സമൂഹത്തിന്റെ പുരോഗതിക്ക് യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യം -ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

സമൂഹത്തിന്റെ പുരോഗതിക്ക് യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യം -ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

നെയ്യാറ്റിന്‍കര: സമൂഹത്തിന്റെ പുരോഗതിക്കും വളര്‍ച്ചക്കും മാനുഷികമൂല്ല്യങ്ങളുടെ ശാക്തീകരണത്തിനും യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യമെന്ന് ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍. ആര്യനാട് ഫൊറോന ലാറ്റിന്‍ കാത്തലിക് യുത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച ‘കൈത്താങ്ങ് 2018’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സുവിശേഷത്തിലധിഷ്ഠിതമായ ജീവിതം യുവാക്കള്‍ പരിശീലിക്കണം. രാജ്യത്തിന്റെ പുരോഗതിക്കും രാജ്യത്തിന്റെ വികസനത്തിനും യുവാക്കളുടെ പ്രവര്‍ത്തനം അനിവാര്യമാണെന്നും ബിഷപ് പറഞ്ഞു.
എല്‍സിവൈഎം ഫൊറോന പ്രസിഡന്റ് റിജു. വി. അധ്യക്ഷത വഹിച്ചു. പഠനോപകരണങ്ങളുടെ വിതരണം കെ. എസ് ശബരിനാഥന്‍ എംഎല്‍എ നിര്‍വഹിച്ചു. നെടുമങ്ങാട് റീജിയന്‍ കോ-ഓഡിനേറ്റര്‍ റൂഫസ് പയസ്‌ലിന്‍, എല്‍സിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ബിനു. ടി, ആര്യനാട് ഫൊറോന ഡയറക്ടര്‍ ഫാ. അനീഷ് ആല്‍ബര്‍ട്ട്, എസ്. പി ജിതിന്‍, ശാലിനി, സി. എം രജിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡെയ്ല്‍വ്യൂ ഡയറക്ടര്‍ ക്രിസ്തുദസ്, ബീനാദാസ് എന്നിവരെ ആദരിച്ചു.


Tags assigned to this article:
bishopvincentsammuel

Related Articles

ആല്‍ഫി ഇവാന്‍സിന്റെ വേര്‍പാടില്‍ അഗാധദു:ഖം: ഫ്രാന്‍സിസ് പാപ്പാ

                       കുഞ്ഞ് ആല്‍ഫിയുടെ നിര്യാണത്താല്‍ താന്‍ ആഴമായി സ്പര്‍ശിക്കപ്പെട്ടതായി ഫ്രാന്‍സിസ് പാപ്പാ. വിങ്ങുന്ന

മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി

മദ്യം, പുകയില, സിഗരറ്റ് വില്പനയ്ക്ക് നിരോധനം പൊതുആരാധന പാടില്ല പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരം റോഡ്-കെട്ടിട നിര്‍മാണം, ജലസേചന പദ്ധതികള്‍ക്ക് അനുമതി ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാം തൊഴിലുറപ്പ്

വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച

എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ ഇടവകാംഗവും തുടര്‍ന്ന് 2000 ജനുവരി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*