സമുദായസംഗമം ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഡിസംബര്‍ 9ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം ശംഖുമുഖത്ത് ചേരുന്ന ലത്തീന്‍ കത്തോലിക്കാ സമുദായസംഗമം കെസിബിസി, കെആര്‍എല്‍സിസി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷതവഹിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹിക്കും. കേന്ദ്രടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സുവനീര്‍പ്രകാശനം ചെയ്യും. കെആര്‍എല്‍സിസി സെക്രട്ടറി ആന്റണി ആല്‍ബര്‍ട്ട് സ്വാഗതവും കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍ നന്ദിയും പറയും.
രാവിലെ 10 മണിക്ക് ഓള് സെയിന്റ്സ് കോളജില്‍ പതാക ഉയര്‍ത്തല്‍. തുടര്‍ന്ന് മൂന്ന് വിഭാഗങ്ങളിലായി അല്മായ കമ്മീഷന്, വനിതാ കമ്മീഷന്, യുവജന കമ്മീഷന് എന്നിവയുടെ നേതൃത്വത്തില്‍ നേതൃസമ്മേളനങ്ങള്‍. നേതൃസമ്മേളനങ്ങളില്‍ എല്ലാ രൂപതകളില്‍നിന്നുമായി 1200 പ്രതിനിധികള്‍ പങ്കെടുക്കും.
Related
Related Articles
പുതുവര്‍ഷ സമ്മാനമായി പ്രത്യാശയുടെ വാക്സിന്
മഹാമാരിയുടെ ഒരാണ്ടറുതിയില്, കൊടും ദുരിതങ്ങളുടെയും ഭയാശങ്കകളുടെയും വിമ്മിട്ടങ്ങളുടെയും ഇരുണ്ട കാലത്തില്‍ നിന്ന് പ്രത്യാശയിലേക്ക് ഒരു വഴിത്തിരിവിനായി കാത്തിരിക്കുമ്പോള്‍ ആശ്വാസത്തിന് ചില നല്ല വര്‍ത്തമാനങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. കൊറോണവൈറസിനുള്ള
‘കര്‍മല കേരളം’ കൊളോക്വിയം ആഗസ്റ്റ് 26ന്
ഫ്ളോസ് കര്‍മേലി എക്സിബിഷന് ബോണി തോമസ് ക്യുറേറ്റ് ചെയ്യും എറണാകുളം: ഇന്ത്യയില്‍ കര്‍മലീത്താ മിഷന്റെ 400-ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷന് നിഷ്പാദുക
ഫാ. സെബാസ്റ്റ്യന്‍ ജക്കോബി ഒഎസ്ജെ കെസിഎംഎസ് പ്രസിഡന്റ്
കൊച്ചി: കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സിന്റെ (കെസിഎംഎസ്) പ്രസിഡന്റായി ഫാ. സെബാസ്റ്റ്യന്‍ ജക്കോബിയെ തിരഞ്ഞെടുത്തു. ഒബ്ളേറ്റ്സ് ഓഫ് സെന്റ് ജോസഫ് സഭയുടെ ഇന്ത്യയിലെ സെന്റ് തോമസ്