സാമൂഹ്യ രാഷ്ട്രീയ രംഗത്ത് മുന്നേറ്റത്തിന് തയ്യാറാവുക: ബിഷപ്പ് ഡോ അലക്സ് വടക്കുംതല

( ലത്തീൻ കത്തോലിക്കാ സമുദായ ദിനം ആചരിച്ചു)
കണ്ണൂർ: സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അദ്ധ്യാത്മിക രംഗങ്ങളിൽ ഒരു മുന്നേറ്റത്തിന് തയ്യാറെടുക്കാൻ ലത്തീൻ സമുദായ അംഗങ്ങളോട് കണ്ണൂർ രൂപത ബിഷപ്പ് ഡോ അലക്സ് വടക്കുംതല ആഹ്വാനം ചെയ്തു. ഈ രംഗങ്ങളിൽ ഒന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സമുദായ അംഗങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നു, ലഭ്യമായ അവസരങ്ങൾ ഫലവത്തായി ഉപയോഗിക്കുന്നതിൽ സമുദായ അംഗങ്ങൾ പരാജയപ്പെടുന്നതാണ് ഈ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നും ബിഷപ്പ് പറഞ്ഞു
അദ്ധ്യാത്മികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ വളർച്ച കൈവരിക്കാൻ നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ തയ്യാറാകണം. ദൈവ രാജ്യത്തിന്റെ സന്തോഷം മറ്റുള്ളവർക്ക് പങ്കുവെക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളായി രൂപപ്പെടാൻ ഓരോ സമുദായ അംഗത്തിനും കഴിയണം എന്ന് ബിഷപ്പ് തുടർന്നു പറഞ്ഞു.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ( കെ എൽ സി .എ) സംഘടിപ്പിച്ച കണ്ണൂർ രൂപത ലത്തീൻ കത്തോലിക്കാ സമുദായ ദിനാഘോഷം കണ്ണൂർ രൂപത ഭദ്രാസന ദേവാലയമായ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ അങ്കണത്തിൽ സമുദായ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ പതാക ഉയർത്തുകയും ബിഷപ്പ് സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. കെ.എൽ.സി.എ കണ്ണൂർ രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. ആഘോഷമായ ദിവ്യബലിക്കു കത്തീഡ്രൽ വികാരി മോൺ.ക്ലമന്റ് ലെയ്ഞ്ചൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ.തങ്കച്ചൻ , ഫാ. റിജേഷ്
പാരീഷ് കൗൺസിൽ സെകട്ടറി ആൽഫ്രഡ് സെൽവരാജ്, രൂപത യൂണിറ്റ് ഭാരവാഹികളായ റിനേഷ് ആന്റണി, ജോയി പീറ്റർ , ഷീജ ഗിൽബർട്ട് , സീമ ക്ലിറ്റസ്, റീജ സ്റ്റീഫൻ , ലിജി സുധീർ , റെജി, ആൽഫ്രഡ് ഫെർണാണ്ടസ്, പീറ്റർ കണ്ണാടിപറമ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Related
Related Articles
നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം
ഒരു വ്യാഴവട്ടം മുമ്പു നടന്ന സംഭവമാണ്. സ്പെയിനിലെ സഗ്രാദ ഫമിലിയ കത്തീഡ്രലില്‍ നിന്ന് വിശുദ്ധബലിക്കിടെ ഒരാളെ പുറത്താക്കി. കത്തീഡ്രലില്‍ അയാള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം.
കര്‍ഷകപ്രക്ഷോഭം ചോരയില്‍ മുങ്ങുമ്പോള്‍
കൊവിഡ് മഹാമാരിയുടെ മൂര്‍ധന്യതീവ്രതയിലും അതിശൈത്യത്തിലും കൊടുംചൂടിലും തളരാതെ പത്തുമാസത്തിലേറെയായി രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ ട്രാക്റ്ററുകള്‍ നിരത്തി തമ്പടിച്ച് സമാധാനപരമായി സമരം ചെയ്തുവരുന്ന കര്‍ഷകരെ കഴിയുന്നത്ര അവഗണിച്ചും തമസ്കരിച്ചും, പിന്നെ
വിജയും പൗര്‍ണമിയും സൂപ്പര്‍
ഒരു പരസ്യസംവിധായകനില് നിന്ന് അല്പം കൂടെ ഉയര്‍ന്ന പ്ലാറ്റ്ഫോമിലേക്കുള്ള ജിസ് ജോയി എന്ന സംവിധായകന്റെ വളര്‍ച്ചയ്ക്ക് അടിവരയിടുന്ന ഒരു ദൃശ്യാനുഭവമായി വിജയ് സൂപ്പറും പൗര്‍ണമിയും. പേര് സൂചിപ്പിക്കുന്നതുപോലെ