സിബിസിഐ ന്യൂനപക്ഷ ദിനാചരണം നടത്തും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡിസംബര്‍ 18 ന് കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) ന്യൂനപക്ഷ അവകാശ ദിനാചരണം നടത്തും.
സിബിസിഐയുടെ ഇന്ത്യയിലെ 14 റീജണല്‍ കൗണ്‍സിലുകളുടെയും വിവിധ അല്മായ സംഘടനകളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ ദിനാചരണം നടത്തുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ വിവേചനം ചൂണ്ടിക്കാട്ടി ലെയ്റ്റി കൗണ്‍സില്‍ കേന്ദ്രേ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കും.
രാജ്യത്തെ ന്യൂനപക്ഷ പദവിയുള്ള എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളും ന്യൂനപക്ഷ അവകാശ ദിനാചരണത്തില്‍ പങ്കുചേരണമെന്നും ഭരണഘടന ഉറപ്പുതരുന്ന ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും അവ നേടിയെടുക്കുന്നതിലെ പ്രതിസന്ധികളെക്കുറിച്ചും സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഡോ. ഡി. ബാബുപോള്‍ അതുല്യപ്രതിഭ -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: സമൂഹത്തിനും സഭയ്ക്കും മികച്ച സംഭാവനകള്‍ നല്കിയ അതുല്യപ്രതിഭയായിരുന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ എന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം.
നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയില്ല
തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പ്രതിരോധത്തില്‍ ഇതുവരെ നടത്തിയ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. വിവാദവിഷയങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് ഇപ്പോള്‍
“എന്താണ് എന്റെ ദൈവം”… ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ First Reading: Deuteronomy 6,2-6 Second Reading: Hebrews 7:23-28 Gospel: Mark 12:28-34 വിചിന്തനം:- സ്നേഹം മാത്രം (മർക്കോ 12:28 –