സിനഡിന്റെ കൊല്ലം രൂപതാതല ഉദ്ഘാടനം

സിനഡിന്റെ കൊല്ലം രൂപതാതല ഉദ്ഘാടനം

 

കൊല്ലം: ”ഒരുമിച്ച് യാത്ര ചെയ്യുക” എന്ന അര്‍ത്ഥം വരുന്ന സിനഡ് എന്ന സംവാദപ്രക്രിയയിലൂടെ കത്തോലിക്കാസഭയുടെ വിശ്വാസജീവിതത്തിന് ഊര്‍ജവും പ്രവര്‍ത്തനക്ഷമതയും നല്‍കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. കൊല്ലം രൂപതയിലെ സിനഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാസഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ജീവിക്കുന്ന വിശ്വാസികളുടെ കാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളും ശ്രദ്ധയോടെ സഭ ശ്രമിക്കുന്ന സംവിധാനമാണ് സിനഡിന്റെ രൂപീകരണത്തിലൂടെ നിറവേറ്റപ്പെടാന്‍ പോകുന്നത്. ദൈവത്തിന്റെ ആത്മാവിനാല്‍ നിറഞ്ഞ് സഭയുടെ ശുശ്രൂഷകളെ ശക്തിപ്പെടുത്താന്‍ സിനഡിന്റെ പ്രവര്‍ത്തനത്തോടുള്ള നമ്മുടെ പങ്കുചേരല്‍ കാരണമാകുമെന്ന് ബിഷപ്‌പോള്‍ ആന്റണി മുല്ലശേരി ഓര്‍മിപ്പിച്ചു.

ഇന്‍ഫെന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന സിനഡ് ഉദ്ഘാടന ദിവ്യബലിയില്‍ കൊല്ലം രൂപതയിലെ ഇടവക പ്രതിനിധികളും സന്ന്യസ്തരും കൊല്ലം രൂപത വികാരി ജനറല്‍ മോണ്‍. വിന്‍സെന്റ് മച്ചാഡോ, എപ്പിസ്‌കോപ്പല്‍ വികാര്‍ ഫാ. ജോസഫ് ഡെറ്റോ ഫെര്‍ണാണ്ടസ്, രൂപതാ ചാന്‍സിലര്‍ ഫാ. ഫ്രാന്‍സിസ് ജോര്‍ജ്, ബിസിസി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഡാനിയേല്‍, സന്ന്യസ്തരുടെ പ്രതിനിധി ഫാ. ബെഞ്ചമിന്‍ ഒസിഡി, കത്തീഡ്രല്‍ വികാരി ഫാ. സേവ്യര്‍ ലാസര്‍ എന്നിവര്‍ സംബന്ധിച്ചു.

കൊല്ലം രൂപതയിലെ സിനഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ റവ. ഡോ. ബൈജു ജൂലിയാനെ ബിഷപ് നിയോഗിച്ചു.

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
kollam Bishoppaul antony mullassery bishopsynod

Related Articles

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ അന്തരിച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍(65) നിര്യാതനായി. മലയാള മനോരമ ഡല്‍ഹി  സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു. കോവിഡ് രോഗബാധയെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. നെടുമങ്ങാട് കരിങ്ങയില്‍ കാരക്കാട്ടുകോണത്തു

റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് വാങ്ങിയത് കൂടിയ വിലയ്‌ക്കെന്ന് ആരോപണം

ന്യൂഡല്‍ഹി: തെറ്റായ പരിശോധനാഫലം നല്‍കുന്നതിന്റെ പേരില്‍ ഉപയോഗിക്കാനാവാതെവന്ന കൊവിഡ്-19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്‌ക്കെന്ന് റിപ്പോര്‍ട്ട്. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും

കടലും ജീവന്റെ നിലനില്‍പ്പും

ഭൂമിയില്‍ കരയിലെ ജലം ശുദ്ധജലവും ഉപ്പുകലര്‍ന്ന കടല്‍വെള്ളം അശുദ്ധജലമാണെന്നുമുള്ള ധാരണ ആരൊക്കെയോ സാധാരണക്കാരെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അതിനാലാണ് പുഴകളെ ഒഴുക്കി അതിലെ മാലിന്യം മുഴുവന്‍ കടലിലെത്തിക്കുമ്പോള്‍ സാധാരണക്കാരില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*