സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ കുട്ടികള്‍ പങ്കാളികളാകണം -ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ കുട്ടികള്‍ പങ്കാളികളാകണം -ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ കോട്ടപ്പുറം വികാസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. കോട്ടപ്പുറം രൂപതയിലെ 53 ഇടവകകളില്‍ നിന്ന് 130 കുട്ടികള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഓരോ കുട്ടിക്കും സര്‍വ്വേശ്വരന്‍ നല്‍കിയ നന്മകളെ വളര്‍ത്തിയെടുത്ത് രൂപതയുടെയും സമൂഹത്തിന്റെയും സമഗ്രവളര്‍ച്ചയില്‍ പങ്കാളികളാകണമെന്ന് ബിഷപ് ഉദ്‌ബോധിപ്പിച്ചു.
സമൂഹത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനുഷിക മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരുവാനും ഉയര്‍ത്തിപ്പിടിക്കുവാനും തങ്ങളുടെ കഴിവുകളെ ഉപയോഗപ്പെടുത്തണമെന്ന് കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ട് വി.ആര്‍.സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. കോട്ടപ്പുറം രൂപത വിദ്യാഭ്യാസ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് താണിയത്ത് അധ്യക്ഷത വഹിച്ചു. ബേബി ജോസ് മുഖ്യപ്രഭാഷണം നടത്തി. കെആര്‍എല്‍സിസി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം ജെസി ജെയിംസ് സ്വാഗതവും രൂപതാ കമ്മീഷന്‍ അംഗം റീന സൈമണ്‍ നന്ദിയും പറഞ്ഞു.


Related Articles

പ്രതിപക്ഷവും വാഴട്ടെയെന്ന് ജനം

ജനവിധിയുടെ നീതി അതിശയകരമാണ്. പ്രതിപക്ഷം തീര്‍ത്തും നിര്‍വീര്യമായ അവസ്ഥയില്‍, ഒരുപക്ഷെ 1952ലെയും 57ലെയും ആദ്യത്തെ രണ്ടു പൊതുതെരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഇന്ത്യയില്‍ ഇത്രത്തോളം അനുകൂലമായ

യുവജനങ്ങള്‍ തങ്ങളെ സ്വയം കണ്ടെത്തണം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: ലോകത്തിലെ പ്രമുഖ തത്വചിന്തകന്മാരും മഹാന്മാരും തങ്ങള്‍ ആരാണെന്ന് സ്വയം മനസിലാക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയതുപോലെ യുവജനങ്ങള്‍ സ്വയം കണ്ടെത്തലുകള്‍ നടത്തി സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരാപ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന്

പിടിയരിച്ചോറുമായി കര്‍മലീത്താസഭ

എറണാകുളം: വരാപ്പുഴ വികാരിയത്തിന്റെ വികാര്‍ അപ്പസ്‌തോലിക്കായിരുന്ന ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി ഒസിഡിയുടെ 150-ാം ചരമവാര്‍ഷികത്തോടുബന്ധിച്ച് മഞ്ഞുമ്മല്‍ ഒസിഡി പ്രോവിന്‍സ് ‘പിടിയരിച്ചോറ്’ കാരുണ്യപദ്ധതി തുടങ്ങി. ബെര്‍ണര്‍ദീന്‍ പിതാവ് ഒന്നര നൂറ്റാണ്ടിനു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*