സാത്താനെ തിരിച്ചറിഞ്ഞ വിശുദ്ധ ഫിന

പ്രിയ കുട്ടികളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും കഥ കേള്‍ക്കാന്‍ ഇഷ്ടമാണല്ലോ. നമുക്കിന്ന് വിശുദ്ധ ഫിനായുടെ ജീവിതത്തിലുണ്ടായ ഒരു കഥ കേള്‍ക്കാം.
1238ല്‍ വടക്കന്‍ ഇറ്റലിയിലാണ് ഫിനായുടെ ജനനം. സുന്ദരിയും മുതിര്‍ന്നവരോട് അനുസരണയുള്ളവളുമായിരുന്നു ഫിന. എന്നാല്‍ 15 വര്‍ഷം മാത്രമേ അവള് ജീവിച്ചിരുന്നുള്ളൂ. തന്റെ ചെറുപ്പകാലത്ത് ആത്മാവിനെ നശിപ്പിക്കുന്ന എല്ലാ പ്രലോഭനങ്ങളില്‍ നിന്നും അവള് ഒഴിഞ്ഞുനിന്നു. കുഞ്ഞായിരിക്കുമ്പോള്‍ പാപകരമായ എല്ലാ സംഭാഷണങ്ങളില്‍ നിന്നും അവള് ഒഴിവായി. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലായിരുന്നു ഫിന ജനിച്ചതെങ്കിലും പിന്നീടവള്‍ ദരിദ്രയായി. എങ്കിലും തന്റെ ഭക്ഷണത്തില്‍ നിന്നും ഒരു പങ്ക് തന്നേക്കാള്‍ പാവപ്പെട്ടവര്‍ക്കു കൊടുക്കാന്‍ അവള് മറന്നില്ല. ഒരു സന്യാസിനിയെപ്പോലെ ജീവിച്ചിരുന്ന ഫിന വഴിയിലൂടെ നടക്കുമ്പോള്‍ ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതെ താഴെ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു. അവളുടെ മാതാപിതാക്കള്‍ നൂല് നൂല്ക്കുന്നവരായിരുന്നു. സാത്താന് ഫിനയെ വളരെയധികം വെറുത്തിരുന്നു, കാരണം അവള് വളരെയധികം നന്മയുള്ളവളായിരുന്നു. നന്മചെയ്യുന്നതില് നിന്ന് മനുഷ്യരെ പിന്തിരിപ്പിക്കലാണല്ലോ സാത്താന്റെ പണി.
ഒരു ദിവസം ഫിനായുടെ അമ്മ പള്ളിയില്‍ നിന്നും തിരികെ വരികയായിരുന്നു. വാതില്‍പ്പടിയിലെത്തിയപ്പോള്‍ അവള് താഴെ വീണു. തല്‍ക്ഷണം മരിച്ചു. എന്നാല്‍ അവള് വീഴുമ്പോള്‍ ഫിനായെ ഉറക്കെ വിളിച്ചിരുന്നു. വിളികേട്ട ഫിന, വേലക്കാരി ബെനവെന്തുരായോട് അമ്മയ്ക്ക് എന്തുപറ്റിയെന്ന് നോക്കാന്‍ പറഞ്ഞു. വേലക്കാരി മുകള്‍ നിലയില്‍ നിന്നോടി താഴെ വന്ന് നോക്കിയപ്പോള്‍ ഫിനായുടെ അമ്മ മരിച്ചു കിടക്കുന്നു. അവള് ഒച്ചവച്ചു. ഫിനായോട് അമ്മ മരിച്ചു കിടക്കുന്നു എന്ന് അറിയിച്ചു. ഈ ദു:ഖവാര്‍ത്ത കേട്ടയുടനെ ഫിനാ സ്വര്‍ഗത്തിലേക്ക് നോക്കി. തുടര്‍ന്നവള്‍ ജനാലയിലൂടെ നോക്കിയപ്പോള്‍ ഒരു വലിയ പാമ്പ് മേല്‍ക്കൂരയില്‍ കിടക്കുന്നു ”നോക്കൂ, എന്റെ അമ്മയെക്കൊന്ന ദുഷ്ട ജീവി” തുടര്‍ന്ന് ഫിനാ ആ പാമ്പിനെപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും പാമ്പിനെ കണ്ടത്താന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞില്ല. അതൊരു യഥാര്‍ത്ഥ പാമ്പായിരുന്നില്ലെന്ന് ഫിനായ്ക്കു മനസിലായി. അത് സാത്താനായിരുന്നു. അവള് ഒരു കുരിശിന്റെ ചിഹ്നമുണ്ടാക്കി. ഉടന്‍ പാമ്പ് അപ്രത്യക്ഷമായി.
തന്റെ സ്നേഹമയിയായ അമ്മയെ നഷ്ടപ്പെട്ടത് ദൈവിക പദ്ധതിയാണെന്ന് ഫിന മനസിലാക്കി. അതുകൊണ്ടവള്‍ കരഞ്ഞില്ല. ക്ഷമയോടെ ദൈവത്തിന് നന്ദി പറഞ്ഞു. തന്റെ 15-ാം വയസില്‍ 1253 മാര്‍ച്ച് 12ന് ഫിന മരിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും നൂല്നൂല്ക്കുന്നവരുടെയും മദ്ധ്യസ്ഥയാണ് വിശുദ്ധ ഫിന. കുഞ്ഞുങ്ങളേ, ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ദൈവിക പദ്ധതികളാണെന്ന് ബോദ്ധ്യമുണ്ടാകാന്‍ നമുക്ക് വിശുദ്ധ ഫിനായുടെ മാദ്ധ്യസ്ഥം തേടാം.
Related
Related Articles
ലോലഹൃദയനായ വിശുദ്ധൻ
ആന്റണി കൊത്തൊലെന്ഗോയുടെയും ആഞ്ചല ബെനദേത്തയുടെയും മകനായി 1786 മെയ് 3 നാണ് ഇറ്റലിയിലെ `പീയാമോന്തെ’ എന്ന സ്ഥലത്താണ് ജോസഫ് ബെനഡിക്ട് കൊത്തൊലെന്‍ഗോയുടെ ജനനം.1811ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1827
എഫേസൂസ് സൂനഹദോസ്
നിഖ്യാ സൂനഹദോസിലായിരുന്നല്ലോ പുത്രന്റെ ദൈവത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പരിശുദ്ധാത്മാവിന്റെ ദൈവത്വം അംഗീകരിച്ചതോടെ ത്രിത്വത്തിലെ മൂന്നുപേര്‍ക്കും (പിതാവ്, പുത്രന്, പരിശുദ്ധാത്മാവ്) ഒരേ സത്തയും ഒരേ ദൈവത്വവുമാണുള്ളതെന്ന്
നോത്ര ദാം കത്തീഡ്രല്‍
പ്രശസ്തമായ കത്തോലിക്കാ ദൈവാലയങ്ങളില്‍ പ്രമുഖ സ്ഥാനമാണ് ഫ്രാന്‍സിലെ പാരീസിലുള്ള നോത്ര ദാം കത്തീഡ്രലിനുള്ളത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ആരാധനാസ്ഥലങ്ങളില്‍ ഒന്നുമാണിത്. നാലാം നൂറ്റാണ്ടിലാണ് നോത്ര ദാമിലെ ആദ്യ