സിആര്‍ഇസഡ് വിജ്ഞാപനം – സര്‍ക്കാര്‍ നീക്കം പുനപരിശോധിക്കണം – കെആര്‍എല്‍സിസി

സിആര്‍ഇസഡ് വിജ്ഞാപനം – സര്‍ക്കാര്‍ നീക്കം പുനപരിശോധിക്കണം – കെആര്‍എല്‍സിസി

എറണാകുളം: തീരപരിപാലനനിയമത്തില്‍ യഥാസമയത്തുള്ള നടപടികള്‍ സ്വീകരിക്കാതെ സര്‍ക്കാര്‍ പുതിയ പ്രതിസന്ധി രൂപപ്പെടുത്തിയതില്‍ കെആര്‍എല്‍സിസി രാഷ്ട്രീയകാര്യസമിതി ഉത്കണ്ഠ രേഖപ്പെടുത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മുമ്പില്‍ തീരദേശവാസികളുടെ ഭവനനിര്‍മാണത്തിന് തടസമാകുന്ന സിആര്‍ഇസഡ് വിജ്ഞാപനത്തിലെ അപാകതകള്‍ പലവട്ടം കെആര്‍എല്‍സിസിയും തീരജനതയും ഉയര്‍ത്തിക്കാണിച്ചതാണ്.
എന്നാല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ 2017 മെയ് 31ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ രൂപപ്പെടുത്താന്‍ എളുപ്പവഴികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കൃത്യമായ പഠനങ്ങളും നിഗമനങ്ങളുമില്ലാതെ നിര്‍മാണത്തിന് വിലക്കുള്ള മൂന്നാം സോണില്‍നിന്നും രണ്ടാം സോണിലേയ്ക്ക് പഞ്ചായത്ത് പ്രദേശങ്ങളെ മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ തീരം തീരദേശവാസികള്‍ക്ക് നഷ്ടപ്പെടുത്തി ടൂറിസ്റ്റ് ലോബികള്‍ക്ക് സ്വന്തമാക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
കേരളത്തിന്റെ തീരക്കടലിന്റെയും തീരദേശത്തിന്റെയും യഥാര്‍ത്ഥ അവകാശികളും സംരക്ഷകരും തീദേശജനതയാണ്. 200 മീറ്റര്‍ ദൂരം വരെയുള്ള തീരം മത്സ്യത്തൊഴിലാളികളുടെയും പരമ്പരാഗത തീരദേശജനതയുടെയും ഉപയോഗത്തിനായി മാറ്റിവയ്ക്കപ്പെടണം. ഇവിടെ താമസിക്കുന്ന അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്കി ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തണം. 1991നു മുന്‍പ് തീരത്തുതാമസിച്ചു വരുന്നവര്‍ക്കും പാരമ്പര്യാവകാശികള്‍ക്കും ഭവനനിര്‍മാണത്തിനും തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. മാലിന്യസംസ്‌കരണത്തിന് ആവശ്യമായ നിബന്ധനകളോടെ നിര്‍മാണ അനുമതി നല്കുന്നതിനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നല്കുകയും അത് സേവനാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യണം. 2011ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിലെ അപാകതകളും, തീരദേശ സംസ്ഥാനങ്ങളും സമൂഹങ്ങളും ചൂണ്ടിക്കാണിച്ച ന്യൂനതകളും പഠിക്കാനായി 2014 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. സൈലേഷ് നായിക്ക് കമ്മിറ്റി സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ചചെയ്ത് ആവശ്യമായ ഭേദഗതികള്‍ വരുത്തി വേണം ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍. ഓഖി ദുരിതാശ്വാസത്തിന് ചുഴലിക്കാറ്റ് ദുരന്തം വിതച്ച് 100 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി നടക്കുന്നില്ലെന്ന് കെആര്‍എല്‍സിസി കുറപ്പെടുത്തി. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പലതും പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് പൊതുജനങ്ങളില്‍ നിന്നും വിവിധ സംഘടനകളില്‍നിന്നും ലഭിച്ച തുക എത്രയാണെന്നും അത് എങ്ങനെ വി
നിയോഗം ചെയ്‌തെന്നും വെളിപ്പെടുത്തണമെന്ന് യോഗം ആവശ്യ
പ്പെട്ടു.

കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര, ആന്റണി നൊറോണ, ബെന്നി പാപ്പച്ചന്‍, മോണ്‍. ജെയിംസ് കുലാസ്, ജക്കോബി, ജോസഫ് ജൂഡ്, വി. കെ കുഞ്ഞച്ചന്‍, പി. ജെ തോമസ്, സ്മിത ബിജോയി, മെറ്റില്‍ഡ മൈക്കിള്‍, അഡ്വ. ഷെറി ജെ. തോമസ്, ഫാ. തോമസ് തറയില്‍, ആന്‍ഡ്രൂസ് പൊന്‍സേക എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.


Related Articles

ജനവിധി അംഗീകരിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കണം-കെസിബിസി

എറണാകുളം: പതിനേഴാം ലോക്‌സഭയിലേക്കുള്ള ജനവിധി അംഗീകരിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിതത്വവും

മദ്യത്തിന് കോടതിയുടെ ലോക്ക്

കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് മദ്യം വീട്ടില്‍ കൊണ്ടുചെന്നു നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. മൂന്നാഴ്ചത്തേയ്ക്കാണ്

പ്രമേഹബാധിതരിലെ ഹൃദ്രോഗം ദുഷ്‌കരമാകുന്ന ചികിത്സ

പ്രമേഹരോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ പ്രത്യാഘാതം ഹൃദ്രോഗബാധ തന്നെ. പ്രമേഹരോഗികളില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത ഏതാണ്ട് നാലിരട്ടിയാണ്. 70 ശതമാനം പ്രമേഹബാധിതരും മരണപ്പെടുന്നത് ഹൃദയാഘാതം കൊണ്ടുതന്നെ. പ്രമേഹമില്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്‍സുലിന്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*