ബിഷപ്പിനെതിരെയുള്ള സമരത്തിന് പിന്നിൽ സങ്കുചിത താൽപര്യമെന്ന് കോടിയേരി

ജലന്ധർ ബിഷപ്പിനെതിരെ ഇപ്പോൾ നടക്കുന്നത് സമരകോലാഹലങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പല മൊഴികളിലും വ്യക്തത വരുത്തുനുണ്ടെന്നും, വിശദമായ പരിശോധനകൾ ആവശ്യമാണെന്നും അതിനുമുമ്പ് ആൾക്കൂട്ട വിധി നിശ്ചയിക്കുന്നത് ന്യായമെല്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമരത്തിന് പിന്നിൽ സങ്കുചിത താല്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും നീതി എല്ലാവർക്കും ഒരുപോലെയാണെന്നും അതുകൊണ്ടുതന്നെ ആർക്കും പ്രത്യേക പരിഗണന ലഭിക്കുകയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ ഏഴു മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം ബിഷപ്പ് ഫ്രാങ്കോ മടങ്ങി. നാളെ പത്തരയ്ക്ക് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകുവാൻ ആയിട്ട് നിർദ്ദേശിച്ചിരിക്കുകയാണ്.
Related
Related Articles
വരാപ്പുഴ: കര്‍മ്മലീത്താ മിഷണറിമാരുടെ കേന്ദ്രം
ഡോ. ഫ്രാന്‍സിസ് പേരേപ്പറമ്പില്‍ ഒസിഡി 1599-ല്‍ ഗോവ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസിനുശേഷം കേരളസഭയില്‍ ഏറെ പരിവര്‍ത്തനങ്ങള്‍ നടന്നു. അതുവരെ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളില്‍ മുങ്ങിക്കിടന്നിരുന്ന കേരള
ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍
2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയകലാപങ്ങളെക്കുറിച്ച് ഇരകളും അന്വേഷണ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും പങ്കുവയ്ക്കുന്ന ചില അനുഭവങ്ങളാണ്. കലാപം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണന് മോഹന്‍ലാല്‍ ഗുജറാത്തിലൂടെ
ആഹാരമില്ലാത്തവര്‍ ഇവിടെയുണ്ട്
ലോകഭക്ഷ്യദിനവും അന്താരാഷ്ട്ര ദാരിദ്ര്യനിര്‍മ്മാര്‍ജന ദിനവും അടുത്തടുത്ത ദിവസങ്ങളിലാണ് ആചരിക്കപ്പെടുന്നത്. ഒക്ടോബര്‍ 16, 17 തീയതികളില്‍. ഈ കുറിപ്പെഴുതുമ്പോള്‍ വാര്‍ത്തകളുടെ രണ്ടു ശകലങ്ങള്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എന്റെ