സിറിയയിലേക്കും ജറൂസലേമിലേക്കും വത്തിക്കാന്‍ വെന്റിലേറ്റര്‍ എത്തിച്ചു

റോം: ഫ്രാന്‍സിസ് പാപ്പായുടെ നാമത്തില്‍ സിറിയയിലെയും ജറുസലേമിലെയും ആശുപത്രികള്‍ക്കായി പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാനിലെ കാര്യാലയം വെന്റിലേറ്റര്‍ നല്കി. കൊറോണവൈറസ് മഹാമാരി ദുരിതാശ്വാസത്തിനായി അടിയന്തരഫണ്ട് സ്വരൂപിക്കുന്നതിന് തുടക്കംകുറിച്ചുകൊണ്ടാണ് 10 വെന്റിലേറ്ററുകള്‍ സിറിയയിലേക്ക് അയച്ചത്.
ദമാസ്കസില്‍ സലേഷ്യന്‍ സന്ന്യാസിനി സമൂഹവും വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഉപവിയുടെ പുത്രിമാരുടെ സമൂഹവും നടത്തുന്ന ആശുപത്രികളിലേക്കും, ആലെപ്പോയില്‍ പ്രത്യക്ഷീകരണത്തിന്റെ വിശുദ്ധ യൗസേപ്പിതാവിന്റെ സഹോദരിമാര്‍ നടത്തുന്ന ആശുപത്രിയിലേക്കുമുള്ളതാണ് വെന്റിലേറ്ററുകള്‍.
ജറുസലേമില്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ദി അപ്പരീഷന് നടത്തുന്ന ആശുപത്രിയിലേക്കുള്ള വെന്റിലേറ്ററുകള്‍ക്കൊപ്പം പലസ്തീന് അതിര്‍ത്തിയിലെ ഗാസയിലെ ജനങ്ങള്‍ക്ക് കൊറോണവൈറസ് രോഗബാധ നിര്‍ണയത്തിനുള്ള കിറ്റുകളും പടിഞ്ഞാറെകരയില്‍ ബത്ലഹേമില് പ്രസവശുശ്രൂഷയ്ക്കും നവജാതശിശു പരിപാലനത്തിനുമായുള്ള തിരുക്കുടുംബ ആശുപത്രിയിലേക്ക് പ്രത്യേക സഹായവും നല്‍കുന്നുണ്ട്.
ഈജിപ്ത്, എറിട്രിയ, വടക്കന്‍ എത്യോപ്യ, തെക്കന്‍ അല്‍ബേനിയ, ബള്‍ഗേറിയ, സൈപ്രസ്, ഗ്രീസ്, ഇറാന്, ഇറാഖ്, ലബനോന്‍, പലസ്തീന്, സിറിയ, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലെ വിവിധ റീത്തുകളില്‍പ്പെട്ട കത്തോലിക്കരുടെ കാര്യങ്ങളുടെ മേല്‍നോട്ടംവഹിക്കുന്ന വത്തിക്കാന്‍ സംഘം ന്യൂയോര്‍ക്കിലെയും കാനഡയിലെയും രണ്ടു സംഘടനകളുടെ സഹകരണത്തോടെയാണ് ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കുന്നത്.
Related
Related Articles
മൂലമ്പിള്ളി സമരം നീതിക്കുവേണ്ടിയുള്ള വേദനയോടെയുള്ള പോരാട്ടം-ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: ഒരു നാടിന്റെ തീരാത്ത കണ്ണീരിന് നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തോട് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടികളെ ഏറെ വേദനയോടെ കാണുകയാണെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ്
നീതിന്യായത്തില്‍ ഇത്രയും ക്രൂരതയോ?
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ക്കെതിരെ കൊവിഡ് മഹാമാരിയുടെയും അതിശൈത്യത്തിന്റെയും ഭീഷണ സാഹചര്യത്തിലും ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്ത പതിനായിരകണക്കിനു കര്‍ഷകരെ തടയാനായി ബാരിക്കേഡുകളും കോണ്‍ക്രീറ്റ്
കോവിഡ് പോരാളികളുടെ മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണം.
ന്യൂഡല്‍ഹി: അന്തരിച്ച കോവിഡ് പോരാളികളുടെ മക്കള്‍ക്ക് 2020-2021 അധ്യായന വര്‍ഷത്തില്‍ എംബിബിഎസ്,ബിഡിഎസ് സീറ്റുകളില്‍ സംവരണം. കേന്ദ്ര പൂളില്‍നിന്നുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ‘കോവിഡ് പോരാളികളുടെ മക്കള്‍’ എന്ന പുതിയ