സിനിമ-നാടക അഭിനേത്രി സൗദി ഗ്രേസി അന്തരിച്ചു

സിനിമ-നാടക അഭിനേത്രി സൗദി ഗ്രേസി അന്തരിച്ചു

സൗദി ഗ്രേസി എന്ന പേരില്‍ അറിയപ്പെട്ട നടി ഗ്രേസി അന്തരിച്ചു. 65 വയസ്സായിരുന്നു. കോവിഡ് ബാധിച്ച്‌ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഉച്ചക്ക് ഒന്നരയോടെയായിരുന്നു മരണം.

കോവിഡ് നെഗറ്റീവ് ആയെങ്കിലും കോവിഡിന്റെ തുടര്‍ച്ചയായി ന്യൂമോണിയ എത്തിയതോടെ ആരോഗ്യം മോശമാകുകയായിരുന്നവെന്ന് മകള്‍ കാത്തലീന്‍  പറഞ്ഞു. കാത്തലീന്‍ ഏക മകളാണ്.

അടുത്തിടെ ഇറങ്ങിയ ‘വികൃതി’ എന്ന ചിത്രത്തിലെ സൗബിന്‍ ഷാഹിറിന്റെ അമ്മ കഥാപാത്രം ഗ്രേസിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു. ഖദീജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗ്രേസി അവതരിപ്പിച്ചത്.

കൊച്ചിയുടെ കടലോരമേഖലയായ’സൗദി’ എന്ന പ്രദേശത്ത് ജനിച്ചു വളര്‍ന്ന ഗ്രേസി 13-ാം വയസ്സിലാണ് നാടകരംഗത്ത് എത്തുന്നത്. ആദ്യകാലത്ത് അമ്വേച്ചര്‍ നാടകങ്ങളിലൂടെ രംഗത്തെത്തിയ ഗ്രേസി പിന്നീട് കൊല്ലം ഉപാസന, പൂഞ്ഞാര്‍ നവധാര, കൊച്ചിന്‍ അനശ്വര തുടങ്ങി നിരവധി നാടകസമിതികളിലും പ്രവര്‍ത്തിച്ചു.

‘വികൃതി’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിയുടെ സിനിമാ അരങ്ങേറ്റം.’റോയ്’ എന്ന ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം ഇതുവരെ റിലീസിനെത്തിയിട്ടില്ല.


Related Articles

തോല്പിച്ചു ബ്രിട്ടോ വിടപറഞ്ഞു

പായല്‍ പടര്‍ന്ന തേക്കാത്ത മതിലിലെ പേരെഴുത്തില്‍ ഞാന്‍ വിരലോടിച്ചു. ‘കയം’. മനസ് ഒരു നിമിഷം എവിടെയോ ഒന്ന് കലങ്ങി മറിഞ്ഞു. സമയം പതിനൊന്നു മണിയോടടുക്കുന്നു. ഉച്ചവെയിലിനു മൂര്‍ച്ച

ഓസിയച്ചന്‍ സ്വര്‍ഗീയ യാത്രയിലാണ്

നാഗന്‍ മിഷണറി പാടിയതുപോലെ ഓസിയച്ചന്‍ സമയമാംരഥത്തില്‍ സ്വര്‍ഗീയയാത്ര ചെയ്യുകയാണ്. മഞ്ഞുമ്മല്‍ കര്‍ലീത്താ സഭയിലെ പ്രമുഖാംഗവും ഉജ്വലവാഗ്മിയും കൃതഹസ്തനായ എഴുത്തുകാരനും എഡിറ്ററും ധ്യാനഗുരുവുമൊക്കെയായ ഫാ. ഓസി കളത്തില്‍ നവംബര്‍

റിൻസി ഇനി ചെറിയാച്ചനോടൊപ്പം സ്വർഗത്തിൽ…

ഏഴു വർഷം മുമ്പ് ഫാ. ചെറിയാൻ നേരേവീട്ടിൽ സ്വന്തം കിഡ്നി നല്കി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്ന റിൻസി സിറിൾ കട്ടായത്ത് (25) അച്ചനു പിന്നാലേ സ്വർഗത്തിലേക്കു യാത്രയായി. കാൻസർ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*