സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് സ്ത്രീശാക്തീകരണം അനിവാര്യം -ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: മാതൃത്വം അനുഗ്രഹീതമാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി(ഇഎസ്എസ്എസ്) അന്തര്‍ദേശീയ വനിതാ ദിനാഘോഷം എറണാകുളം ഇന്‍ഫന്റ് ജീസസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുതാണ്. രാഷ്ട്രത്തിന്റെ പുരോഗതിയ്ക്ക് സമൂഹത്തിന്റെ വളര്‍ച്ച നിര്‍ണായകമാണ്്. സമൂഹത്തിന് വളര്‍ച്ചയുണ്ടാകണമെങ്കില്‍ സ്ത്രീ ശാക്തീകരണം അനിവാര്യമാണന്നും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി. വനിതാദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കാന്‍സര്‍ ബോധവല്കരണ ക്ലാസ് പ്രശസ്ത കാന്‍സര്‍ രോഗവിദഗ്ദ്ധന്‍ ഡോ. വി. പി ഗംഗാധരന് നയിച്ചു. വിവിധ കലാകായിക മത്സരങ്ങളില്‍ സംസ്ഥാന ദേശീയ തലങ്ങളില്‍ മികവു തെളിയിച്ച വനിതകളെയും, ഡോ. വി. പി ഗംഗാധരനേയും സമ്മേളനത്തില്‍ ആദരിച്ചു. ഇഎസ്എസ്എസിന്റെ നേതൃത്വത്തിലുള്ള 1000 ല്‍ പരം സ്വയംസഹായ സംഘങ്ങളുടെ ഫെഡറേഷനുകളില്‍ മികവു തെളിയിച്ച ഫെഡറേഷനുകളെ പ്രത്യേകം ആദരിച്ചു.
ചടങ്ങില്‍ സംബന്ധിച്ചവര്‍ക്ക് പ്രൊഫ. കെ. വി തോമസ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള വേപ്പിന്തൈ വിതരണം മരട് നഗരസഭ ചെയര്‍പേഴ്സണ്‍ സുനില ഷെറിന് നിര്‍വഹിച്ചു. ഇഎസ്എസ്എസിന്റെ വിവിധ വനിതാ ഫെഡറേഷനുകള്‍, ദിനപത്രങ്ങള്‍ സമാഹരിച്ച് ശേഖരിച്ച തുക ആശാകിരണം കാന്‍സര്‍ ചികിത്സാ പദ്ധതിക്കായി ആര്‍ച്ച്ബിഷപ്പിന് കൈമാറി. നിര്‍ധനരായ പത്ത് കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനുള്ള ധന സഹായം ആര്‍ച്ച്ബിഷപ് സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി നല്കി.
ഇഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത്. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി, ജനപ്രതിനിധികളായ നായരമ്പലം പഞ്ചായത്ത് അംഗം അനിത തോമസ്, തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ ജാന്‍സി ജോര്‍ജ്, കൃഷി വിഭാഗം കോര്‍ഡിനേറ്റര്‍ ഷോജി, പ്രോഗ്രാം കണ്‍വീനര്‍ ലിസി ജോയി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ നടത്തി. സ്വയംസഹായ സംഘങ്ങളിലെ ഉല്പന്നങ്ങളുടെ വിപണന മേളയും ഉണ്ടായിരുന്നു.
Related
Related Articles
ക്രൈസ്തവർക്കെതിരെ വിവാദ പരാമര്‍ശം ജഡ്ജി എസ്. വൈദ്യനാഥന് സ്വമേധയാ പിന്‍വലിച്ചു.
ചെന്നൈ: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശം ജഡ്ജി എസ്. വൈദ്യനാഥന് സ്വമേധയാ പിന്‍വലിച്ചു. തന്റെ വിധി പ്രസ്താവനയിലെ വിവാദമായ 32ാം ഖണ്ഡിക മുഴുവനായും പിന്‍വലിക്കുകയാണെന്ന്
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിവാര സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷശ്രമം.
ലോഗോസ് ഫമിലിയ സമ്മാനം ആലപ്പുഴ രൂപതയ്ക്ക്
എറണാകുളം: കെസിബിസി ബൈബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ലോഗോസ് ഫമിലിയ ക്വിസില്‍ ആലപ്പുഴ രൂപതയിലെ മോസസ് വാച്ചാക്കല്‍, ആനി, കിഷന് എന്നിവരടങ്ങുന്ന കുടുംബം ഒന്നാം സ്ഥാനത്തെത്തി. ദൈവവചനത്തില്‍ അടിത്തറയിട്ട