സാധാരണക്കാരൻറെ മൗലികാവകാശങ്ങൾ നിഷേധിക്കരുത്: ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ

പിഴലയെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മാണം ശക്തമായ നീക്കുപോക്കുകൾ ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നതായി ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ഇതു മൂലം പിഴലയിൽ മനുഷ്യജീവിതം ദുസഹമായി മാറുന്നത് തന്നെ ഏറെ വേദനിപ്പിക്കുന്നതായി ആർച്ച്ബിഷപ്പ് പറഞ്ഞു.
നാനാജാതിമതസ്ഥരായ ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി അധികൃതരുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടാവരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇത് സാധാരണക്കാരൻറെ ജീവൽ പ്രശ്നമാണെന്നും കണ്ണടച്ച് ഇരുട്ടാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ അത് ജനത്തെ ഒത്തിരിയേറെ വേദനിപ്പിക്കും എന്നും ആർച്ച്ബിഷപ്പ് പറഞ്ഞു. വരാപ്പുഴ രൂപതയുടെ ആർച്ച്ബിഷപ് എന്ന നിലയിൽ മാത്രമല്ല എറണാകുളം ജില്ലയുടെ പുരോഗതി മുന്നിൽ കാണുന്ന ഒരു പൗരൻ എന്ന നിലയിൽ കൂടി ഈ പദ്ധതിയെ കാണുന്നുണ്ടെന്ന് സർക്കാരിനോട് അദ്ദേഹം പറഞ്ഞു.
ക്ലേശങ്ങൾ അനുഭവിക്കുന്ന പിഴല നിവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുടെ എല്ലാ ഉദ്യമങ്ങൾക്കും പിന്തുണ അറിയിക്കുകയും സമൂഹനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Related
Related Articles
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ മലയാളികളും പങ്കെടുത്തു
ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കൊറോണ രോഗവ്യാപന കേന്ദ്രമായി മാറിയ ന്യൂഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ളവരും പങ്കെടുത്തതായി വ്യക്തമായി. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍നിന്നായി 45 പേരാണ് പങ്കെടുത്തത്.
കാവല്‍മാലാഖമാരുണ്ടോ?
മുക്കാടന്‍ ശാര്മ്മണ്യദേശത്തെ കൊടുംശൈത്യത്തില്‍ നിന്നു രക്ഷനേടാനായിരുന്നു വേണാട്ടിലെ എന്റെ പ്രകൃതിരമണീയമായ ഗ്രാമത്തിലേക്ക് ഡിസംബര്‍ മാസാദ്യം എത്തിയത്. ബന്ധുമിത്രാദികളുടെ സന്ദര്‍ശനങ്ങളായിരുന്നു ആദ്യത്തെ കുറെ ദിനങ്ങള്‍.
മൃതസംസ്കാരവും കത്തോലിക്കാസഭയും
റവ. ഡോ. ജോയ് പുത്തന്‍വീട്ടില്‍ മൃതരായവരെ മനുഷ്യമഹത്വത്തിനുതകുംവിധം സംസ്കരിക്കുന്നതും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരെ മുറിപ്പെടുത്താതെയും പൊതുസമൂഹത്തിന്റെ നന്മ ഉറപ്പുവരുത്തിക്കൊണ്ടും അതു നിര്‍വഹിക്കുന്നതും ഉന്നതമായ സംസ്കൃതിയുടെ ഒരു വെളിപ്പെടുത്തലാണ്.