‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലി

‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലി

കൊല്ലം: ദൈവദാസന്‍ ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബന്‍സിഗര്‍ ദീപശിഖാ പ്രയാണവും ‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലിയും സംഘടിപ്പിച്ചു. കൊല്ലം രൂപത ബിസിസിയും കെസിവൈഎം യുവജനങ്ങളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ദീപശിഖാ പ്രയാണവും ജപമാല റാലിയും ഫാത്തിമാ മാതാ തീര്‍ഥാലയത്തില്‍ നിന്നാരംഭിച്ച് ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സമാപിച്ചു. രൂപത എപ്പിസ്‌കോപ്പല്‍ വികാര്‍ റവ. ഡോ. ബൈജു ജൂലിയാന്‍, കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫ്രാങ്കഌന്‍ ഫ്രാന്‍സിസ്, രൂപതാ പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, സെക്രട്ടറി വിപിന്‍ ക്രിസ്റ്റി, രൂപത ഭാരവാഹികളായ ലിജോ ജോയി, നേഹ മരിയ, മാനുവല്‍, ജോത്സന, മനീഷ്, അനീഷ, ബിനോയ്, കിരണ്‍, സോബിന്‍, ഡെലിന്‍, നിധിന്‍, ബിസിസിരൂപതാ കോ-ഓര്‍ഡിനേറ്റര്‍ സജീവ് പരിശവിള, കെഎല്‍സിഎ രൂപതാ ജനറല്‍ സെക്രട്ടറി അജു ബി. ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.


Tags assigned to this article:
kollamsanto rosario

Related Articles

ദൈവത്തെ കാണുമ്പോള്‍

കുട്ടനാട്ടിനടുത്തുള്ള പുളിങ്കുന്ന് ഗ്രാമത്തില്‍നിന്ന് ആലപ്പുഴയിലെത്തി മലയാള സിനിമാചരിത്രത്തില്‍ ‘ഉദയ’ എന്ന സ്റ്റുഡിയോയുടെ പേരും എണ്ണമറ്റ ഹിറ്റ്‌സിനിമകളും കുറിച്ചിട്ട മാളിയംപുരയ്ക്കല്‍ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബന്‍. അപ്പന്‍ ബോബന്‍

മതത്തിന് ഉപരിയായ മനുഷ്യത്വമാണ് പ്രോലൈഫ് – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

കൊല്ലം: ദൈവത്തിന്റെ അതിമഹത്തായ സൃഷ്ടിയും ദൈവകാരുണ്യവുമാണ് മനുഷ്യന്‍. അതിന് മതപരിധിയില്ല. മതത്തിന് ഉപരിയായ മനുഷ്യത്വത്തെക്കുറിച്ചാണ് ഈശോ പഠിപ്പിച്ചത്. അതാണ് പ്രോലൈഫ് പ്രവര്‍ത്തനങ്ങളെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി

ലോക്ഡൗണ്‍ മേയ് 3വരെ നീട്ടി, യാത്രാനിയന്ത്രണങ്ങളില്‍ ഇളവില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി. നാളെ മുതല്‍ ഒരാഴ്ച രാജ്യത്ത് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*