സമുദായ ദിന സമ്മേളനം നടത്തി.

സമുദായ ദിന സമ്മേളനം നടത്തി.

കൊച്ചി:കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സി)യുടെ നേതൃത്വത്തില്‍ ലത്തീന്‍ കത്തോലിക്ക രൂപതകളുടെ സമുദായ ദിനം ആചരിച്ചു. സമാപന സമ്മേളന ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മുന്‍ ഡയറക്ടര്‍ ലിഡാ ജേക്കബ് ഐ എ എസ് നിര്‍വഹിച്ചു. കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ അദ്ധ്യക്ഷനായ സമ്മേളനത്തില്‍  ആന്റണി ആല്‍ബര്‍ട്ട് സ്വാഗതം ആശംസിച്ചു. റവ. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപറമ്പില്‍ കെആര്‍എല്‍സിസി മുന്‍ ജനറല്‍ സെക്രട്ടറി ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

ഉദ്ഘാടകയും, മുഖ്യ പ്രഭാഷകയുമായ ലിഡാ ജേക്കബ് ഐ എ എസ് മാര്‍പാപ്പയുടെ ഫ്രത്തല്ലെ തൂത്തി എന്ന ആശയത്തെ മുന്‍നിര്‍ത്തി നമ്മുടെ സമൂഹത്തിലെ അവഗണിക്കപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന സഹോദരങ്ങള്‍ക്ക് എങ്ങനെ കാവലാളാകാന്‍ സാധിക്കുമെന്ന് സംസാരിച്ചു. തികച്ചും പ്രാവര്‍ത്തികവും അനുകരണീയവുമായ ഒരു പ്രഭാഷണമാണ്  ലിഡാ ജേക്കബ് സമുദായ ദിനത്തില്‍ നല്‍കിയത്. പ്രേത്യേകിച്ചു കോവിഡ് കാലഘട്ടത്തില്‍ സാമ്പത്തികമായി അവശത അനുഭവിക്കുന്ന സമൂഹങ്ങള്‍, മല്‍സ്യത്തൊഴിലാളികള്‍, കുടംബങ്ങളിലെ പ്രശ്‌നങ്ങള്‍, സംവരണം, കര്‍ഷരുടെ പ്രയസങ്ങളും അവര്‍ അനുഭവിക്കുന്ന ചൂഷണവും, സഭയില്‍ സ്ത്രീകളുടെ പങ്ക് എന്നിവയെക്കുറിച്ചും ലിഡാ ജേക്കബ് സംസാരിച്ചു.

ലത്തീന്‍ കത്തോലിക്ക സമുദായ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ സമൂഹം നേരിടുന്ന വിവിധ തരം പ്രശ്‌നങ്ങളെ ആസ്പദമാക്കി പ്രമേയം അവതരിപ്പിച്ചു. ആന്റെണി നൊറോണ, കെഎല്‍സിഎ പ്രസിഡന്റ്,സാമ്പത്തിക സംവരണത്തെകുറിച്ച് അവതരിപ്പിച്ച പ്രമേയത്തില്‍ സംവരണത്തെ മുന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതായി മാറ്റരുതെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണം ഉറപ്പാക്കി പുതിയ ഭേദഗതികള്‍ തിരുത്താനും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 ബെന്നി പാപ്പച്ചന്‍ വൈസ് ചെയര്‍മാന്‍ സിഎസ്എസ്, ന്യുനപക്ഷ അവകാശങ്ങളെകുറിച്ച് പ്രമേയം അവതരിപ്പിച്ചു. കെ ജെ തോമസ് കെഎല്‍എം, പുതിയ തൊഴില്‍ നിയമങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച പ്രമേയത്തില്‍ തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണത്തിന് അവസരമൊരുക്കുകയാണ് ഈ നിയമ ഭേദഗതികള്‍ എന്നും തൊഴിലാളികള്‍ക്ക് നീതിയും അവകാശങ്ങളും ലഭ്യമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജെയിന്‍ അന്‍സില്‍ ഫ്രാന്‍സിസ് കെഎല്‍സി ഡബ്ലിയു എ, ‘ഓഖി ‘ വാഗ്ദാന ലംഘനത്തെ കുറിച്ച് അവതരിപ്പിച്ച പ്രമേയത്തില്‍ മത്സ്യ തൊഴിലാളികള്‍ക്ക് സഹായങ്ങളും ഉപകരണങ്ങളും നല്‍കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണെന്നും തീരത്തെയും തീരദേശത്തെയും സംരക്ഷിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അജിത് തങ്കച്ചന്‍ കെസിവൈഎം പ്രസിഡന്റ്, പുതിയ വിദ്യാഭാസനയവും സംവരണവും എന്ന വിഷയത്തെ ആസ്പതമാക്കിയും, എന്‍ ദേവദാസന്‍ ഡിസിഎംഎസ് ജനറല്‍ സെക്രട്ടറി ദളിത് ക്രൈസ്തവ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും പ്രമേയം അവതരിപ്പിച്ചു. ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ പ്രമേയം പാസ്സാക്കി. സാമ്പത്തിക ശക്തി ഈ സമൂഹത്തിനു അനിവാര്യമായി തീര്‍ന്നിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഷാജി ജോര്‍ജ് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് സമ്മേളനം ഉപസംഹരിച്ചു. റവ. ഫാ. തോമസ് തറയില്‍ കൃതജ്ഞത അര്‍പ്പിച്ചു.ഓണ്‍ലൈനായി നടന്ന സമ്മേളനത്തില്‍ 150 ലെറെപേര്‍ പങ്കെടുത്തു.


Tags assigned to this article:
catholicnewsdiosesjeevanaadamnews

Related Articles

2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍

ഓവര്‍കമര്‍ വിശ്വാസമടിസ്ഥാനപ്പെടുത്തി കെന്‍ഡ്രിക് സഹോദരങ്ങളായ അലക്‌സും സ്റ്റീഫനും ചേര്‍ന്ന് ഒരുക്കിയ ഓവര്‍കമര്‍ 2019 ആഗസ്റ്റ് 29ന് അമേരിക്കയില്‍ റിലീസ് ചെയ്യും. ഫയര്‍പ്രൂഫ്, കറേജിയസ് വാര്‍റൂം തുടങ്ങിയ ഹിറ്റ്‌സിനിമകളൊരുക്കിയവരാണ്

കടലാക്രമണം: അടിയന്തര പ്രവൃത്തികള്‍ക്കായി ആലപ്പുഴയ്ക്ക് അഞ്ചു കോടി

ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും ജില്ലയില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. അമ്പലപ്പുഴയിലെ നാല് വീടുകള്‍ കടലാക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി വീടുകള്‍ക്ക് കേട്ു സംഭവിച്ചിട്ടുണ്ട്. കടലാക്രമണത്തെ ചെറുക്കാനുള്ള അടിയന്തര

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*