Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
സമാധാനത്തിനായി പുതുചരിത്രംകുറിച്ച് കെസിവൈഎം

കോട്ടയം: മതത്തിന്റെ പേരിലുള്ള അക്രമണങ്ങള്‍ക്കും ഭീകരവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെ മതേതരത്വം സംരക്ഷിക്കാനും ലോക സമാധാനത്തിനുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ‘സമാധാന നടത്തം’ സംഘടിപ്പിച്ചു. കേരളത്തിലെ രണ്ടായിരത്തില്പരം കെസിവൈഎം യൂണിറ്റുകളിലും ‘സമാധാന നടത്ത’വും വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
യുവജനങ്ങള്‍ സമാധാനത്തിന് എന്ന ആപ്തവാക്യവുമായി കെസിവൈഎം സംഘടിപ്പിച്ചുവരുന്ന യൂത്ത് ഫോര്‍ പീസ് കാമ്പെയിന്റെ നാലാംഘട്ടമായിട്ടാണ് സമാധാന നടത്തം സംഘടിപ്പിച്ചത്. കെസിവൈഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനത്തെ തുടര്‍ന്ന് കേരളത്തിലെ എല്ലാ രൂപതകളിലും സംഘടിപ്പിക്കപ്പെട്ട സമാധാന നടത്തത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. രണ്ടായിരത്തില്പരം കെസിവൈഎം യൂണിറ്റുകള്‍ ഒരേദിവസം നടത്തിയ സമാധാന നടത്ത കാമ്പെയിന് കേരളത്തിന്റെ പൊതുജന മനഃസാക്ഷിയിലേക്ക് പുതിയ വെളിച്ചം വീശുന്നതായിരുന്നു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്റെയും മറ്റു ഭാരവാഹികളുടെയും നേതൃത്വത്തില്‍ ബത്തേരി രൂപതയുടെ ആതിഥേയത്വത്തില്‍ നെല്ലിമാളം സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തില്‍ നിന്നും കുരിശടി വരെ നടത്തിയ സമാധാന നടത്തം കെസിബിസി യുവജന കമ്മീഷന് ചെയര്മാന് ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, സംസ്ഥാന സെക്രട്ടറിമാരായ തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, ടീന കെ. എസ്. റോസ്മോള് ജോസ്, സംസ്ഥാന ട്രഷറര്‍ ഷാരോന്‍ കെ റെജി എന്നിവര്‍ നേതൃത്വം നല്കി. കേരളത്തിലെ രണ്ടായിരത്തില്പരം യൂണിറ്റുകളില്‍ നടന്ന സമാധാന നടത്തത്തിന് വിവിധ രൂപതാ ഭാരവാഹികള്‍ നേതൃത്വം നല്കി.
Related
Related Articles
പുനലൂരിന്റെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല് – ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
പത്തനാപുരം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കുന്നത് പുനലൂര്‍ രൂപതയുടെ വളര്‍ച്ചയില്‍ സുപ്രധാന നാഴികക്കല്ലാണെന്ന് ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ പറഞ്ഞു. ഭാരതത്തിലെ ആദ്യരൂപതയായ കൊല്ലത്തിന്റെ മൂന്നാമത്ത
എഫേസൂസ് രണ്ടാം സൂനഹദോസ്
നിഖ്യാ കൗണ്‍സില്‍ കാലത്ത് തുടക്കമിട്ട പാഷണ്ഡത ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സഭയെ വിട്ടൊഴിഞ്ഞില്ല. കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്ന നെസ്തോറിയിസത്തെ എഫേസൂസ് സൂനഹദോസില്‍ പാഷണ്ഡതയായി കണക്കാക്കി ശപിച്ചുതള്ളുകയും
സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഭരണഘടനാവിരുദ്ധം – ഷാജി ജോര്‍ജ്
എറണാകുളം: സ്ത്രീകളോട് വിവേചനം കാണിക്കുകയും അവരെ മുഖ്യധാരയില്‍നിന്നും മാറ്റിനിറുത്തുകയും ചെയ്യുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പറഞ്ഞു. വരാപ്പുഴ അതിരൂപത കെഎല്‍സിഡബ്ല്യുഎ സംഘടിപ്പിച്ച