സിഎസ്എസ് ചെയര്മാന് പി. എ ജോസഫ് സ്റ്റാന്‍ലിയെ ആദരിച്ചു

Print this article
Font size -16+
കൊച്ചി: ക്രിസ്ത്യന്‍ സര്‍വ്വീസ് സൊസൈറ്റി (സിഎസ്എസ്) സ്ഥാപകനും ചെയര്‍മാനുമായ പി. എ ജോസഫ് സ്റ്റാന്‍ലിയെ കെആര്‍എല്‍സിസി പ്രസിഡന്റും കൊച്ചി രൂപത മെത്രാനുമായ ബിഷപ് ഡോ. ജോസഫ് കരിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
ഒരു സ്വതന്ത്ര കത്തോലിക്ക അല്മായ സംഘടനയായി സിഎസ്എസ് 1997 ഒക്ടോബര്‍ 20ന് പശ്ചിമ കൊച്ചിയിലെ നസ്രത്തില്‍ രൂപം നല്കി. അതിന്റെ സാരഥ്യം ഏറ്റെടുത്തുകൊണ്ട് സംസ്ഥാന ദേശീയ അന്തര്‍ ദേശീയ തലത്തിലേക്കു വളര്‍ത്തുകയും ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് 25 വര്‍ഷം പൂര്‍ത്തിയാക്കി. സഭയ്ക്കും സമുദായത്തിനും മാത്രമല്ല സമൂഹത്തിനും ജോസഫ് സ്റ്റാന്‍ലി നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തെ കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി പ്രസിഡന്റു കൂടിയായ ബിഷപ് ജോസഫ് കരിയില്‍ ആദരിച്ചത്.
സിഎസ്എസിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ഈശ്വരവിശ്വാസം, കഠിനാധ്വാനം, കൃത്യനിഷ്ഠ അച്ചടക്കം തുടങ്ങിയ മൂല്യങ്ങളാണ് സിഎസ്എസിന്റെ മുഖുദ്ര. ഈ മൂല്യങ്ങളും ക്രൈസ്തവ ഐക്യവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനവും കരുത്തും മനസിലാക്കിയാണ് കെആര്‍എല്‍സിസി, സിഎസ്എസിനെ അതിന്റെ അംഗസംഘടനയായി അംഗീകരിച്ചത്.
സിഎസ്എസിന്റെ രൂപീകരണം മുതല്‍ കഴിഞ്ഞ 25 വര്‍ഷവും ജോസഫ് സ്റ്റാന്‍ലിയാണ് ചെയര്മാന് പദവി അംഗീകരിക്കുന്നത്. എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴുള്ള സിഎസ്എസിന്റെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അസംബ്ലിയാണ് ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മാഹാത്മ്യമാണ് അദ്ദേഹത്തെ ചെയര്‍മാനാക്കിയത്.
പശ്ചിമ കൊച്ചിയിലെ നസ്രത്തില്‍ പുത്തന്‍പുരയ്ക്കല്‍ ആന്‍ഡ്രൂസ്- വിക്ടോറി ദമ്പതികളുടെ പുത്രനാണ് ജോസഫ് സ്റ്റാന്‍ലി. 1945 ജനുവരി 24നാണ് അദ്ദേഹത്തിന്റെ ജനനം. കേരളത്തിലും ദേശീയ അന്തര്‍ദേശീയ തലത്തിലും ശ്രദ്ധേയനായ വ്യവസായ പ്രമുഖനാണ്. മാത്രമല്ല പ്രമുഖ ഫുട്ബോള്‍ താരവും കൂടിയാണ്. കലാ-കായിക, സാംസ്കാരിക സിനിമ രംഗത്തും അദ്ദേഹത്തിന്റേതായ സമഗ്ര സംഭാവകള്‍ സമൂഹത്തിനു നല്കിക്കൊണ്ടിരിക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും വളരെ സ്തുത്യര്‍ഹമായ സേവനമാണ് ജോസഫ് സ്റ്റാന്‍ലി നല്‍കുന്നത്.
കേരളത്തിലും ദേശീയ അന്തര്‍ദേശീയ വ്യവസായ-ബിസിനസ് സംരംഭകരായ സി. സി ഗ്രൂപ്പിന്റെ ചെയര്‍മാനും കൂടിയാണ് ജോസഫ് സ്റ്റാന്‍ലി. എറണാകുളത്ത് പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയായിരുന്ന എം. എ സിറിളിന്റെ മകള്‍ റാണി സ്റ്റാന്‍ലിയാണ് ഭാര്യ. ഏക മകള്‍ കര്ട്ടീന സ്റ്റാന്‍ലി.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഒടുങ്ങാത്ത അഗ്നിപരീക്ഷകള്‍
അമേരിക്കയും റഷ്യയും ഇസ്രയേലും ഫ്രാന്‍സും യുകെയും ജര്‍മ്മനിയും ചൈനയുമൊക്കെ നടപ്പാക്കിയിട്ടുള്ള ഹ്രസ്വകാല സൈനികസേവന സമ്പ്രദായം ഇന്ത്യയിലെ കര, നാവിക, വ്യോമസേനകളില്‍ ഓഫിസര്‍ റാങ്കിനു താഴെയുള്ള ഭടന്മാരുടെ നിയമനങ്ങളില്‍
ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര’ജീവനാദ’ത്തില്‍ ചുമതലയേറ്റു
എറണാകുളം: ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കരയെ ‘ജീവനാദ’ത്തിന്റെ സര്‍ക്കുലേഷന്‍, പരസ്യ, സാമ്പത്തിക വിഭാഗത്തിന്റെ ചുമതലയുള്ള അസോസിയേറ്റ് മാനേജിംഗ് എഡിറ്ററായി ചെയര്മാന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയമിച്ചു.
ഭിക്ഷാടന മാഫിയയ്ക്കുപിന്നിൽ
മോഷ്ടിച്ചയാള്‍ക്കു മരണം വിധിക്കപ്പെട്ടതിന്റെ ഞെട്ടലില്‍ ആടിയുലയുകയാണ് കേരളം. അട്ടപ്പാടിയിലെ മധുവും മധുവിന്റെ മരണവും മനുഷ്യന്റെ മനസിലെ മാറാമുറിവായി നിലനില്ക്കുന്നു. ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ചില കാര്യങ്ങളും പങ്കുവെക്കപ്പെടാതെ പോകുവാന്‍
No comments
Write a comment
No Comments Yet!
You can be first to comment this post!