സാമൂഹ്യമാധ്യമങ്ങളിലെ മരണഗ്രൂപ്പുകള്‍ ജാഗ്രതവേണം രക്ഷിതാക്കള്‍ക്ക്

സാമൂഹ്യമാധ്യമങ്ങളിലെ മരണഗ്രൂപ്പുകള്‍ ജാഗ്രതവേണം രക്ഷിതാക്കള്‍ക്ക്
സാമൂഹിക മാധ്യമങ്ങളുടെ ക്രിമിനല്‍ ദുരുപയോഗത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രണ്ടു വിദ്യാര്‍ഥികള്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്ത സംഭവം. ‘സൈക്കോ ചെക്കന്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജിനെ പിന്തുടര്‍ന്നിരുന്ന രണ്ടു കുട്ടികളാണ് ഏതാണ്ട് ഒരേ തരത്തില്‍ ആത്മഹത്യചെയ്തത്. പൊലീസ് അന്വേഷത്തിലൂടെ വെളിവായ മറ്റൊരു സംഭവം, ഈ വലയില്‍ പെണ്‍കുട്ടികളടക്കം നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ്. സംസ്ഥാനത്ത് പലയിടത്തും നടന്നിട്ടുള്ള ഇരുചക്രവാഹനാപകടങ്ങള്‍ പൊലീസ് വീണ്ടും പരിശോധിച്ചു വരികയാണ്. മരണപേജുകളുടെ പിടിയില്‍പെട്ടവര്‍ ആത്മഹത്യചെയ്യാന്‍ തിരഞ്ഞെടുത്ത മാര്‍ഗങ്ങളിലൊന്നാണോ ബൈക്കപകടങ്ങള്‍ എന്നു പൊലീസ് സംശയിക്കുന്നു. ബ്ലൂവെയില്‍ ഗെയിം പോലുള്ളവയില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് ഇത്തരം പേജുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. 
ജീവിതത്തോടുള്ള നിഷേധമനോഭാവവും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങളുമാണ് ‘സൈക്കോ ചെക്കന്‍’ ഉള്‍പ്പെടെയുള്ള പേജിലുള്ളത്. ഇന്ന് അല്ലെങ്കില്‍ നാളെ മരണം നമ്മളെ കൊണ്ടുപോകും, ഓര്‍മകള്‍ മരിക്കുമ്പോള്‍, എങ്ങോട്ടെങ്കിലും പോകണം. ഒറ്റയ്ക്ക് മലമുകളില്‍ പോയിരുന്ന ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിക്കണം തുടങ്ങിയ പോസ്റ്റുകള്‍ ഇതില്‍ സുലഭമാണ്. ഏകാന്തത, യാത്ര തുടങ്ങിയവ ഇഷ്ടപ്പെടുന്നവരാണ് ഇതിലെ സഹയാത്രികര്‍. ബൈക്കുകളിലെ അതിവേഗത്തിലുള്ള യാത്രകള്‍ പലരും പങ്കുവച്ചിരിക്കുന്നു. പ്രണയം തകര്‍ന്നവരും, ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നിറവേറില്ല എന്നു കരുതുന്നവരും മരണപേജുകളില്‍ അഭയം തേടുന്നുണ്ട്. താന്‍ എല്ലാവരെയും സ്‌നേഹിച്ചെന്നും ആരും തിരിച്ച് സ്‌നേഹിച്ചില്ലെന്നും കരുതുന്നവരാണ് കൂടുതലും. നിരാശയാണ് ഇവരുടെ പൊതുവികാരം. ജീവിതവിരക്തിയും മരണത്തോടുള്ള പ്രണയവും ദൈവത്തെക്കാള്‍ സാത്താന് പ്രാമുഖ്യം നല്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇവര്‍ പിന്തുടരുന്ന പേജുകളിലുണ്ട്. വിഷാദരോഗത്തിന് അടിപ്പെട്ടവരാണ് മരണപേജുകളുടെ പിടിയില്‍പെടുന്നതെന്നും അതവരെ ജീവിതവിരക്തിയുള്ളവരാക്കുമെന്നും മനശാസ്ത്രവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. 17 വയസുപോലും തികയാത്ത കുട്ടികള്‍ സിസി കൂടിയ ബൈക്കുകള്‍ അമിതവേഗത്തില്‍ ഓടിക്കുകയും അതില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നതും സ്ഥിരം കാഴ്ചയാണ്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രമല്ല ജീവിതത്തോടുള്ള വെല്ലുവിളിയായും ഇതിനെ കാണാവുന്നതാണ്. മൊബൈല്‍ ഫോണാണ് ഇവരുടെ ഏറ്റവും അടുത്ത ആശ്രയം.
വയനാട് കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സുഹൃത്തുക്കളായ രണ്ടു കൗമാരക്കാരാണ് ഒരു മാസത്തെ വ്യത്യാസത്തില്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിനുമുമ്പ് രണ്ടുപേരും ആത്മഹത്യയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ സ്റ്റാറ്റസിടുകയും സുഹൃത്തുക്കള്‍ക്ക് മെസേജ് 
അയക്കുകയും ചെയ്തിരുന്നു. പാട്ടുകേട്ടാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇവര്‍ പിന്തുടര്‍ന്നിരുന്ന ‘സൈക്കോ ചെക്കന്‍’ പേജില്‍ ഏകാന്തതയോടും മരണത്തോടുമുള്ള  സൂചനകളുണ്ട്. വിഷാദരോഗത്തിലേക്കു നയിക്കുന്ന സംഗീത ആല്‍ബങ്ങളുടെ ആരാധകരായിരുന്നു ഇവരെന്നതിന്റെ സൂചനകളും പേജുകളിലുണ്ട്. 
ആത്മഹത്യാ പ്രേരണാഗാനമായി കരുതപ്പെടുന്ന ‘ഗ്ലൂമി സണ്‍ഡേ’ തുടങ്ങിയ ഗാനങ്ങള്‍ ജീവനൊടുക്കിയ രണ്ടുകുട്ടികളും പിന്തുടര്‍ന്നതായി ഇവരുടെ പോസ്റ്റുകളില്‍ സൂചനയുണ്ട്. യൂറോപ്പില്‍ ഒട്ടേറെ പേരെ ഗ്ലൂമി സണ്‍ഡേ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. ഇക്കാരണത്താല്‍ പല രാജ്യങ്ങളിലും റേഡിയോ സ്‌റ്റേഷനുകള്‍ ഇതിന്റെ പ്രക്ഷേപണം വിലക്കിയിരുന്നു. ഹൊറര്‍ സിനിമകള്‍ നിരന്തരം കാണാനും അതുവഴി മനസിന്റെ താളം തെറ്റിക്കാനും ഇത്തരം സാമൂഹ്യമാധ്യമങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്.
കുട്ടികള്‍ നിരന്തരം നടത്തുന്ന യാത്രകളെക്കുറിച്ചും അവരുടെ സാമൂഹ്യമാധ്യമങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ചും പങ്കാളികളെക്കുറിച്ചും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ചില ഗെയിമുകളിലെ ടാസ്‌കുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക താളത്തില്‍ പാട്ടുകേട്ട് അതിവേഗത്തില്‍ ബൈക്കുകള്‍ ഓടിച്ചവര്‍ അപകടങ്ങളില്‍പ്പെട്ടതായി സൂചനയുണ്ട്. ഇത്തരത്തില്‍ അതിവേഗത്തില്‍ പോവുന്ന തങ്ങളുടെ ചിത്രങ്ങള്‍ ഇവരില്‍ പലരും സ്റ്റാറ്റസ് ആയി പോസ്റ്റു ചെയ്തിട്ടുണ്ട്. വിചിത്രമായ രീതികളിലാണ് കുട്ടികളുടെ പെരുമാറ്റവും മരണവുമെന്നാണ് ലഭിക്കുന്ന സൂചന. ജീവനൊടുക്കുംമുമ്പ്  ഇവര്‍ കൂട്ടുകാര്‍ക്ക് വിരുന്ന് നല്‍കിയിരുന്നു. ലഹരിയെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ധാരാളം.

