സിനഡാത്മക സഭ: വിജയപുരം രൂപതയില്‍ ഉദ്ഘാടനം നടത്തി

വിജയപുരം: 2023 ഒക്ടോബറില്‍ കത്തോലിക്കാസഭ റോമില്‍ നടത്തുന്ന 16-ാമത് മെത്രാന്മാരുടെ സിനഡിനു പ്രാരംഭമായി ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാന പ്രകാരം വിജയപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ ”സിനഡാത്മക സഭ: 2021-23”ന്റെ ഉദ്ഘാടനം നടത്തി. സിനഡിന്റെ ലോഗോ മുദ്രണം ചെയ്ത പതാക സ്ഥാപിച്ചു.
കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ആഘോഷമായ സമൂഹബലിയര്‍പ്പിച്ചു. ബിഷപ്
ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജ്ഞാനസ്നാനവ്രത നവീകരണവും പ്രത്യേക പ്രാര്‍ഥനകളുമുണ്ടായിരുന്നു.
വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, മോണ്‍. ഹെന്റി കൊച്ചുപറമ്പില്‍, ശുശ്രൂഷ കോ-ഓര്‍ഡിനേറ്റര്‍ ഫാ. വര്‍ഗീസ് കോട്ടയ്ക്കാട്ട് തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ 84 ഇടവകളിലും ഇടവകതല ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ക്രൈസ്തവ ആരോഗ്യസഖ്യത്തെ പ്രധാനമന്ത്രി നന്ദി അറിയിച്ചു
ബംഗളൂരു: കൊറോണവൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി 60,000 കിടക്കകള്‍ ഉള്‍പ്പെടെ ആയിരം ആശുപത്രികളുടെ സേവനം പൂര്‍ണമായും വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച ക്രിസ്റ്റ്യന്‍ കൊയലിഷന്‍ ഫോര്‍ ഹെല്‍ത്ത് (സിസിഎച്ച്) പ്രസിഡന്റും
കര്‍ഷക സമരം; ചോദ്യചിഹ്നമായി ജനാധിപത്യം
ചരിത്രമെഴുതിയ കർഷക സമരത്തിന്റെ തീച്ചൂളയിൽ വെന്തുരുകുകയാണ് തലസ്ഥാന നഗിരി. യുദ്ധസമാനമായ ഭരണകൂട ഭീകരതയെ വകവയ്ക്കാതെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും കർഷകർ ഡൽഹിയിലേക്ക് പ്രവഹിക്കുകയാണ്. അതിർത്തികൾ അടച്ചും,
ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍
2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയകലാപങ്ങളെക്കുറിച്ച് ഇരകളും അന്വേഷണ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും പങ്കുവയ്ക്കുന്ന ചില അനുഭവങ്ങളാണ്. കലാപം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണന് മോഹന്‍ലാല്‍ ഗുജറാത്തിലൂടെ