Breaking News

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കും

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ജീവനക്കാരുടെ പ്രതികരണം തേടിയശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടിയെടുക്കും. ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്കണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കാനും നിര്‍ദേശമുണ്ട്. മുഖ്യന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇതിനകംതന്നെ ഒരു ലക്ഷം രൂപ നല്കിയിട്ടുണ്ട്. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ മാതൃകയില്‍ വെട്ടിക്കുറയ്ക്കണോ എന്ന കാര്യവും പരിഗണനയിലാണ്.
അതേസമയം, സാലറി ചാലഞ്ചിനോട് എതിര്‍പ്പില്ലെങ്കിലും പ്രളയഫണ്ടുപോലെ കൊറോണ ഫണ്ടിലും തട്ടിപ്പ് നടത്തരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയദുരിതാശ്വാസഫണ്ട് പ്രത്യേകമായ ഒരു അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞു. പിന്നാലെവന്ന സംഭവങ്ങള്‍ അങ്ങനെ സൂക്ഷിക്കാത്തതിന്റെ പോരായ്മ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നല്കിയ തുക സര്‍ക്കാര്‍ പാഴാക്കി. ഖജനാവ് കാലിയായത് സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കാരണമാണ്. പ്രളയസഹായം ഇപ്പോഴും കിട്ടാത്തവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


Tags assigned to this article:
jeeva newsjeevanaadamkeralasalary challenge

Related Articles

എല്ലാവരും സഹോദരങ്ങള്‍’ ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനം ഒക്‌ടോബര്‍ 3ന്

ഫാ. വില്യം നെല്ലിക്കല്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ പട്ടണമായ അസീസിയില്‍ ഒക്‌ടോബര്‍ മൂന്നാം തീയതി ‘എൃമലേഹഹശ ൗേേേശ’ (എല്ലാവരും സഹോദരങ്ങള്‍) എന്ന പുതിയ ചാക്രികലേഖനം ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ച്

ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി കേരള സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാന ശില്പി- ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ആധ്യാത്മിക, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ തലങ്ങളില്‍ കേരള സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാപ്രേഷിതനായിരുന്നു വരാപ്പുഴയുടെ വികാരി അപ്പസ്‌തോലിക്കയായിരുന്ന ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തയെന്ന് വരാപ്പുഴ

EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.

EWS വിഷയത്തിൽ പിന്നോക്ക സമുദായങ്ങളുടെ ആശങ്കൾ പരിഹരിക്കുവാൻ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം.   മുന്നോക്കസംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയതമൂലം ഇപ്പോൾ കേരളത്തിൽ സംഭവിച്ചിരിക്കുന്ന സംവരണ അട്ടിമറിക്കെതിരെ കെ.സി.വൈ.എം കൊച്ചി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*