സിനഡ് പൂര്‍വ സമ്മേളനം റോമില്‍

ബംഗളൂരു: യുവജനങ്ങളെ സംബന്ധിച്ച് ഒക്ടോബറില്‍ വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡിന് ഒരുക്കമായി അടുത്ത മാസം റോമില്‍ ചേരുന്ന യുവപ്രതിനിധികളുടെ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ കോട്ടപ്പുറം രൂപതയില്‍ നിന്നുള്ള പോള്‍ ജോസും. സിസിബിഐ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റ് (ഐസിവൈഎം) ജനറല്‍ സെക്രട്ടറിയാണ് പോള്‍ ജോസ്.
ഹൈന്ദവ മതത്തിന്റെ പ്രതിനിധിയായി മുംബൈ വസായില്‍ നിന്നുള്ള സന്ദീപ് പാണ്ഡെയും, സിഖ് മതത്തിന്റെ പ്രതിനിധിയായി ജലന്ധറില്‍ നിന്നുള്ള ഇന്ദര്‍ജിത് സിംഗും റോമിലെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ രൂപതകളുടെ മെത്രാന് സമിതിയുടെ (സിസിബിഐ) ദേശീയ യൂത്ത് കമ്മീഷന് ചെയര്‍മാനും ജലന്ധര്‍ ബിഷപ്പുമായ ഡോ. ഫ്രാങ്കോ മുളക്കല്‍ അറിയിച്ചു. ഐസിവൈഎം ദേശീയ പ്രസിഡന്റ് പേര്‍സിവല്‍ ഹോള്‍ട്ട് (ഡല്‍ഹി അതിരൂപത), ഐസിവൈഎം വക്താവ് ശില്‍പ്പ എക്ക (റൂര്‍കേല രൂപത, ഒഡിഷ) എന്നിവരാണ് റോമിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാരായ മറ്റു രണ്ട് പ്രതിനിധികള്‍.
`യുവജനങ്ങള്‍: വിശ്വാസവും ദൈവവിളി തിരിച്ചറിയലും’ എന്ന വിഷയത്തില്‍ അധിഷ്ഠിതമായ മെത്രാന്മാരുടെ സിനഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കാനുള്ള രേഖയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വിളിച്ചുകൂട്ടുന്ന യുവജനപ്രതിനിധി സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 300 യുവനേതാക്കള്‍ പങ്കെടുക്കും.
മറ്റു മതവിശ്വാസങ്ങളില്‍ നിന്നുള്ളവരെയും കേള്‍ക്കുവാന്‍ സന്നദ്ധമായ സഭയ്ക്ക് ലോകത്തിലെ യുവജനങ്ങള്‍ക്കുവേണ്ട പ്രത്യാശയും ആദര്‍ശനിഷ്ഠമായ ദിശാബോധവും നല്കാന് കഴിയുമെന്ന് ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ ലോറന്‍സോ ബാള്‍ദിസേരി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള യുവപ്രതിനിധികള്‍ക്ക് കുരുത്തോല പെരുന്നാളിന് ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കും.
Related
Related Articles
എം ഐ ഷാനവാസ് എം പി അന്തരിച്ചു
ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന്
ജനപ്രതിനിധികളുടെ ശക്തമായ പിന്തുണ
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ നടപടിയുണ്ടാകുംസഹായത്തിനായി ഇടപെടല്‍ നടത്തും ഹൈബി ഈഡന് എംപി വളരെ പ്രസക്തമായ നിര്‍ദേശങ്ങളാണ് ചെല്ലാനം തീരസംരക്ഷണത്തിനായി കെആര്‍എല്‍സിസി – ‘കടല്‍’ നേതൃത്വത്തില്‍ അവതരിപ്പിച്ചിരിക്കുന്ന
ദളിത് കാത്തലിക് മഹാജനസഭ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
തിരുവനന്തപുരം: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി 1996ല്‍ കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ കത്ത് അയക്കുക, ത്രിതല പഞ്ചായത്ത് തലങ്ങളില്‍ പഞ്ചായത്ത് രാജ്