സമുദായദിന സമ്മേളനം വന്‍ വിജയമാക്കണം – സിഎസ്എസ്

കൊച്ചി: ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി (സിഎസ്എസ്) ഇന്റര്‍നാഷണലിന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചി റെയ്ഞ്ചേഴ്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സിഎസ്എസ് ചെയര്മാന് പി. എ ജോസഫ് സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പൊന്നന് അദ്ധ്യക്ഷത വഹിച്ചു.
കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഡിസംബര്‍ ഒമ്പതിനു നടക്കുന്ന സമുദായദിന സമ്മേളന പരിപാടികള്‍ വന്‍ വിജയമാക്കുന്നതിന് സിഎസ്എസ് തീരുമാനിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കിളിയാറ, പി. എ സേവ്യര്‍, സംസ്ഥാന സെക്രട്ടറിമാരായ ജിസ്മോന് ഫ്രാന്‍സിസ്, ജോണ്‍ ഭക്തന്, വൈസ് ചെയര്മാന്മാരായ ഗ്ലാഡിന് ജെ. പനക്കല്‍, ടി. എം ലൂയിസ്, ബെന്നി പാപ്പച്ചന്, ജോജോ മനക്കില്, സാലു മാത്യു മുഞ്ഞനാട്ട്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെ. എസ് മൈക്കിള്‍, ബെനഡിക്ട് കോയിക്കല്‍, ജയിംസ് കുറുപ്പശേരി, പീറ്റര്‍ ആഞ്ചല എന്നിവര്‍ പ്രസംഗിച്ചു.
അഖിലേന്ത്യ മത്സ്യത്തൊഴിലാളി ഫെഡറേഷന് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിഎസ്എസ് സംസ്ഥാന കൗണ്‍സില്‍ അംഗം എല്സബത്ത് അസീസിയെ ജനറല്‍ കൗണ്‍സില്‍ അനുമോദിച്ചു.
Related
Related Articles
ഇളവുകളിലൂടെ തീരവാസികളുടെ കിടപ്പാടം അന്യാധീനപ്പെടരുത്
കടല്‍ത്തീരത്തും കായലോരത്തും നിര്മാണനിയന്ത്രണങ്ങളില് വന്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം തീരത്തു വസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മറ്റു ദുര്‍ബല വിഭാഗങ്ങളുടെയും വീടുപണിക്കുണ്ടായ സാങ്കേതിക തടസങ്ങള്‍ നീക്കുന്നു
കൊറോണക്കാലത്ത് തപാല്‍ വോട്ടിനായി കാത്തിരിക്കുമ്പോള്‍
കൊറോണവൈറസ് മഹാമാരിയുടെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയില്‍ നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലവും ഇന്ത്യയില്‍ ഒക്ടോബര്‍ 28ന് ആരംഭിച്ച് മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന ബിഹാര്‍
ലത്തീന്‍ സമുദായദിനാഘോഷം ഡിസംബര്‍ 9ന് തിരുവനന്തപുരത്ത്
ആലുവ: 2018ലെ ലത്തീന്‍ സമുദായദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിക്കുമെന്ന് സമുദായവക്താവും കെആര്‍എല്‍സിസി വൈസ്പ്രസിഡന്റുമായ ഷാജി ജോര്‍ജ് അറിയിച്ചു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ്