Breaking News
വിജയപുരം രൂപതയിൽ കുടുംബ വർഷം ഉദ്ഘാടനം നടത്തി
പരിശുദ്ധ ഫ്രാൻസിസ് പാപ്പ , “Amoris Laetitia” എന്ന തന്റെ അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച്, 2021 മാർച്ച് 19 തീയതി
...0കെ സി ബി സി മദ്യവിരുദ്ധ ദിനാ ചരണം നടത്തി
കാലടി; കേരള കത്തോലിക്ക സഭ മാർച്ച് 14 മദ്യവിരുദ്ധ ഞായർ ആയി ആചരിച്ചു. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര ഇടവകകളിലും,
...0വരാപ്പുഴപ്പള്ളി: ഒരു ചരിത്രക്കാഴ്ച
എന്റെ മാതൃ ഇടവകദേവാലയമായ സെന്റ് ജോസഫ് ആന്‍ഡ് മൗണ്ട് കാര്‍മ്മല്‍ പള്ളി ഒരു ബസിലിക്കയായി ഉയര്‍ത്തപ്പെടുന്നു എന്നറിഞ്ഞപ്പോള്‍, 40 വര്‍ഷക്കാലം വരാപ്പുഴ
...0നവമാധ്യമങ്ങളിൽ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്
നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി
...0കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021
ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ
...0അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം
‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ
...0
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിവാര സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷശ്രമം. കൊവിഡിനെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര് കിട്ടരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. ആദ്യം മുതല്‍ ഇതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇപ്പോഴും ഇതിനുള്ള ശ്രമമാണ് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവണ്മെന്റിന് ഇക്കാര്യത്തില്‍ സല്‍പ്പേര് കിട്ടാന്‍ പാടില്ല. അപ്പോള്‍ ഏതെല്ലാംതരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റുമെന്നാണ് നോക്കുന്നത്. ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പറഞ്ഞ ഓരോ സന്ദര്‍ഭത്തിലും ആ തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും മെല്ലെ തുടങ്ങിവരികയാണ്..
ഉദ്ദേശം വ്യക്തമാണ്. ഞാന്‍ ആവര്‍ത്തിച്ചു പറയാന്‍ ആഗ്രഹിക്കുന്നത്, ഇപ്പോള്‍ അത്തരം വിവാദങ്ങള്‍ക്ക് പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കണ്ടുകൊള്ളും. അവര്‍ വിലയിരുത്തും. അതിനെ ആ തരത്തില്‍ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നത്.
കൊവിഡ് പ്രതിരോധത്തില്‍ ആദ്യം മുതല്‍ സംസ്ഥാനം മികച്ച രീതിയിലാണ് പോകുന്നത്. അത് പ്രതിപക്ഷത്തിന് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ട്. അതുകൊണ്ടു തന്നെ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമം, കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഇപ്പോഴും അത് തുടരുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്തെല്ലാം ചെയ്യുന്നുണ്ടെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വിവാദങ്ങളിലേക്ക് ഇപ്പോള്‍ പോകാന്‍ സമയമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനെ അവഗണിച്ച് തള്ളിക്കളയാനാണ് തന്റെയും സര്‍ക്കാരിന്റെയും തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Related
Related Articles
മാനവസ്നേഹത്തിന്റെ ഉടമ്പടി പുതുക്കാന്‍
സാഹോദര്യം ഫ്രാന്‍സിസ് പാപ്പായുടെ ഏഴു വര്‍ഷത്തെ ശ്ലൈഹികവാഴ്ചയുടെ മൂലമന്ത്രവും ഫലശ്രുതിയുമാണ്. മഹാചാര്യപദവിയിലിരുന്നുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ സാരസംഗ്രഹവും സംക്ഷേപവുമായാകും ‘സോദരര്‍ സര്‍വരും’ (ഫ്രതേല്ലി തൂത്തി) എന്ന മൂന്നാമത്തെ ചാക്രികലേഖനം
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി: വീഡിയോ കാണാം
വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങി. കണ്ണൂർ വിമാനത്താവളത്തിലെ ടെലി കമ്മ്യൂണിക്കേഷൻ സിസ്റ്റം പരിശോധനയാണ് ഇതോടെ പൂർത്തിയായിരിക്കുന്നത്. ആവേശകരമായ സ്വീകരണമാണ് ആദ്യ വിമാനം
ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഏപ്രിൽ 30 ന് വഞ്ചനാ ദിനവും സമരപ്രഖ്യാപനവും…
കടലാക്രമണം രൂക്ഷമായ കൊച്ചിയിലെ ചെല്ലാനത്ത് തീരം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ നൽകിയ വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ചെല്ലാനം ജനത വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഓഖി ദുരന്തത്തെത്തുടർന്ന് കടലാക്രമണം രൂക്ഷമായപ്പോൾ