Breaking News

സാഹോദര്യം നഷ്ടപ്പെടുത്തുന്ന നിയമങ്ങള്‍ പിന്‍വലിക്കണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

സാഹോദര്യം നഷ്ടപ്പെടുത്തുന്ന നിയമങ്ങള്‍ പിന്‍വലിക്കണം – ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കൊടുങ്ങല്ലൂര്‍: ഇന്ത്യയിലെ മതനിരപേക്ഷതയും മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യവും നഷ്ടപ്പെടുത്തുന്ന നിയമഭേദഗതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിക്കെതിരെ കൊടുങ്ങല്ലൂര്‍ പൗരാവലി സംഘടിപ്പിച്ച റാലി ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനാണ് ഭരണഘടനാ ശില്പികള്‍ ശ്രമിച്ചത്. ഈ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നീക്കങ്ങളാണ് ഭരണഘടനാ ഭേദഗതിയിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാ ജനങ്ങളും ഇത്തരം വേര്‍തിരിവിനെതിരെ ഒന്നിക്കണമെന്നും ബിഷപ് കാരിക്കശേരി ആഹ്വാനം ചെയ്തു.
ചേരമാന്‍ പള്ളി പരിസരത്ത് നിന്നു മുനിസിപ്പല്‍ ടൗണ്‍ഹാളിലേക്കാണ് ബഹുജനറാലി സംഘടിപ്പിച്ചത്. കയ്പമംഗലം, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വന്‍ജനാവലിയോടൊപ്പം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും അണിനിരന്നു.
ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗം ബെന്നി ബഹനാന്‍ എംപി ഉദ്ഘാടനം ചെയ്തു.
എംഎല്‍എമാരായ വി.ആര്‍.സുനില്‍കുമാര്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, വി.ഡി.സതീശന്‍, സമസ്ത ജില്ലാ സെക്രട്ടറി പി.എസ്.കെ.മൊയ്തു ബാഖവി, ഡിസിസി സെക്രട്ടറി ടി.എം.നാസര്‍, ചേരമാന്‍ മഹല്ല് പ്രസിഡന്റ് ഡോ. പി.എ.മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ.അബ്ദുള്‍ഖയ്യൂം തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.


Related Articles

വ്രതമനുഷ്ഠിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് സ്‌നേഹവും സമാധാനവും ആശംസിച്ച് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: റംസാന്‍ മാസത്തിലെ നോമ്പ് അനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി സ്‌നേഹവും സമാധാനവും ആശംസിച്ചു. കൊവിഡ് കാലത്തെ വ്രതാനുഷ്ഠാനം കൂടുതല്‍ ക്ലേശപൂര്‍ണ്ണമായതുകൊണ്ടാണ്

ദിശമാറ്റത്തിന്റെ തരംഗത്തില്‍ പുതിയ ദശകം

തെരുവുപ്രക്ഷോഭകരുടെ വര്‍ഷം എന്ന് വിശേഷിപ്പിക്കപ്പെട്ട 2019 കടന്നുപോകുമ്പോള്‍, ഫ്രാന്‍സ്, സിംബാബ്‌വേ, ലബനോന്‍, സുഡാന്‍, ചിലി, ഇറാഖ്, വെനെസ്വേല, അല്‍ജീരിയ, ഹയ്തി, സ്‌പെയിന്‍, ഹോങ്കോംഗ്, കൊളംബിയ, പ്യുര്‍ട്ടൊ റിക്കോ,

പ്രതിരോധ കോട്ട തീര്‍ക്കാം പുതുവര്‍ഷത്തില്‍

പുതുവത്സരപ്പിറവിയില്‍ കേരളം ലോക റെക്കോഡുകളുടെ ഗിന്നസ് ബുക്കില്‍ രണ്ടുമൂന്ന് ഇനങ്ങളിലെങ്കിലും ഇടം നേടും – കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ തീരദേശ ജില്ലകളിലായി ദേശീയപാതയില്‍ പടിഞ്ഞാറെ ഓരംചേര്‍ന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*