സിറിയക് ചാഴിക്കാടന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ്

തൃശൂര്‍ : കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെസിവൈഎം) സംസ്ഥാന പ്രസിഡന്റായി കോട്ടയം അതിരൂപതാംഗമായ സിറിയക് ചാഴിക്കാടനെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ രൂപതാംഗമായ ബിജോ പി. ബാബുവാണ് ജനറല്‍ സെക്രട്ടറി. വരാപ്പുഴ അതിരൂപതാംഗം ജോസ് റാല്‍ഫ്, കൊല്ലം രൂപതാംഗം ഡെലിന്‍ ഡേവിഡ് എന്നിവരെ വൈസ ്പ്രസിഡന്റുമാരായും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ സന്തോഷ് രാജ്, താമരശേരി രൂപതാംഗം തേജ് മാത്യു, പാലക്കാട് രൂപതാംഗം റോസ് മോള് ജോസ്, തിരുവല്ല അതിരൂപതാംഗം കെ.എസ് റ്റീന എന്നിവരെ സെക്രട്ടറിമാരായും തിരുവനന്തപുരം മലങ്കര അതിരൂപതാംഗമായ ഷാരോണ്‍ കോശിയെ ട്രഷററായും തിരഞ്ഞെടുത്തു. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍, മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍, എബിന് കണിവയലില്‍, ഫാ. ഡിറ്റോ കൂള, അനൂപ് പുന്നപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
Related
Related Articles
‘കര്‍മല കേരളം’ കൊളോക്വിയം ആഗസ്റ്റ് 26ന്
ഫ്ളോസ് കര്‍മേലി എക്സിബിഷന് ബോണി തോമസ് ക്യുറേറ്റ് ചെയ്യും എറണാകുളം: ഇന്ത്യയില്‍ കര്‍മലീത്താ മിഷന്റെ 400-ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷന് നിഷ്പാദുക
സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കൊവിഡ്-19 ബാധിച്ച രോഗി മരിച്ചു. മാര്‍ച്ച് 13 നാണ് ഇദ്ദേഹത്തിന് രോഗലക്ഷണമുണ്ടായത്. പോത്തന്‍കോട് വാവരമ്പത്തുള്ള മുന്‍ എസ്ഐ അബ്ദുള്‍ അസീസാണ് (68) ഇന്നു
ചെറുപൂരങ്ങള്‍ വരവായി
പൂരങ്ങളുടെ പൂരമായ… എന്ന പ്രാഞ്ചിയേട്ടന് ഡയലോഗ് പോലൊന്ന് കടന്നുവരുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും പറയാമെന്ന് തോന്നുന്നു. പാര്‍ലമെന്റില്‍ അഞ്ചുവര്‍ഷം തികച്ച എന്‍ഡിഎ ഗവണ്മെന്റ് രണ്ടാമൂഴത്തിനായി അരയും തലയും മുറുക്കി