസ്‌തോലിക്കയായിരുന്ന ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറി ആര്‍ച്ച്ബിഷപ് ബെര്‍ണര്‍ദീന്‍

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണം

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, വര്‍ഗ സംവരണം പത്തു കൊല്ലം കൂടി തുടരുന്നതിനുള്ള ഭരണഘടനയുടെ 126-ാം ഭേദഗതി ബില്‍ ഒരു എതിര്‍പ്പുമില്ലാതെ 352 അംഗങ്ങള്‍ ഏകകണമ്ഠമായി ലോക്‌സഭയില്‍

ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ഷീനിന്റെ പൂജ്യദേഹം ഇലിനോയിലേക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റേഡിയോ-ടെലിവിഷന്‍ മാധ്യമങ്ങളിലൂടെ വചനപ്രഘോഷണത്തിന്റെ വിപ്ലവം സൃഷ്ടിച്ച ധന്യനായ ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീനിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്കിലെ മാന്‍ഹാറ്റന്‍ സെന്റ് പാട്രിക് കത്തീഡ്രലില്‍ നിന്ന് അദ്ദേഹം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*