സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.

കൊച്ചി: സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും, സാമ്പത്തിക പുരോഗതിക്കും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. ഓരോ വിദ്യാര്‍ത്ഥികളുടെയും പ്രഥമ മുന്‍ഗണന വിദ്യാഭ്യാസമേഖലയിലെ വളര്‍ച്ച ആയിരിക്കണമെന്നും അതുവഴി രാജ്യത്തിന്റെയും, സമൂഹത്തിന്റെയും, കുടുംബത്തിന്റെയും, സാമൂഹ്യ സാമ്പത്തിക വളര്‍ച്ച നേടാനാവൂ എന്ന് ബിഷപ്പ് കുട്ടികളോട് ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ വിഭാഗമായ നവദര്‍ശന്റെ 2020ലെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. പ്ലസ് ടു വിനു ശേഷം ഉന്നതവിദ്യാഭ്യാസമേഖലയില്‍ പഠിക്കുന്ന 2715 കുട്ടികള്‍ക്ക് ഈ വര്‍ഷം 71 ലക്ഷം രൂപയാണ് സ്കോളര്‍ഷിപ്പ് ആയി നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികള്‍ക്ക് അവര്‍ പഠനം പൂര്‍ത്തിയാക്കുന്ന കാലയളവ് വരെ തുടര്‍ സ്കോളര്‍ഷിപ്പ് നവദര്‍ശന്‍ നല്കിവരുന്നു. യോഗത്തില്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഫണ്ട് മൊബിലൈസേഷന്‍ ചെയര്മാന് റവ.ഫാദര്‍ ജോസഫ് പടിയാരംപറമ്പില്‍ ,നവദര്‍ശന്‍ ഡയറക്ടര്‍ റവ.ഫാ.ആന്റണി ബിബു കാടീപറമ്പില് തുടങ്ങിയവര്‍ പങ്കെടുത്തു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
എംപിമാരെയും എംഎല്‍എമാരെയും ഇല്ലാതാക്കാം, എന്നാല്‍ ‘ഇന്ത്യന്‍’ എന്ന പേരു നിലനില്ക്കും – ഡെറക് ഒബ്രയന്‍ എംപി
ന്യൂഡല്‍ഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്യാനുള്ള ഭരണഘടനാ പരിരക്ഷ എടുത്തുകളയുന്നതിന് ഇത്ര കുടിലവും വഞ്ചനാപരവും പൈശാചികവുമായ രീതി അവലംബിക്കേണ്ടിയിരുന്നോ എന്ന് രാജ്യസഭയിലെ
മിസ്റ്റിക് പോയട്രിക്കുള്ള ലോകപ്രശസ്ത പുരസ്കാരം കത്തോലിക്ക വൈദീകന്.
മാഡ്രിഡ്: എക്സ് എല്‍ ഫെര്‍ണാണ്ടോ റിയലോ വോള്‍ഡ് പ്രൈസ് ഫോര്‍ മിസ്റ്റിക് പോയട്രി അവാര്‍ഡ് സ്പാനിഷ് കത്തോലിക്കാ വൈദീകന്. 29 രാഷ്ട്രങ്ങള്ല് നിന്നുള്ള 278 കവിതാസമാഹാരങ്ങളില്‍ നിന്നാണ്
ബിഷപ് ജെറോം ഫെര്‍ണാണ്ടസ് ദൈവദാസപദവിയിലേക്ക്: കൃതജ്ഞതാബലി 24ന്
കൊല്ലം: കൊല്ലം രൂപതയുടെ ഒമ്പതാമത്തെ മെത്രാനും പ്രഥമ തദ്ദേശിയ ഇടയനും ഭാഗ്യസ്മരണാര്‍ഹനുമായ ബിഷപ് ജെറോം എം. ഫെര്‍ണാണ്ടസിനെ ഫെബ്രുവരി 24ന് ദൈവദാസനായി പ്രഖ്യാപിക്കും. നാമകരണ നടപടിക്രമങ്ങളുടെ പ്രഥമ