Related Articles

കാലവര്‍ഷക്കെടുതിയില്‍ കൈത്താങ്ങായി കത്തോലിക്കാസഭയും

പുനലൂര്‍ കാരിത്താസ് ഇന്ത്യയുടെയും പുനലൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും സംയുക്ത നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നു. ആറന്മുള്ള, മല്ലപ്പുഴശേരി, വെണ്‍മണി, കൊഴുവല്ലൂര്‍, ചെറിയനാട്, പുലിമേല്‍, തഴവ എന്നിവിടങ്ങളിലെ

സമൂഹം, രാഷ്ട്രീയം, നേതൃത്വം ചില ഉള്‍ക്കാഴ്ചകള്‍

പുനലൂര്‍ രൂപതയുടെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് ആനിമേഷന്‍ സെന്ററില്‍ കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിയില്‍ കുറച്ചുസമയം പങ്കെടുത്തതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

ദൈവം കൈപിടിച്ച് കടത്തിയ പീറ്റര്‍ സാജന്‍

  ? ചെറുപ്പം മുതലേ സിനിമ മനസിലുണ്ടോ. തുടക്കം എങ്ങനെയായിരുന്നു. സിനിമാ കമ്പം കുഞ്ഞുനാളിലേ തുടങ്ങി. കഥപറച്ചിലിലായിരുന്നു തുടക്കം. സ്‌കൂളില്‍ കൂട്ടുകാരോട് കഥകള്‍ പറയും. കഥ കേള്‍ക്കാന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*